എസ്.ഐ.ഒ സ്കൂള്‍ കാമ്പയിന്
സംസ്ഥാനത്ത് തുടക്കം
സംസ്ഥാനത്ത് തുടക്കം
കാസര്‍കോട്: ‘വിദ്യാര്‍ഥികള്‍ക്ക് അവരെക്കുറിച്ച് പറയാനുള്ളത് മറ്റൊന്നാണ്’ എന്ന പ്രമേയത്തില്‍ എസ്.ഐ.ഒ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന സ്കൂള്‍ കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പടന്ന ഐ.സി.ടി ഇംഗ്ളീഷ് സ്കൂളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ നീര്‍ക്കുന്നം സ്കൂള്‍ വിദ്യാര്‍ഥി റംനാസിന് അംഗത്വ കാര്‍ഡ് നല്‍കി നിര്‍വഹിച്ചു. ജീവിതത്തിലേറ്റവും ഊര്‍ജസ്വലമായി സ്വാതന്ത്ര്യം അനുഭവിക്കാനാഗ്രഹിക്കുന്ന സമയത്ത് വിദ്യാര്‍ഥികളുടെ ഐഡന്‍റിറ്റിയെ അംഗീകരിക്കാന്‍ സമൂഹം തയാറാകണമെന്നും അവരുടെ സര്‍ഗാത്മകമായ ആവിഷ്കാരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ഒ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് വി.പി. ഷാക്കിര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം സല്‍മാന്‍ സഈദ് കാമ്പയിന്‍ വിശദീകരിച്ചു. ഐ.സി.ടി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.എച്ച്. റഫീഖ് നദ്വി, സ്കൂള്‍ മാനേജര്‍ ടി.കെ.എം. അബ്ദുല്‍ഖാദര്‍, യൂനുസ്, ജാസ്മിന്‍, അഫ്സല്‍, ജസീറ എന്നിവര്‍ സംസാരിച്ചു. റാഷിദ് മുഹ്യിദ്ദീന്‍ സ്വാഗതവും മുനീബ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks