സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലിം സമുദായത്തിന്
അവസരങ്ങള്‍ നഷ്ടമാകുന്നു -ഡോ. ഫസല്‍ ഗഫൂര്‍
അവസരങ്ങള്‍ നഷ്ടമാകുന്നു -ഡോ. ഫസല്‍ ഗഫൂര്‍
കണ്ണൂര്‍: സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലിംകള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍. ഫ്രൈഡെ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ‘സംവരണത്തിന്‍െറ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മെറിറ്റ് അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ക്ക് നിയമനം നല്‍കുന്നതില്‍ പി.എസ്.സിയില്‍ കാര്യമായ അട്ടിമറി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായം ശ്രദ്ധിക്കാത്ത മേഖലയാണ് സര്‍ക്കാര്‍ സര്‍വീസ്.മുസ്ലിം സമുദായത്തിനാവശ്യം ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മാത്രമല്ല. കൂടുതല്‍ എല്‍.ഡി ക്ളര്‍ക്കുമാരും യു.ഡി ക്ളര്‍ക്കുമാരുമാണ്. എല്‍.ഡി.എഫ്-യു.ഡി.എഫ് സര്‍ക്കാറുകള്‍ മാറിമാറി വന്നിട്ടും സ്പെഷല്‍ റിക്രൂട്ട്മെന്‍റിന്‍െറ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് യഥാര്‍ഥത്തില്‍ മുസ്ലിംകള്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കുന്നില്ളെന്നും ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
സച്ചാര്‍ കമീഷന്‍ വന്നതിനുശേഷമാണ് മുസ്ലിംകള്‍ക്ക് സംവരണം നല്‍കുന്നതിനെക്കുറിച്ച് സി.പി.എമ്മിന് തിരിച്ചറിവുണ്ടായത്. പശ്ചിമ ബംഗാളില്‍ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനുശേഷമാണ് ബുദ്ധദേവ് സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. എ.ടി. അബ്ദുല്‍ സലാം അതിഥിയെ പരിചയപ്പെടുത്തി. സി.പി. മുസ്തഫ സ്വാഗതവും എം.ആര്‍. നൗഷാദ് നന്ദിയും പറഞ്ഞു. അനീസ് കിറാഅത്ത് നടത്തി.
No comments:
Post a Comment
Thanks