ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 13, 2012

ജമാഅത്ത് അമീര്‍ കൂടിക്കാഴ്ച നടത്തി

  ജമാഅത്ത് അമീര്‍
ആഭ്യന്തര മന്ത്രിയുമായി
കൂടിക്കാഴ്ച  നടത്തി
   ന്യൂദല്‍ഹി: ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജമാലുദ്ദീന്‍ ഉമരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തി. അസാം കലാപം, തീവ്രവാദത്തിന്‍െറ പേരില്‍ മുസ്ലിം യുവാക്കളെ അന്യായമായി അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ജമാഅത്തെ ഇസ്ലാമി പത്രക്കുറിപ്പില്‍ അറിയിച്ചു. മതത്തിന്‍െറ പേരില്‍ മാത്രം മുസ്ലിം യുവാക്കളെ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുന്നത് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
  ഇത്തരം നടപടികള്‍ സമുദായത്തില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. അതിന് പരിഹാരമുണ്ടാക്കിയില്ളെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും. നിരപരാധികളെ കേസില്‍ കുടുക്കിയ പൊലിസ് ഓഫിസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണം. യൂ.പിയിലും ആസാമിലുമുണ്ടായ കലാപങ്ങളില്‍ ഇരയായവര്‍ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കണം. വര്‍ഗീയ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിവേദനവും നല്‍കി. ദേശീയ സെക്രട്ടറിമാരായ എഞ്ചി. മുഹമ്മദ് സലിം, മുഹമ്മദ് അഹ്മദ്, മുഹമ്മദ് ഷാഫി മദനി എന്നിവരും അമീറിനെ അനുഗമിച്ചു.

No comments:

Post a Comment

Thanks