കണ്ണൂര്‍: നഗരസഭ മാലിന്യം ഉപേക്ഷിക്കുന്ന ചേലോറയില്‍ ജൈവവള പ്ളാന്‍റിനും പ്ളാസ്റ്റിക് ഷ്രെഡര്‍ യൂനിറ്റിനും അനുമതി. ഡയറക്ടറേറ്റ് ഓഫ് എന്‍വയോണ്‍മെന്‍റ് ആന്‍ഡ് കൈ്ളമറ്റ് ചേഞ്ച് ആണ് അനുമതി നല്‍കിയത്. ജൈവവള പ്ളാന്‍റിന് 14 ലക്ഷം രൂപയുടെയും പ്ളാസ്റ്റിക് ഷ്രെഡര്‍ യൂനിറ്റിന് രണ്ടു ലക്ഷത്തിന്‍െറയും ഭരണാനുമതിയാണ് നല്‍കിയതെന്ന് വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ യോഗത്തില്‍ അധ്യക്ഷ എം.സി ശ്രീജ അറിയിച്ചു. ഉടന്‍ പ്രവൃത്തി തുടങ്ങുമെന്ന് അവര്‍ പറഞ്ഞു. പ്ളാന്‍റുകള്‍ ചേലോറയിലെ മാലിന്യ പ്രശ്നത്തിന് ഒരളവുവരെ പരിഹാരമാകും. മാലിന്യമുപയോഗിച്ചുള്ള വളം നിര്‍മാണ പ്ളാന്‍റ് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ചെറുതരികളായി നുറുക്കി ഇല്ലാതാക്കുന്നതിനാണ് ഷ്രെഡര്‍ യൂനിറ്റുകള്‍ ഉപയോഗിക്കുക. മൂന്നു വര്‍ഷം തുടര്‍ച്ചയായി പ്ളാസ്റ്റിക് ഷ്രെഡര്‍ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
No comments:
Post a Comment
Thanks