ഡിഗ്രി പ്രവേശം: അപേക്ഷ ക്ഷണിച്ചു
പിലാത്തറ: കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത പിലാത്തറ വിളയാങ്കോട്ടെ വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ (വിറാസ്) ഡിഗ്രി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ എന്നീ കോഴ്സുകള്‍ക്കുള്ള അപേക്ഷാഫോറം കോളജ് ഓഫിസില്‍നിന്നും പഴയങ്ങാടി വാദിഹുദയില്‍നിന്നും ലഭിക്കും. ഫോണ്‍: 0497 2800614.
സൗജന്യ ബിരുദപഠനത്തിന് അവസരം
പിലാത്തറ: വിളയാങ്കോട്ടെ വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) പ്ളസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അനാഥരും അഗതികളുമായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബിരുദപഠനത്തിന് അവസരമൊരുക്കുന്നു. ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ കോഴ്സുകളിലേക്കാണ് പ്രവേശം. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍, വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, പി.ഒ. വിളയാങ്കോട്, പിന്‍ 670 501, കണ്ണൂര്‍ ജില്ല എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0497 2800614.
No comments:
Post a Comment
Thanks