ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, October 9, 2012

വെല്‍ഫെയര്‍ പാര്‍ട്ടി ഭൂ സംരക്ഷണ മാര്‍ച്ച് നാളെ

 വെല്‍ഫെയര്‍ പാര്‍ട്ടി 
ഭൂ സംരക്ഷണ മാര്‍ച്ച് നാളെ
തിരുവനന്തപുരം: പാട്ടക്കാലാവധി കഴിഞ്ഞതും കരാര്‍ ലംഘിച്ചതുമായ പാട്ടഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ഭൂസംരക്ഷണ മാര്‍ച്ച് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് മ്യൂസിയം പരിസരത്തുനിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ പതിനായിരം പ്രവര്‍ത്തകര്‍ പങ്കെടുക്കും. നെല്‍വയല്‍ നീര്‍ത്തട നിയമം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, അഞ്ച് ശതമാനം തോട്ട ഭൂമി ടൂറിസത്തിന് നല്‍കാനുള്ള അനുവാദം പിന്‍വലിക്കുക, പരിസ്ഥിതി ദുര്‍ബല ഭൂവിഭാഗങ്ങള്‍ സംരക്ഷിക്കുക, ഭൂ വിനിയോഗ ചട്ടം കര്‍ശനമാക്കുക, തീരദേശം ടൂറിസ്റ്റ് ലോബിക്ക് കീഴ്പെടുത്തുന്ന നയങ്ങള്‍ റദ്ദാക്കുക, ദലിത്-ആദിവാസി ഭൂരഹിതര്‍ക്ക് കൃഷി യോഗ്യമായ ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റും കര്‍ണാടക മുന്‍മന്ത്രിയുമായ ഡോ. ലളിത നായ്ക്ക് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പി.സി. ഹംസ, വൈസ് പ്രസിഡന്‍റ് ഫാദര്‍ അബ്രഹാം ജോസഫ്, സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി, ജനറല്‍ സ്രെക്രട്ടറി കെ. അംബുജാക്ഷന്‍, പ്രേമ ജി. പിഷാരടി, ഹമീദ് വാണിയമ്പലം, ഇ.കെ ജോസഫ്, സി. അഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ, സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര എന്നിവരും സംബന്ധിച്ചു.

No comments:

Post a Comment

Thanks