ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, October 31, 2012

മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു -സോളിഡാരിറ്റി

 മുഖ്യമന്ത്രി ജനങ്ങളെ
കബളിപ്പിക്കുന്നു -സോളിഡാരിറ്റി
കോഴിക്കോട്: ഭൂവിനിയോഗ നിയമം അട്ടിമറിച്ചും മെട്രോ റെയില്‍ വിഷയത്തില്‍ കേന്ദ്രവുമായി ഒത്തുകളിച്ചും മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയും കൃഷി, റവന്യൂ വകുപ്പുകളെ അറിയിക്കാതെയുമാണ് കേരള ഭൂവിനിയോഗ ബില്‍ അട്ടിമറിച്ച് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിലെ ഭൂ ഉപയോഗബില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. എമര്‍ജിങ് കേരളയുടെ ഭാഗമായി കൃഷിഭൂമി ടൂറിസത്തിനും കൃഷിയിതര ആവശ്യങ്ങള്‍ക്കും വേണ്ടി വിട്ടുകൊടുക്കില്ളെന്ന് ഉമ്മന്‍ചാണ്ടി നേരത്തേ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഡി.എം.ആര്‍.സിയെയും ഇ. ശ്രീധരനെയും ഒഴിവാക്കി കേന്ദ്രതലത്തില്‍ ഗൂഢാലോചന നടത്തുകയും കേരളത്തില്‍ ഡി.എം.ആര്‍.സിക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നത് വഞ്ചനയാണെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു.
അതിവേഗ റെയില്‍ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് മറുവശത്ത് സര്‍വേ നടപടികള്‍ തുടരുന്നു. ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കയും സുരക്ഷാ പ്രശ്നങ്ങളും പരിഹരിച്ചേ മുന്നോട്ടുപോകൂ എന്ന ഉറപ്പ് പാലിക്കാതെ, ജനവാസ മേഖലകളിലൂടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനവിരുദ്ധ നടപടികളുമായിട്ടാണ് മുഖ്യമന്ത്രി മുന്നോട്ടുപോവുന്നതെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് വേളം, റസാഖ് പാലേരി, എസ്.എ. അജിംസ്, എ. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.  

No comments:

Post a Comment

Thanks