ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, September 4, 2012

ചാലയില്‍ സേവനരംഗത്ത് സോളിഡാരിറ്റിയും

ചാലയില്‍ സേവനരംഗത്ത്
സോളിഡാരിറ്റിയും
കണ്ണൂര്‍: ചാല ദുരന്തത്തില്‍പെട്ടവരെയും സ്ഥലത്ത് സേവനത്തിനത്തെിയവരെയും സഹായിക്കാന്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ രംഗത്തത്തെി. ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് ദുരന്തമുണ്ടായ ദിവസം രാത്രിതന്നെ ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചാലയിലും പൊള്ളലേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലുമത്തെിയിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, എ.കെ.ജി ആശുപത്രി, കൊയിലി ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ചവര്‍ക്ക് ബന്ധുക്കളുടെ സ്ഥാനത്തുനിന്ന് അത്യാവശ്യ സഹായങ്ങള്‍ ചെയ്യാന്‍ സോളിഡാരിറ്റി നിയോഗിച്ച വളന്‍റിയര്‍മാര്‍ സജീവമായുണ്ടായിരുന്നു.
തൊട്ടടുത്ത ദിവസം ചാലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും പ്രവര്‍ത്തകരത്തെി.
ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, സെക്രട്ടറി പി.സി. ഷമീം, ടി.പി. ഇല്യാസ്, ഫൈസല്‍ മാടായി, കെ.എന്‍. ജാബിര്‍, യാസിര്‍, സാജിദ് പാപ്പിനിശ്ശേരി, എം.ബി. ഫൈസല്‍, ടി.കെ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

No comments:

Post a Comment

Thanks