ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, October 14, 2012

മുണ്ടേരിക്കടവിലേക്ക് ദേശാടനക്കിളികള്‍ വരവായി

 മുണ്ടേരിക്കടവിലേക്ക് 
ദേശാടനക്കിളികള്‍ വരവായി
കണ്ണൂര്‍: സൈബീരിയയിലെയും ഹിമാലയസാനുക്കളിലെയും ശൈത്യത്തില്‍നിന്ന് മുണ്ടേരിക്കടവിന്‍െറ ഊഷ്മളതയിലേക്ക് ആയിരക്കണക്കിന് ദേശാടനക്കിളികള്‍ വിരുന്നത്തെുന്നു.
മുണ്ടേരി പഞ്ചായത്തിലെ മുണ്ടേരിക്കടവിലേക്ക് ഒക്ടോബര്‍ മാസാദ്യത്തോടെതന്നെ പക്ഷിവൈവിധ്യങ്ങളുടെ പ്രവാഹമായി. വരി എരണ്ട, ചൂളന്‍ എരണ്ട, പമ്പ എരണ്ട, വട്ടക്കണ്ണന്‍ എരണ്ട, കരി ആള, മേടുതപ്പി, പവിഴക്കാലി, ചായമുണ്ടി, നീലക്കോഴി, വയല്‍ വരമ്പന്‍, ചതുപ്പന്‍ എന്നീ പക്ഷികളാണ് മുണ്ടേരിക്കടവില്‍ വന്നത്തെിയതിലേറെയും.
വിവിധയിനം പരുന്തുകള്‍, തുമ്പികള്‍, പൂമ്പാറ്റകള്‍ എന്നിവയും ധാരാളമായുണ്ട്. തണ്ണീര്‍ത്തടത്തിനു മുകളിലൂടെ പക്ഷികള്‍ കൂട്ടത്തോടെ പറന്നുനീങ്ങുന്നത് മനോഹര കാഴ്ചയാണ്. ദേശാടനക്കിളികള്‍, പൂമ്പാറ്റകള്‍, അപൂര്‍വയിനം തുമ്പികള്‍ എന്നിവയെ കാണാനും പഠനം നടത്താനുമായി വിദ്യാര്‍ഥികളും ഗവേഷകരും പ്രകൃതിസ്നേഹികളുമായി നിരവധിപേര്‍ ഇവിടെയത്തെുന്നു.
ഏപ്രില്‍-മേയ് മാസം വരെ ദേശാടനക്കിളികളെ മുണ്ടേരിയില്‍ കാണാം. വേനലിന് ചൂടേറുമ്പോള്‍ ഇവ സ്വദേശത്തേക്ക് മടങ്ങും. മുണ്ടേരിക്കടവിനെ സംസ്ഥാന സര്‍ക്കാര്‍ പക്ഷിസങ്കേതമായി പ്രഖ്യാപിച്ചെങ്കിലും വനംവകുപ്പ് ഇത് പ്രാബല്യത്തില്‍ വരുത്താനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
വനപാലകരുടെ സന്ദര്‍ശനവും വിരളമാണ്. എന്തെങ്കിലും പരാതി ഉണ്ടായാല്‍ മാത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വരാറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. പക്ഷിസങ്കേതത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയതാണ് അല്‍പമൊരാശ്വാസം.
പക്ഷികള്‍ക്ക് വിശ്രമത്തിന് മരക്കുറ്റികളും സഞ്ചാരികള്‍ക്ക് നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡുകളും സ്ഥാപിക്കാന്‍ മുണ്ടേരി പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ഇവിടെ വാച്ച് ടവര്‍ നിര്‍മിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
Courtesy: Madhyamam

No comments:

Post a Comment

Thanks