സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നഗരസഭാ
ചെയര്‍പേഴ്സനെ ഉപരോധിച്ചു
ചെയര്‍പേഴ്സനെ ഉപരോധിച്ചു
കണ്ണൂര്‍: ചേലോറയില്‍ പൊലീസിന്റെ സഹായത്തോടെ മാലിന്യം നിക്ഷേപിക്കുകയും ലാത്തി പ്രയോഗം നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സനെ ഘെരാവോ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സോളിഡാരിറ്റി ജില്ലാ ജനറല്‍സെക്രട്ടറി ടി.കെ. മുഹമ്മദ് നിയാസ്, ഭാരവാഹികളായ ടി.പി. ഇല്യാസ്, പി.സി. ഷമീം, കെ.കെ. ഫൈസല്‍, കെ.എം. ആഷിഖ്കാഞ്ഞിരോട്, സാജിദ് പാപ്പിനിശേãരി, യാസര്‍ താണ എന്നിവരെയാണ് ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ച ഒരു മണിയോടെയാണ് നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജയെ ചേംബറിലെത്തി ഘെരാവോ ചെയ്തത്. ചേലോറയില്‍ നഗരസഭയുടെ നിര്‍ദേശപ്രകാരം മാലിന്യനിക്ഷേപം നടത്തുകയും സമരപ്പന്തല്‍ പൊളിച്ചുനീക്കി സമരക്കാര്‍ക്കുനേരെ ഉച്ചവരെ പൊലീസ് നടപടി തുടരുകയുംചെയ്ത സാഹചര്യത്തിലാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നഗരസഭാ മന്ദിരത്തിലെത്തിയത്.
വിവരമറിഞ്ഞ് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കെതിരെ ചെയര്‍പേഴ്സന്റെയും നഗരസഭാ സെക്രട്ടറിയുടെയും പരാതി പ്രകാരം പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഏരിയാ തലങ്ങളില്‍ പ്രകടനം നടത്തി.

സോളിഡാരിറ്റി പ്രകടനം നടത്തി
തലശേãരി: ചേലോറയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി തലശേãരി ഏരിയാ സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ഏരിയാ പ്രസിഡന്റ് പി.എ. ഷഹീദ്, ജില്ലാ സമിതി അംഗങ്ങളായ എ.പി. അജ്മല്‍, കെ. മുഹമ്മദ് നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിഷേധിച്ചു
പയ്യന്നൂര്‍: കണ്ണൂര്‍ ചേലോറയിലെ മാലിന്യ നിക്ഷേപത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി മാലിന്യവണ്ടി തടഞ്ഞ സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയും സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും ചെയ്ത നടപടിയില്‍ സോളിഡാരിറ്റി പയ്യന്നൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
ശിഹാബ് അരവഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ കട്ടുപാറ, നൌഷാദ് കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. അസ്ഹര്‍ പുഞ്ചക്കാട് സ്വാഗതവും ശംസുദ്ദീന്‍ ഓണക്കുന്ന് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks