ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പുതിയ ബാച്ച് തുടങ്ങി
കണ്ണൂര്‍: ദൈവ കാരുണ്യത്തിലേക്കുള്ള കവാടമാണ് ഖുര്‍ആന്‍ പഠനത്തിലൂടെ തുറക്കപ്പെടുന്നതെന്ന് ജസ്റ്റിസ് വി. ഖാലിദ്. മനുഷ്യന്‍െറ കൈകടത്തലുകള്‍ക്ക് വിധേയമാകാതെ ഖുര്‍ആന്‍ നിത്യനൂതന ഗ്രന്ഥമായി നിലനില്‍ക്കുന്നത് അതിന്‍െറ അതുല്യത കൊണ്ടാണ്. കണ്ണൂര്‍ കൗസറില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍െറ പുതിയ ബാച്ചിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പഠിതാക്കളുടെ ഹാന്‍ഡ്ബുക്കിന്‍െറ പ്രകാശനം പി.സി. മുനീര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഖുര്‍ആന്‍ പഠിതാക്കളില്‍ സംസ്ഥാനതലത്തില്‍ റാങ്ക് നേടിയ പി.പി. ജുമാനക്കും മജ്ലിസ് ഏഴാംക്ളാസ് പരീക്ഷയില്‍ കൗസര്‍ മദ്റസയില്‍ ഒന്നാംറാങ്ക് നേടിയ നദാ ശാഫിക്കും അവാര്‍ഡുകള്‍ നല്‍കി. ഡോ. പി. സലിം, മമ്മു മൗലവി, ഡോ. അബ്ദുല്‍ഗഫൂര്‍, ബഷീര്‍ മാസ്റ്റര്‍, ഹിഷാം മാസ്റ്റര്‍, ഷാഫി മൊയ്തു,വി. സാദിഖ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks