ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, September 10, 2012

‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക’

 ‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക’
സോളിഡാരിറ്റി കാമ്പയിന് തുടക്കമായി
ഒറ്റപ്പാലം: എമര്‍ജിങ് കേരളയുടെ പേരില്‍ കേരളത്തിന്‍െറ സാംസ്കാരിക തനിമയെയും ഭൂപ്രദേശങ്ങളെയും വില്‍പനക്ക് വെക്കാന്‍ കേരള യുവത സമ്മതിക്കുകയില്ളെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. ‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റിയില്‍ അംഗമാവുക’ കാമ്പയിന്‍െറ സംസ്ഥാനതല പ്രഖ്യാപനം ഒറ്റപ്പാലം ഓപണ്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരുവിഭാഗം ദേശസ്നേഹം പ്രകടിപ്പിക്കുന്നത് ഒരുവിഭാഗം പൗരന്മാരെ ദേശദ്രോഹികള്‍ എന്ന് വിളിച്ചു കൊണ്ടാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് ബഷീര്‍ ഹസന്‍ അധ്യക്ഷത വഹിച്ചു. കവിതാ മത്സര വിജയികളായ ഷിഹാബുദ്ദീന്‍ കുമ്പിടി, വി.ടി. പ്രമീഷ് കോഴിക്കോട്, നിഷാദ് തൃശൂര്‍ എന്നിവര്‍ക്കും കഥാ മത്സര വിജയികളായ യേശുദാസ് എറണാകുളം, ജോസുകുട്ടി ആലപ്പുഴ, മുരളി മങ്കര എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി.
ടി.ഡി. രാമകൃഷ്ണന്‍, കെ.പി.എസ് പയ്യനെടം, രാഗരത്ന മണ്ണൂര്‍ രാജകുമാരനുണ്ണി,  ബഷീര്‍ വല്ലപ്പുഴ, ഉമര്‍ ആലത്തൂര്‍, അബ്ദുറസാഖ് മാസ്റ്റര്‍, നൗഷാദ് മുഹ്യിദ്ദീന്‍, എ.കെ. നൗഫല്‍, റസാഖ് മാസ്റ്റര്‍ അലനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks