കൂടങ്കുളം സമരം: നരനായാട്ട്
അവസാനിപ്പിക്കണം -
സോളിഡാരിറ്റി
അവസാനിപ്പിക്കണം -
സോളിഡാരിറ്റി
കോഴിക്കോട്: കൂടങ്കുളം നിവാസികള്‍ നടത്തുന്ന ജീവിതസമരത്തിനുനേരെ തമിഴ്നാട് പൊലീസും കേന്ദ്ര ദ്രുതകര്‍മ സേനയും നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇരുപതിനായിരത്തോളം ഗ്രാമവാസികള്‍ ജീവനില്‍ ഭയമുള്ളതിനാലാണ് കൂടങ്കുളം ആണവ പ്ളാന്‍റില്‍ ഇന്ധനം നിറക്കുന്നതിനെതിരെ ഉപരോധസമരവുമായി രംഗത്തത്തെിയത്. ഗ്രാമവാസികളുടെ സുരക്ഷാ ആശങ്ക മുഖവിലക്കെടുത്ത് ജനപക്ഷത്ത് നിലയുറപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാറും കേന്ദ്ര ഗവണ്‍മെന്‍റും തയാറാകണം.
ആണവ പദ്ധതി കേരളത്തിനും ഭീഷണി ഉയര്‍ത്തുന്ന പദ്ധതിയാണ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ വിഷയത്തിലുള്ള നിലപാട് പ്രശംസനീയമാണ്. കേരളത്തിനുള്ള സുരക്ഷാഭീഷണി മുഖവിലക്കെടുത്ത് കൂടങ്കുളത്ത് ആണവനിലയം ആരംഭിക്കുന്നതിനെതിരെ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് കൂടങ്കുളം ആണവനിലയ പദ്ധതിയില്‍നിന്ന് പിന്മാറാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

No comments:
Post a Comment
Thanks