Thursday, August 30, 2012
പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി
പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി
പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അപകടസ്ഥലം ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി കളത്തില്‍ ബഷീര്‍, ജില്ലാ സെക്രട്ടറിമാരായ കെ.എല്‍. ഖാലിദ്, സി. അബ്ദുന്നാസര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. വിവിധ ആശുപത്രികളില്‍ പരിക്കേറ്റ് കഴിയുന്ന ദുരന്തബാധിതരെയും ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു.
അടിയന്തര സഹായം എത്തിക്കണം
അടിയന്തര സഹായം എത്തിക്കണം
ടാങ്കര്‍ അപകടത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടിവ് യോഗം നടുക്കം രേഖപ്പെടുത്തി. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കാര്യക്ഷമമായ ഗതാഗത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, എന്‍.എം. ഷഫീഖ്, മധു കക്കാട്, ഇംതിയാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റുമാരായ എം.ടി.പി. സൈനുദ്ദീന്‍, പള്ളിപ്രം പ്രസന്നന്‍, ജില്ലാ സെക്രട്ടറിമാരായ എന്‍.എം. ശഫീഖ്, മോഹനന്‍ കുഞ്ഞിമംഗലം, മണ്ഡലം നേതാക്കളായ സി. ഇംതിയാസ്, മധു കക്കാട്, ടി.കെ. അസ്ലം, റംസി ചൊവ്വ എന്നിവര്‍ സംഭവസ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു.
ഓണകിറ്റ് വിതരണം
ഓണകിറ്റ് വിതരണം
ചാലാട്: ഓണാഘോഷത്തോടനുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണകിറ്റ് വിതരണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി പള്ളിക്കുന്ന്പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.പി. രവീന്ദ്രന്‍ (സിന്‍സിയര്‍) ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം സെക്രട്ടറി സി.എച്ച്. ഷൗക്കത്തലി, എക്സിക്യൂട്ടിവ് മെംബര്‍ കെ. മുഹമ്മദ് റാസിഖ് എന്നിവര്‍ സംസാരിച്ചു. വി.സി. റസിയ സ്വാഗതവും പി.എം. ഷറോസ് നന്ദിയും പറഞ്ഞു.
Tuesday, August 28, 2012
നന്മ വളര്‍ത്തലാണ് എഴുത്തുകാരുടെ ധര്‍മ്മം:T.N. പ്രകാശ്
നന്മ വളര്‍ത്തലാണ് എഴുത്തുകാരുടെ ധര്‍മ്മം:T.N. പ്രകാശ്
വാരം: നന്മ നിറഞ്ഞ കൂ"ായ്മകള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കുമാണ് ഇനിയങ്ങോ"് നമ്മുടെ നാടിന്‍്റെ ഭാവിയില്‍ സുപ്രധാന ധര്‍മ്മം നിര്‍വ്വഹിക്കാനുള്ളതെ് പ്രമുഖ എഴുത്തുകാരന്‍ ടി.എന്‍.പ്രകാശ്. ജമാഅത്തെ ഇസ്ളാമിയുടെ ആഭിമുഖ്യത്തില്‍ വാരം യു.പി.സ്കൂളില്‍ നട ഓണം സൗഹൃദ കൂ"ായ്മയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുു അദ്ദേഹം. രാജ്യത്ത് അഴിമതിയുടെ വമ്പന്‍ സ്രാവുകള്‍ മുകള്‍പരപ്പില്‍ നീന്തുമ്പോഴും, കൊച്ചു കൊച്ചു പരല്‍ മീനുകളെ തേടിയുള്ളതാകരുത് നമ്മുടെ അഴിമതി വിരുദ്ധ സമരം. സമൂഹത്തിലെ പ്രയാസമനുഭവിക്കുവര്‍ക്ക് ആശ്വാസത്തിന്‍്റെ കരങ്ങള്‍ നീ"ു സദ്ധ പ്രവര്‍ത്തനങ്ങള്‍ ശുദ്ധമായ അഴിമതിരഹിത സാമൂഹ്യക്രമത്തിന്‍്റെ ഏറ്റവും നല്ല ഉദാഹരണമാണെും, മനുഷ്യര്‍ക്കിടയില്‍ നന്മ വളര്‍ത്തലാണ് യഥാര്‍ത്ഥത്തില്‍ എഴുത്തുകാരുടെ മൗലികമായ സാഹിത്യധര്‍മ്മമെും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ 46 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണോല്‍ഘാടനം കണ്ണൂര്‍ നൂര്‍ മസ്ജിദ് ഖത്തിബ് യു.വി.സിദ്ധീഖ് നിര്‍വ്വഹിച്ചു. പ്രമുഖ വേദ പണ്ഡിതനും, പ്രഭാഷകനുമായ പി.നാരായണന്‍ മാസ്റ്റര്‍, വാരം യു.പി.സ്കൂള്‍ ഹെഡ്മാസ്ട്രസ് കെ.പി.ലളിത, കെ.എം. മഖ്ബൂല്‍, കെ.കെ.ഫൈസല്‍, പി.പി.അബ്ദുള്‍ സത്താര്‍, ഇ.പി.അഫീമ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു. Monday, August 27, 2012
ഗതാഗതകുരുക്ക് പരിഹരിക്കണം
ഗതാഗതകുരുക്ക്
പരിഹരിക്കണം
പരിഹരിക്കണം
കണ്ണൂര്‍: ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ് ആവശ്യപ്പെട്ടു. താഴെചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ദേശീയപാത മൂന്നുമീറ്റര്‍ വീതികൂട്ടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ട് മാസങ്ങളായി.
ഗതാഗതകുരുക്ക് പരിഹരിക്കാന്‍ പ്രഖ്യാപിച്ച നിര്‍ദിഷ്ട ബസ്ബേകള്‍ പ്രഖ്യാപനത്തിലൊതുങ്ങി. കുരുക്ക് നീക്കാനുള്ള മറ്റു മാര്‍ഗനിര്‍ദേശങ്ങളും നിലനില്‍ക്കേ നടപടികളുമായി മുന്നോട്ടുപോകാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
ചക്കരക്കല്ല്: മേലെചൊവ്വ-മട്ടന്നൂര്‍ റോഡില്‍ ഏച്ചൂരിന് സമീപം റോഡരികിലെ ആല്‍മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. മരം വീണതിനെതുടര്‍ന്ന് വൈകീട്ടുവരെ ഗതാഗതം തടസ്സപ്പെട്ടു. പി.ഡബ്ള്യു.ഡി അധികൃതരും ഫയര്‍ഫോഴ്സ് സംഘവും ഏറെനേരം പണിപ്പെട്ട് രാത്രിയോടെയാണ് മരം നീക്കിയത്.
മരിച്ചവരുടെ വീട് സന്ദര്‍ശിച്ചു
വാഹനാപകടത്തില്‍
മരിച്ചവരുടെ വീട് സന്ദര്‍ശിച്ചു
മരിച്ചവരുടെ വീട് സന്ദര്‍ശിച്ചു
കണ്ണൂര്‍: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച കാവുമ്പടി കുളങ്ങരക്കണ്ടി പുതിയപുരയില്‍ ഖാലിദ് മൗലവിയുടെ നരയമ്പാറയിലെ ഭാര്യവീട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, സെക്രട്ടറിമാരായ പി.ബി.എം. ഫര്‍മീസ്, എന്‍.എം. ശഫീഖ്, കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ്, പേരാവൂര്‍ മണ്ഡലം നേതാക്കളായ എ.എ. മുഹമ്മദ് മുഷ്താഖ് കാഞ്ഞിരോട്, അബ്ദുല്‍ അസീസ് ഉളിയില്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശിച്ചത്.
തോട്ടങ്ങള്‍ ഏറ്റെടുക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പാട്ടക്കാലാവധി കഴിഞ്ഞ
തോട്ടങ്ങള്‍ ഏറ്റെടുക്കണം
-വെല്‍ഫെയര്‍ പാര്‍ട്ടി
തോട്ടങ്ങള്‍ ഏറ്റെടുക്കണം
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കരാര്‍ ലംഘിച്ച മുഴുവന്‍ തോട്ടങ്ങളും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. പരിസ്ഥിതി പ്രാധാന്യമുള്ള ഭൂവിഭാഗങ്ങള്‍ സംരക്ഷിക്കണം. നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാറിന്‍െറ പൊതുഅഭിപ്രായം വ്യക്തമാക്കണം.
ഈ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സെക്രട്ടേറിയറ്റിലേക്ക് ഒക്ടോബര്‍ 10ന് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍, വൈസ് പ്രസിഡന്‍റുമാരായ സുരേന്ദ്രന്‍ കരിപ്പുഴ, ഹമീദ് വാണിയമ്പലം, സെക്രട്ടറി ശ്രീജ എന്നിവരും പങ്കെടുത്തു.

അസം: വളന്‍റിയര്‍ സംഘം ഉടന്‍ പുറപ്പെടും
അസം: വളന്‍റിയര്‍ സംഘം ഉടന്‍ പുറപ്പെടും
കോഴിക്കോട്: അസമിലെ കലാപബാധിത പ്രദേശങ്ങളില്‍ റിലീഫ്, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെയും ഐ.ആര്‍.ഡബ്ള്യു വളന്‍റിയര്‍മാരുടെയും സംഘം രണ്ടു ദിവസത്തിനകം യാത്ര തിരിക്കും. പ്രാഥമിക വിവരശേഖരണം നടത്തിയ ഐ.ആര്‍.ഡബ്ള്യു വളന്‍റിയര്‍മാരുടെ ആദ്യസംഘം തിരിച്ചത്തെിയാണ് റിലീഫ് പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കിയത്.
മെഡിക്കല്‍ സംഘത്തിന്‍െറ സേവനവും വസ്ത്രവുമാണ് റിലീഫ് ക്യാമ്പുകളിലെ അടിയന്തരാവശ്യം. ഉടന്‍ പുറപ്പെടാന്‍ തയാറുള്ള സേവന സന്നദ്ധരായ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും 0495 2720752/2722709, 9446414307, നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ എം.കെ. മുഹമ്മദലി അഭ്യര്‍ഥിച്ചു.
സ്ത്രീകള്‍ക്കാവശ്യമായ സാരി, കുട്ടികളുടെ വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, തുടങ്ങിയവ ശേഖരിച്ചയക്കാന്‍ പ്രസ്ഥാന പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. പരമാവധി പുതിയ വസ്ത്രങ്ങളാണ് ശേഖരിക്കേണ്ടത്. വിശദാംശങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റുമാരുമായി ബന്ധപ്പെടണം. മാസങ്ങള്‍ നീണ്ടുനില്‍ക്കാനിടയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താല്‍പര്യമുള്ളവര്‍ 9496363385 നമ്പറില്‍ ബന്ധപ്പെടണം.

Saturday, August 25, 2012
പഴശ്ശി: വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭ സംഗമം നടത്തി
പഴശ്ശി: വെല്‍ഫെയര്‍ പാര്‍ട്ടി
പ്രക്ഷോഭ സംഗമം നടത്തി
പ്രക്ഷോഭ സംഗമം നടത്തി
ഇരിട്ടി: ഷട്ടര്‍ അടച്ച് വെള്ളം ഉയര്‍ത്തി ജനങ്ങളെ രണ്ടുതവണ ദ്രോഹിച്ച പഴശ്ശി പദ്ധതി സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുക, ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രക്ഷോഭത്തിന്‍െറ ഭാഗമായി ഇരിട്ടിയില്‍ ബഹുജന സംഗമം നടത്തി. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന പഴശ്ശി ഉദ്യോഗസ്ഥരെ ഇനിയും നിലക്കുനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്‍റ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ ജന. സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, എന്‍ജിനീയര്‍ ധനഞ്ജയന്‍, പി. ശറഫുദ്ദീന്‍, പി.ബി.എം ഫര്‍മീസ്, കെ. അബ്ദുല്‍ നാസര്‍, ഇ. മനീഷ, പള്ളിപ്രം പ്രസന്നന്‍, കെ. രഘുനാഥ് എന്‍. കുഞ്ഞിമൂസ ഹാജി എന്നിവര്‍ സംസാരിച്ചു.
Friday, August 24, 2012
ചേലോറയില്‍ ബലംപ്രയോഗിച്ച് മാലിന്യമിറക്കി
ചേലോറയില്‍ ബലംപ്രയോഗിച്ച് മാലിന്യമിറക്കി
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ മാലിന്യമിറക്കാനത്തെിയ ലോറി നാട്ടുകാര്‍ തടഞ്ഞു. ചേലോറ സമരസമിതിയും നഗരസഭയും ചേര്‍ന്ന് പ്ളാസ്റ്റിക്, അറവുമാലിന്യങ്ങള്‍ തള്ളുന്നതുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം നഗരസഭ ലംഘിച്ചതാണ് മാലിന്യവണ്ടി തടയാന്‍ കാരണം. വ്യാഴാഴ്ച രാവിലെ 6.15നായിരുന്നു സംഭവം. ആഗസ്റ്റ് ഒന്നുമുതല്‍ ചേലോറയില്‍ പ്ളാസ്റ്റിക് മാലിന്യവും അറവുമാലിന്യവും തള്ളുന്നത് നിര്‍ത്തുമെന്നായിരുന്നു ശുചിത്വ മിഷനും നഗരസഭയുമെടുത്ത തീരുമാനം. ഇതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ 20 ദിവസമായി മാലിന്യം തള്ളിയിരുന്നില്ല.
എന്നാല്‍, നഗരസഭ നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ് ഏകപക്ഷീയമായി ലംഘിക്കുകയായിരുന്നെന്ന് സമരസമിതി നേതാവ് ചാലോടന്‍ രാജീവന്‍ പറഞ്ഞു.
അതത് പ്രദേശങ്ങളിലെ മാലിന്യം ഉദ്ഭവസ്ഥാനത്തുതന്നെ സംസ്കരിക്കണമെന്ന തീരുമാനത്തിന് വിരുദ്ധമാണിതെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.
മാലിന്യവണ്ടി തടയാനത്തെിയ സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയാണ് മാലിന്യമിറക്കിയത്. ദിനംപ്രതി 40 ടണ്‍ മാലിന്യമാണ് ചേലോറയില്‍ നഗരസഭ തള്ളുന്നത്.
നിരന്തരമായ മാലിന്യം തള്ളുന്നതിനാല്‍ പ്രദേശത്തെ 250ലധികം കുടുംബങ്ങളിലെ കുടിവെള്ളം മലിനമായിരുന്നു. എന്നാല്‍, ഇതിന് പകരം നഗരസഭ ഏര്‍പ്പെടുത്തിയ കുടിവെള്ള വിതരണവും മിക്ക ദിവസങ്ങളിലും തടസ്സപ്പെടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ക്ളാസ് ഞായറാഴ്ച തുടങ്ങും
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
ക്ളാസ് ഞായറാഴ്ച തുടങ്ങും
ക്ളാസ് ഞായറാഴ്ച തുടങ്ങും
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കൗസര്‍ യൂനിറ്റിലെ എല്ലാ ബാച്ചുകളും ആഗസ്റ്റ് 26ന് ആരംഭിക്കും.
‘പ്രസ്താവന അടിസ്ഥാനരഹിതം’
‘പ്രസ്താവന അടിസ്ഥാനരഹിതം’
കണ്ണൂര്‍: കൗസര്‍ സ്കൂള്‍ അധ്യാപകന്‍ സുലൈമാന്‍െറ മരണം സ്കൂള്‍ അധികൃതരുടെ അനാസ്ഥമൂലമാണെന്ന പുഴാതി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്‍റ് ബി. അബ്ദുല്‍ കരീമും ജനറല്‍ സെക്രട്ടറി കെ.പി.എ. സലീമും നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പ്രിന്‍സിപ്പല്‍ മുഹമ്മദ്കോയമ്മ അറിയിച്ചു.
സംഭവം നടന്ന ആഗസ്റ്റ് 15നോ അതിനു മുമ്പോ സുലൈമാന്‍ മാസ്റ്ററെക്കുറിച്ച് ഒരു പരാതിയും സ്കൂള്‍ മാനേജ്മെന്‍റിന് ലഭിച്ചിരുന്നില്ല. ആഗസ്റ്റ് 15ാം തീയതി വൈകീട്ടും രാത്രിയും ഒരുസംഘം ആളുകള്‍ സ്കൂളില്‍ അതിക്രമിച്ചുകയറി സുലൈമാന്‍ മാസ്റ്ററെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തിലും അപവാദ പ്രചാരണത്തിലും മനംനൊന്താണ് സുലൈമാന്‍ മാസ്റ്റര്‍ ആത്മഹത്യ ചെയ്തത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

അധ്യാപകന്‍െറ മരണം: നിജസ്ഥിതി കണ്ടത്തെണം
അധ്യാപകന്‍െറ മരണം:
നിജസ്ഥിതി കണ്ടത്തെണം
നിജസ്ഥിതി കണ്ടത്തെണം
കല്‍പറ്റ: പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശിയും കണ്ണൂര്‍ കൗസര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അധ്യാപകനുമായ സുലൈമാന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മരണത്തിന് പിന്നില്‍ സാമൂഹിക ദ്രോഹികളുണ്ടെങ്കില്‍ അവരെ കണ്ടത്തെി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അന്വേഷണത്തിലുള്ള രാഷ്ട്രീയ ഇടപെടലില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്‍റ് വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു.
Thursday, August 23, 2012
പൊലീസ് അനാസ്ഥ അവസാനിപ്പിക്കണം -സോളിഡാരിറ്റി
പൊലീസ് അനാസ്ഥ അവസാനിപ്പിക്കണം
-സോളിഡാരിറ്റി
-സോളിഡാരിറ്റി
കണ്ണൂര്‍: പുല്ലൂപ്പി കൗസര്‍ സ്കൂളിലെ അധ്യാപകനായ സുലൈമാന്‍െറ മരണത്തിന് ഉത്തരവാദികളായ അത്താഴക്കുന്ന് പുല്ലൂപ്പിക്കടവ് ഭാഗത്തെ സദാചാര ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ മൂലമാണെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു. പൊലീസ് അനാസ്ഥ തുടര്‍ന്നാല്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് സോളിഡാരിറ്റി പ്രസ്താവിച്ചു. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.
സദാചാര ഗുണ്ടകളെ അറസ്റ്റ് ചെയ്യണം -ജമാഅത്തെ ഇസ്ലാമി
സദാചാര ഗുണ്ടകളെ അറസ്റ്റ് ചെയ്യണം
-ജമാഅത്തെ ഇസ്ലാമി
-ജമാഅത്തെ ഇസ്ലാമി
കണ്ണൂര്‍: പുല്ലൂപ്പിയിലെ അധ്യാപകനായ സുലൈമാന്‍െറ ദുരൂഹ മരണത്തിലേക്ക് നയിച്ച ക്രിമിനലുകളെ അറസ്റ്റുചെയ്യണമെന്നും പ്രദേശത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്നും ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
വയനാട് സ്വദേശിയായ സുലൈമാന്‍ പ്രദേശത്തെ ഗുണ്ടാസംഘത്തിന്‍െറ അനാശാസ്യ പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്തതിന്‍െറ പേരില്‍ ക്രൂര മര്‍ദനങ്ങള്‍ക്കിരയായിരുന്നു. വ്യാജാരോപണങ്ങള്‍ നടത്തി മാനഹാനി വരുത്തിയതാണ് സുലൈമാനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഗുണ്ടാസംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും അവരെ സംരക്ഷിക്കുന്ന പൊലീസ് നടപടി ദുരൂഹമാണെന്ന് യോഗം ആരോപിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.

പഴശ്ശി: വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭ സംഗമം നാളെ
പഴശ്ശി: വെല്‍ഫെയര്‍ പാര്‍ട്ടി
പ്രക്ഷോഭ സംഗമം നാളെ
പ്രക്ഷോഭ സംഗമം നാളെ
കണ്ണൂര്‍: പഴശ്ശി പദ്ധതി സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ സംഗമം നാളെ വൈകീട്ട് നാലുമണിക്ക് ഇരിട്ടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കും. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്യും.
മദ്യവില്‍പന: കോടതി നിര്‍ദേശം സ്വാഗതാര്‍ഹം-വെല്‍ഫെയര്‍ പാര്‍ട്ടി
മദ്യവില്‍പന: കോടതി നിര്‍ദേശം
സ്വാഗതാര്‍ഹം-വെല്‍ഫെയര്‍ പാര്‍ട്ടി
സ്വാഗതാര്‍ഹം-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: പകല്‍സമയത്തെ മദ്യ ഉപഭോഗവും വില്‍പനയും നിരോധിക്കണമെന്ന ഹൈകോടതി നിര്‍ദേശം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം സ്വാഗതം ചെയ്തു. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന വാഗ്ദാനം നടപ്പില്‍വരുത്തുന്നതിന് ഉപകരിക്കുന്ന നിര്‍ദേശമാണിത്. പകല്‍ സമയത്തെ മദ്യ ഉപഭോഗം ഇല്ലാതാക്കുന്നത് തൊഴില്‍ മേഖലകളെ ശക്തിപ്പെടുത്തുന്നതിനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും ഒരുപരിധി വരെ ഉപകരിക്കും. ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നതിനും സാധിക്കും. പ്രഖ്യാപിത നയം നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കോടതി നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍: അവഗണന അവസാനിപ്പിക്കണം -സോളിഡാരിറ്റി
എന്‍ഡോസള്‍ഫാന്‍: അവഗണന
അവസാനിപ്പിക്കണം -സോളിഡാരിറ്റി
അവസാനിപ്പിക്കണം -സോളിഡാരിറ്റി
കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ അമ്മമാരുടെ സമരത്തോടും നഷ്ടപരിഹാര ലിസ്റ്റ് പ്രഖ്യാപനത്തിലും സര്‍ക്കാറിന്‍െറ അവഗണന പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം. സോളിഡാരിറ്റി ഇടപെടലിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച അഞ്ചുലക്ഷം രൂപ നല്‍കുന്നതില്‍നിന്ന് ബഹുഭൂരിഭാഗം രോഗികളെയും ഒഴിവാക്കാനുള്ള നിന്ദ്യമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ലിസ്റ്റിലെ അപാകത പരിഹരിക്കാന്‍ അടിയന്തര ശ്രമം വേണം. അമ്മമാരുടെ സമരം അവസാനിപ്പിക്കാതിരിക്കുന്നത് കേരളത്തിന് അപമാനമാണ്. നഷ്ടപരിഹാരം ലഭിക്കാതെ ഇരകള്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ് കാസര്‍കോട്ട് നിലവിലുള്ളത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടില്ളെങ്കില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ സോളിഡാരിറ്റി മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Wednesday, August 22, 2012
പ്രവാസി വോട്ടവകാശം പരിഷ്കരിക്കണം - പ്രവാസി കുടുംബസംഗമം
പ്രവാസി വോട്ടവകാശം പരിഷ്കരിക്കണം - പ്രവാസി കുടുംബസംഗമം
കണ്ണൂര്‍: പരമാവധി പൗരന്മാര്‍ക്ക് പങ്കാളികളാവാന്‍ അവസരം ലഭിക്കുന്ന വിധം പ്രവാസി വോട്ടവകാശം പരിഷ്കരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി കുടുംബസംഗമം ആവശ്യപ്പെട്ടു. നിലവിലെ സംവിധാനത്തില്‍ രാജ്യത്തെ പ്രവാസികളില്‍ ചെറിയൊരു ശതമാനത്തിന് മാത്രമേ അവസരം ലഭിക്കുന്നുള്ളൂ. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ള ചെറുക്കണമെന്നും പ്രവാസികളുടെ തൊഴില്‍, കുടുംബ, സാമൂഹിക പ്രശ്നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അവഗണന അവസാനിപ്പിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ അസോസിയേഷനുകളെ പ്രതിനിധാനം ചെയ്ത് എ.സി.എം. ബഷീര്‍, സാലിം മൂസ, ടി.കെ. സാജിദ്, എ. നാസര്‍, സി.പി. ഹാരിസ്, കെ.പി. നിസാര്‍, പി.സി. മൊയ്തു, എന്‍.സി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടിയും അരങ്ങേറി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പി.കെ. നിയാസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സ്വാഗതം പറഞ്ഞു.

Tuesday, August 21, 2012
പഴശ്ശി പദ്ധതിക്കെതിരെ 24ന് ബഹുജന സംഗമം
പഴശ്ശി പദ്ധതിക്കെതിരെ 24ന് ബഹുജന സംഗമം
ഇരിട്ടി: ഷട്ടര്‍ അടച്ച് ജനങ്ങളെ ദ്രോഹിച്ച പഴശ്ശി അധികൃതരുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ചും പഴശ്ശി പദ്ധതിയെ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് 24ന് വൈകീട്ട് നാലിന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ ബഹുജന സംഗമം നടത്തും. ഷട്ടറുകള്‍ തുറക്കാതെ 2009ലും വെള്ളം കയറി ഇരിട്ടി ഉള്‍പ്പെടെയുള്ള ടൗണുകള്‍ വെള്ളത്തിനടിയിലായിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുകയും വീടുകളും കൃഷികളും നശിക്കുകയും ചെയ്തതിനെതുടര്‍ന്ന് കോടികളുടെ നഷ്ടമുണ്ടായി. ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാശനഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ബഹുജനസംഗമം നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
‘
‘
പ്രവാസി സംഗമം
പ്രവാസി സംഗമം
കണ്ണൂര്‍: ജില്ലാ പ്രവാസി സംഗമം കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഇന്ന് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. യു.എ.ഇ, ഖത്തര്‍, സൗദി, ബഹ്റൈന്‍, പ്രവാസി വേദികളുടെ പ്രവര്‍ത്തകരും കുടുംബവുമാണ് സംഗമത്തില്‍ പങ്കെടുക്കുക. രാവിലെ പത്തിന് കേരള വഖഫ് ബോര്‍ഡ് മെംബര്‍ അബ്ദുറഹിമാന്‍ പെരിങ്ങാടി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍അസീസ് അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ പ്രഭാഷണം നടത്തും.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
കണ്ണൂര്‍: ചൊവ്വ കള്‍ചറല്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ സംഗമം എളയാവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി ഉദ്ഘാടനം ചെയ്തു. യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പെരുന്നാള്‍ നല്ല നാളേക്കുള്ള പ്രചോദനമാവണം -ടി. ആരിഫലി
പെരുന്നാള്‍ നല്ല നാളേക്കുള്ള
പ്രചോദനമാവണം -ടി. ആരിഫലി
പ്രചോദനമാവണം -ടി. ആരിഫലി
കോഴിക്കോട്: നല്ല നാളേക്ക് വേണ്ടി പരിശ്രമിക്കാന്‍ പെരുന്നാള്‍ പ്രചോദനമാവണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഈദ്സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. ആത്മ നിയന്ത്രണവും ജീവിത വിശുദ്ധിയും പകര്‍ന്ന ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന്‍െറ ആഹ്ളാദകരമായ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍.
പെരുന്നാളിന്‍െറ സന്തോഷവും ആഹ്ളാദവും ജാതി-മത ഭേദമന്യേ പങ്കുവെക്കപ്പെടണം. സാമുദായിക ധ്രുവീകരണവും സാമൂഹിക ബന്ധങ്ങളില്‍ ശൈഥില്യങ്ങളും സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം പങ്കുവെക്കലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്- അദ്ദേഹം പറഞ്ഞു.
ക്ഷേമവും സന്തോഷവും ലഭിക്കുന്ന നല്ളൊരു നാളേക്ക് വേണ്ടി തളരാതെ പണിയെടുക്കാന്‍ ഈദ് സുദിനം പ്രചോദനമാകണം.
സന്തോഷത്തില്‍ മുഴുകുമ്പോഴും ജീവിതം തന്നെ നിഷേധിക്കപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളിലും ജയിലറകളിലുമൊക്കെ കഴിയുന്ന നിരപരാധികളായ മനുഷ്യരെ കൂടി ഓര്‍ക്കാന്‍ നമുക്ക് കഴിയണം. വംശീയ കലാപങ്ങളുടെയും ഭരണകൂട ഭീകരതയുടെയും ഇരകളായ ഈ മനുഷ്യരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പെരുന്നാള്‍ നമുക്ക് അവസരമാകട്ടെയെന്നും അമീര്‍ ഓര്‍മിപ്പിച്ചു.

Monday, August 20, 2012
Saturday, August 18, 2012
ഖുര്‍ആന്‍ ക്വിസ്
ഖുര്‍ആന്‍ ക്വിസ്
പാനൂര്‍: ജമാഅത്തെ ഇസ്ലാമി പാനൂര്‍ യൂനിറ്റ് സംസ്ഥാനതലത്തില്‍ ഖുര്‍ ആന്‍ ക്വിസ് സംഘടിപ്പിച്ചു. പാനൂര്‍ മസ്ജിദ് റഹ്മയില്‍ നടന്ന മത്സരം ഒ.ടി. അബദുന്നാസര്‍ നിയന്ത്രിച്ചു. എന്‍.എന്‍. സീനത്ത് ഒന്നാം സ്ഥാനവും ഡോ. കെ.പി. അബ്ദുള്‍ കലാം രണ്ടാം സ്ഥാനവും നേടി.
പ്രസംഗമത്സരം
പ്രസംഗമത്സരം
പയ്യന്നൂര്‍: സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി വിളയാങ്കോട് വിറാസും ഫോക്ലോര്‍ അക്കാദമിയും ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക അന്തര്‍കലാലയ പ്രസംഗമത്സരം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ചെയര്‍മാന്‍ വി.വി. മുനവ്വിര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ജുനൈദ്, പ്രഫ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ആര്‍.സി. പ്രദീപന്‍ സ്വാഗതവും ജന. സെക്രട്ടറി യൂനുസ് സലീം നന്ദിയും പറഞ്ഞു.
13 കോളജുകളില്‍നിന്നായി 25ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ നിര്‍മലഗിരിയിലെ ആല്‍ബിയ തോമസ് ഒന്നാംസ്ഥാനത്തിനര്‍ഹയായി. ക്രസന്‍റ് കോളജ് ഫാര്‍മസ്യൂട്ടിക്കല്‍ പഴയങ്ങാടിയിലെ മുഹമ്മദ് സ്വാലിഹ് രണ്ടാംസ്ഥാനവും ഡോണ്‍ബോസ്കോ ആര്‍ട്സ് കോളജിലെ അനുപമ സെബാസ്റ്റ്യന്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
വൈകീട്ട് നടന്ന സമ്മാനദാന ചടങ്ങ് വിറാസ് അക്കാദമിക് ഡയറക്ടര്‍ സാജിദ് നദ്വി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് സമ്മാനദാനം നിര്‍വഹിച്ചു. മാധ്യമം കണ്ണൂര്‍ ബ്യൂറോ ചീഫ് സൂപ്പി വാണിമേല്‍, വി.വി. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു. അപര്‍ണ സ്വാഗതവും റിഷാന നന്ദിയും പറഞ്ഞു.

ക്ളബ് ഉദ്ഘാടനം
ക്ളബ് ഉദ്ഘാടനം
പഴയങ്ങാടി: പ്രോഗ്രസിവ് ഇംഗ്ളീഷ് സ്കൂളിലെ 2012-13 വര്‍ഷത്തെ ക്ളബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സാഹിത്യകാരന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഒലിപ്പില്‍ നിയാസ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ലീഡര്‍ ശമ്മാസ് സ്വാഗതവും സഫ ഹാരിഫ് നന്ദിയും പറഞ്ഞു.
‘സദാചാര ഗുണ്ടകളെ അറസ്റ്റുചെയ്യണം’
‘സദാചാര ഗുണ്ടകളെ അറസ്റ്റുചെയ്യണം’
കണ്ണൂര്‍: കൗസര്‍ ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകനും ഇമാമുമായ സുലൈമാന്‍െറ മരണത്തിനിടയാക്കിയ സദാചാര ഗുണ്ടകളുടെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രതികളെ അറസ്റ്റുചെയ്യണമെന്നും സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നിയമം കൈയിലെടുത്തുകൊണ്ടുള്ള സംഭവങ്ങള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
സ്കോളര്‍ഷിപ്പ് അട്ടിമറി: ഉടന്‍ നടപടിയെടുക്കണം -SIO
സ്കോളര്‍ഷിപ്പ് അട്ടിമറി:
ഉടന്‍ നടപടിയെടുക്കണം
-എസ്.ഐ.ഒ
ഉടന്‍ നടപടിയെടുക്കണം
-എസ്.ഐ.ഒ
കോഴിക്കോട്: സ്വാശ്രയ, മെഡിക്കല്‍ എന്‍ജി. കോളജുകളിലെ കുറഞ്ഞ ഫീസിന് പകരം ക്രിസ്ത്യന്‍ മാനേജ്മെന്‍റിന് കീഴിലെ കോളജുകളില്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പ് വ്യവസ്ഥ കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്‍റ് ഫെഡറേഷന്‍ അട്ടിമറിച്ചതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു.
മേയ് 23ന് സര്‍ക്കാറുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ഫെഡറേഷന്‍ അട്ടിമറിച്ചു. ഓരോ ബാച്ചിന്‍െറയും മുഴുവന്‍ സീറ്റിന്‍െറ പത്ത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുകയും ഇതില്‍ സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നേടിയവര്‍ക്ക് മുന്‍ഗണന കൊടുക്കുകയും കോളജുകള്‍ സ്വന്തം നിലക്ക് ഉണ്ടാക്കിയ വ്യവസ്ഥ റദ്ദ് ചെയ്യുകയും വേണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Friday, August 17, 2012
ഐടിയലില്‍ ഇഫ്താര്‍ സംഗമം നടത്തി
ഉളിയില്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐഡിയല്‍ അറബിക് കോളേജില്‍ ഇഫ്താര്‍ സംഗമം നടന്നു. ഐഡിയല്‍ സ്ഥാപന ബന്ധുക്കള്‍ക്ക് വേണ്ടി ഐഡിയല്‍ മാനെജ്മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ നുറു കണക്കിനാളുകള്‍ പങ്കെടുത്തു. ഐഡിയല്‍ അറബിക് കോളേജിലെയും, മൗണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂളിലെയും സ്റ്റാഫ്‌കളും അവരുടെ കുടുംബവുമാണ് സംഗമത്തില്‍ ഒത്തു ചേര്‍ന്നത്. ഇഫ്താര്‍ സന്ദേശം പി.സി.മുനീര്‍ മാസ്റ്റര്‍ പകര്‍ന്നു നല്‍കി. സ്കൂള്‍ പ്രിന്‍സിപല്‍ പ്രഫ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപല്‍ മുഹമ്മദ് സാദിഖ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രഫ.അബ്ദുള്ള, ടി.കെ.മുഹമ്മദാലി, ആര്‍.ടി.ചന്ദ്രന്‍, കെ.വി.നിസാര്‍, ഗഫൂര്‍ മാസ്റ്റര്‍, റോജ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
പരാവൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ ഇഫ്താര്‍ സംഗമം നടത്തി. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പാല്‍ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ പ്രസിഡന്‍റ് കെ.വി. നിസാര്‍ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി പ്രതിനിധി പി.വി. നിസാര്‍ റമദാന്‍ സന്ദേശം നല്‍കി. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. ജയപ്രകാശ്, പേരാവൂര്‍ മര്‍ച്ചന്‍റ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്‍റ് കെ.കെ. രാമചന്ദ്രന്‍, ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പൊയില്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പ്രഫ. അബൂബക്കര്‍ സ്വാഗതവും പി.വി. മമ്മി നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി പതാക ഉയര്‍ത്തി. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, പള്ളിപ്രം പ്രസന്നന്‍, വി.കെ. ഖാലിദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മീസ്, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.
Thursday, August 16, 2012
യു. വി. ആബിദക്ക് ഒന്നാം റാങ്ക്
ഖുര്‍ആന്‍ സ്റ്റഡി സെന്‍്റര്‍ കാഞ്ഞിരോട് യൂനിറ്റ്
പരീക്ഷ ഫലം പ്രഖ്യാപിച്ചു.
യു. വി. ആബിദക്ക് ഒന്നാം റാങ്ക്.
യു. വി. ആബിദക്ക് ഒന്നാം റാങ്ക്.
കാഞ്ഞിരോട്: ഖുറാന്‍ സ്റ്റഡി സെന്‍്റര്‍ നടത്തിയ വാര്‍ഷിക പരീക്ഷയില്‍ കാഞ്ഞിരോട് കേന്ദ്രത്തിന് മികച്ച വിജയം. പരീക്ഷ എഴുതിയ എല്ലാവരും ഉയര്‍ന്ന വിജയം കരസ്ഥമാക്കി. യു. വി. ആബിദക്കാണ് ഒന്നാം റാങ്ക് . യു. വി. ഹസീന (W/o. Razak Sb) രണ്ടാം റാങ്ക് നേടി. ഹഫ്സത്ത് (W/o. U. Salam Sb) , സല്‍മ (D/o. Ummer) എന്നിവര്‍ മികച്ച വിജയം നേടി. സി. അഹ്മദ് മാസ്റ്ററുടെ കീഴിലാണ് ക്ളാസ്സുകള്‍ നടക്കുന്നത്.
84 % മാര്‍ക്ക് നേടിയാണ് ആബിദ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കാഞ്ഞിരോട് മായന്മുക്കിലെ 'സഫ പാലസില്‍' പി. പി. അബ്ദുറഹ്മാന്‍്റെയും യു. വി. ഖദീജയുടെയും മകളാണ് ആബിദ. ഉളിയിലെ ബിസിനസുകാരനായ N.N അബ്ദുല്‍ ബഷീറിന്‍െറ ഭാര്യയാണ്. അഫ്ലഹ് ബഷീര്‍ (കൗസര്‍ സ്കൂള്‍) റിസ (അല്‍ ഹുദ സ്കൂള്‍) റനീം എന്നിവര്‍ മക്കളാണ്.
ഖുറാന്‍ സ്റ്റഡി സെന്‍്റര്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ ജമാഅത്തെ ഇസ്ളാമി വനിതാ വിഭാഗം കാഞ്ഞിരോട് യുണിറ്റ് അഭിനന്ദിച്ചു. പി. പി. ശാക്കിറ അധ്യക്ഷത വഹിച്ചു. പി. പി. താഹിറ, മുസബ്ബിഹ, എം. ഖദീജ തുടങ്ങിയവര്‍ സംസാരിച്ചു.

ഗള്‍ഫ് കുടുംബസംഗമം
ഗള്‍ഫ് കുടുംബസംഗമം
കണ്ണൂര്‍: ജില്ലാ ഗള്‍ഫ് പ്രവര്‍ത്തക കുടുംബസംഗമം ആഗസ്റ്റ് 21ന് രാവിലെ 10 മുതല്‍ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി സംഗമം ഉദ്ഘാടനം ചെയ്യും.
Tuesday, August 14, 2012
സമൂഹ നോമ്പുതുറ
സമൂഹ നോമ്പുതുറ
തലശ്ശേരി: ന്യൂമാഹി പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറയും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. ഇംതിയാസ് കവിയൂര്‍ ഉദ്ഘാടനം ചെയ്തു. എം. ദാവൂദ് അധ്യക്ഷത വഹിച്ചു. പി.പി. അബ്ദുറഹിമാന്‍, എം.എം. നാസര്‍, സജിത എന്നിവര്‍ സംസാരിച്ചു.
പൊന്ന്യം ജോളി ലൈബ്രറി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. കെ. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഭാസ്കരന്‍ കൂരാരത്ത്, ഇബ്രാഹിംകുട്ടി ബാഖഫി, എം.സി. പവിത്രന്‍, പി. ജനാര്‍ദനന്‍, കെ. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

‘മാലിന്യ നിക്ഷേപം തടയും’
‘മാലിന്യ നിക്ഷേപം തടയും’
തലശ്ശേരി: പെട്ടിപ്പാലത്ത് നിയമ വിരുദ്ധമായി നഗരസഭ നടത്തുന്ന മാലിന്യ നിക്ഷേപം തടയുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം നിയമ വിരുദ്ധമാണെന്ന് കോസ്റ്റല്‍ സോണ്‍ അതോറിറ്റിയും വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മാലിന്യം തള്ളലിലൂടെ നഗരസഭാധികൃതര്‍ നിയമവാഴ്ച വെല്ലുവിളിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
മട്ടന്നൂര്‍: സോളിഡാരിറ്റി ഇരിട്ടി ഏരിയയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ ഇഫ്താര്‍ സംഗമം നടത്തി. നഗരസഭാ കൗണ്‍സിലര്‍ സി.വി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ ഉളിയില്‍ അധ്യക്ഷത വഹിച്ചു. ടി.കെ. അസീസ് റമദാന്‍ സന്ദേശം നല്‍കി. അഷ്റഫ് പുറവൂര്‍, പി.എ. താജുദ്ദീന്‍, നൗഷാദ് കീച്ചേരി, കെ.വി. സന്ദീപ്, റഫീഖ്, സന്തോഷ്, ഷുഹൈബ് കൊതേരി എന്നിവര്‍ സംസാരിച്ചു. ടി.കെ. മുനീര്‍ സ്വാഗതവും നൗഷാദ് മത്തേര്‍ നന്ദിയും പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
ജമാഅത്തെ ഇസ്ലാമി ഇരിക്കൂര്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ സിദ്ദീഖ് നഗര്‍ മസ്ജിദു സിദ്ദീഖില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സി.കെ. മുനവ്വിര്‍ സന്ദേശം നല്‍കി. കെ. അബ്ദുസലാം ഹാജി, സി. മാമു ഹാജി, കെ.ടി. സിയാദ് ഹാജി, കെ.പി. അബ്ദുല്‍ അസീസ് മാസ്റ്റര്‍, പി. വാഹിദ് ഹാജി, കെ.പി. മൊയ്തീന്‍കുഞ്ഞി മാസ്റ്റര്‍, എം.പി. മുസമ്മില്‍ എന്നിവര്‍ പങ്കെടുത്തു. എന്‍. അബ്ദുറഷീദ്, എം.പി. നസീര്‍, സി.എ. സിദ്ദീഖ് ഹാജി, ടി.പി. അബ്ദുല്ല, സി. ഉമ്മര്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
ഇരിക്കൂര്‍: കൊളപ്പ ഹൊറൈസണ്‍ ഇംഗ്ളീഷ് സ്കൂള്‍ പി.ടി.എ, മാനേജ്മെന്‍റ്, വിദ്യാര്‍ഥി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ സമ്മേളനവും ഇഫ്താര്‍ സംഗമവും നടത്തി. മതസൗഹാര്‍ദ സമ്മേളനം കാന്‍ഫെഡ് സംസ്ഥാന ജന. സെക്രട്ടറി മുരളി ചൂളിയാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സി.എം. അമീറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ എം. സുകുമാരന്‍ സ്വാഗതവും സമീറ നവാസ് നന്ദിയും പറഞ്ഞു.
ഗ്രാമത്തിന്‍െറ കൂടിച്ചേരലായി ഇഫ്താര്‍ സംഗമം
ഗ്രാമത്തിന്‍െറ കൂടിച്ചേരലായി
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
പാപ്പിനിശേരി: മതസൗഹാര്‍ദത്തിന് പുതിയ ഏടുകള്‍ വിളക്കിച്ചേര്‍ത്ത് പാപ്പിനിശേരി മസ്ജിദുല്‍ ഈമാനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഒരു ഗ്രാമത്തിന്‍െറ ഒത്തുചേരലായി മാറുകയായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുള്‍പ്പെടെ നാനാവിഭാഗങ്ങളില്‍പെട്ട സ്ത്രീകള്‍ പള്ളിയുടെ മുകള്‍തട്ടിലും പുരുഷന്മാര്‍ വരാന്തയിലും ഇരുന്ന് നോമ്പുമുറിച്ചു.
സംഗമം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന ഉദ്ഘാടനം ചെയ്തു. റമദാനിലെ വ്രതാനുഷ്ഠാനത്തിലൂടെ സഹജീവി സ്നേഹവും ജീവകാരുണ്യമനസ്സുമാണ് മുസ്ലിംകളില്‍ വളര്‍ത്തപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. വിശുദ്ധഖുര്‍ആനും പ്രവാചകചര്യയും എല്ലാവരുടെയും പൊതുസ്വത്താണെന്ന ബോധം ജനങ്ങളില്‍ വളര്‍ത്തുന്ന വിധത്തിലുള്ള ജീവിത രീതിയാണ് മുസ്ലിംകള്‍ സ്വീകരിക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ഫാ. സണ്ണി, ഗംഗാധരന്‍ മാസ്റ്റര്‍, കെ.കെ.പി. മുസ്തഫ, ടി.പി. മുഹമ്മദ്ശമീം എന്നിവര്‍ സംസാരിച്ചു. സി.കെ. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.

ചക്കരക്കല്ല്: മലര്‍വാടി ബാലസംഘം ചക്കരക്കല്ല് യൂനിറ്റ് ഇഫ്താര്‍ സംഗമം നടത്തി. ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ ശാരിഖ ഷിറിന്‍ ഒന്നാം സ്ഥാനം നേടി. കെ.കെ. സിനിയ സുബൈര്‍, ഷിബിലി ബഷീര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ഏരിയാ രക്ഷാധികാരി ഇ. അബ്ദുല്‍ സലാം സമ്മാനം നല്‍കി. എം. മൊയ്തീന്‍കുട്ടി, കെ.കെ. സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്വാതന്ത്ര്യദിനത്തില്‍ 1000 മനുഷ്യാവകാശ സദസ്സുകള്‍
സ്വാതന്ത്ര്യദിനത്തില്‍ 1000
മനുഷ്യാവകാശ സദസ്സുകള്‍
കോഴിക്കോട്: സ്വാതന്ത്ര്യത്തിന്‍െറ ആറര പതിറ്റാണ്ടിനുശേഷവും തുടരുന്ന അസ്വാതന്ത്ര്യത്തിനെതിരെ സോളിഡാരിറ്റി യൂത്തുമൂവ്മെന്‍റ് ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15ന് സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യദിന മനുഷ്യാവകാശ സദസ്സുകള്‍ സംഘടിപ്പിക്കും.
നിരവധി മനുഷ്യര്‍ തടവുകാരായി ജയിലുകളില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ് പരിപാടിയെന്ന് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുത്തക കമ്പകളുടെ ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ പദ്ധതികള്‍ക്കെതിരെ ആരെങ്കിലും ശക്തമായി രംഗത്തുവന്നാല്‍ അവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്നു.
ഛത്തീസ്ഗഢില്‍ സോണിസൂരി എന്ന അധ്യാപിക ഇതിന് ഉദാഹരണമാണ്. ദലിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളും മറ്റു ദുര്‍ബല വിഭാഗങ്ങളും ജാമ്യം പോലും കിട്ടാതെ കെട്ടിച്ചമച്ച കേസുകള്‍ വഴി ജയിലിലടക്കപ്പെടുന്നു.
അബ്ദുന്നാസിര്‍ മഅ്ദനിയും മലപ്പുറം പരപ്പനങ്ങാടി സക്കരിയയുമൊക്കെ ഇതിന് ഉദാഹരണമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ സദസ്സുകളില്‍ പങ്കെടുക്കും. സം്സഥാന സെക്രട്ടറി ടി.എ. ഫയാസ്, മീഡിയാ സെക്രട്ടറി സി.എം. ശരീഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Monday, August 13, 2012
ക്വിസ് പ്രോഗ്രാം
ക്വിസ് പ്രോഗ്രാം
ചക്കരക്കല്ല്: ഖുര്‍ആനിലെ ‘ശൂറ’ അധ്യായത്തെ ആസ്പദമാക്കി ചക്കരക്കല്ല് സഫ സെന്‍ററില്‍ പൊതുജനങ്ങള്‍ക്കായി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. ജമാ അത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ വൈസ് പ്രസിഡന്‍റ് ഇ. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ ഒന്നാം സ്ഥാനം നേടി. ആരിഫ മെഹബൂബ്, ഷമീമ ഇബ്രാഹിം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
കാഞ്ഞിരോട്: ഇന്ത്യന്‍ നാഷനല്‍ ലീഗ് പുറവൂര്‍ ശാഖയുടെയും മെഹബൂബെ മില്ലത്ത് കള്‍ചറല്‍ ഫോറത്തിന്‍െറയും ആഭിമുഖ്യത്തില്‍ റിലീഫ് വിതരണവും ഇഫ്താര്‍ സംഗമവും നടത്തി. റിലീഫ് വിതരണോദ്ഘാടനം ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്‍റ് അഡ്വ. എം.സി. ഹാശിം നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ റമദാന്‍ സന്ദേശം നല്‍കി. ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അഷ്റഫ് പുറവൂര്‍ അധ്യക്ഷത വഹിച്ചു. മഹമൂദ് പാറക്കാട്ട്, താജുദ്ദീന്‍ മട്ടന്നൂര്‍, എം.പി. മുഹമ്മദലി, ഖാദര്‍ കണ്ണൂര്‍, കെ.കെ. കീറ്റുക്കണ്ടി, രാമദാസ് കതിരൂര്‍, കെ.വി. ജയചന്ദ്രന്‍, സന്ദീപ് മട്ടന്നൂര്‍, നൗഷാദ് കീച്ചേരി, പി.സി. അഹമ്മദ് ഹാജി, അഡ്വ. മനോജ്, പി.സി. അഹമ്മദ്കുട്ടി, പി.സി. നൗഷാദ്,പി.സി. കുഞ്ഞിമുഹമ്മദ്, ടി.കെ. സാജിദ്, വത്സലന്‍ പുറവൂര്‍ എന്നിവര്‍ സംസാരിച്ചു.
ഇഫ്താര്‍
സോളിഡാരിറ്റി കണ്ണൂര്‍ ജില്ല, കണ്ണൂര്‍ ഹെഡ് ക്വാട്ടേര്‍സ് ഹോസ്പിറ്റലില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ സംസ്ഥാന സമിതിയംഗം കെ എം മഖ്ബൂല്‍ സന്ദേശം കൈമാറുന്നു. വേദിയില്‍ യു എ ഇ കണ്ണൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കെറ്റ് ശുകൂര്‍, ആര്‍ എം ഒ ഡോക്ടര്‍ സന്തോഷ്, പി സി ഷമീം, ടി കെ മുഹമ്മദ് റിയാസ് (ജെനറല്‍ സെക്രട്ടറി, സോളിഡാരിറ്റി - കണ്ണൂര്‍.)
Subscribe to:
Posts (Atom)