ഈദ് സുഹൃദ്സംഗമവും കലാസന്ധ്യയും
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂര്‍ ഏരിയാ സമിതിയുടെ ആഭിമുഖ്യത്തില്‍ കൗസര്‍ ഓഡിറ്റോറിയത്തില്‍ ഈദ് സുഹൃദ്സംഗമവും കലാസന്ധ്യയും സംഘടിപ്പിച്ചു. മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ പി. കമാല്‍കുട്ടി ഉദ്ഘാടനം ചെയ്തു. തനിമ കലാസാഹിത്യ വേദി ജില്ലാ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി ഈദ് സന്ദേശ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ കെ. ലക്ഷ്മി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം മധു കക്കാട് എന്നിവര്‍ സംസാരിച്ചു.
പി. ശാക്കിറ സ്വാഗതവും യു.വി. സുബൈദ നന്ദിയും പറഞ്ഞു. തനിമ കലാസാഹിത്യവേദി പ്രവര്‍ത്തകര്‍ ഗാനവിരുന്നും കലാപരിപാടികളും അവതരിപ്പിച്ചു.
പി. ശാക്കിറ സ്വാഗതവും യു.വി. സുബൈദ നന്ദിയും പറഞ്ഞു. തനിമ കലാസാഹിത്യവേദി പ്രവര്‍ത്തകര്‍ ഗാനവിരുന്നും കലാപരിപാടികളും അവതരിപ്പിച്ചു.
No comments:
Post a Comment
Thanks