ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 11, 2012

‘പൊതുനിരത്തുകള്‍ സ്വകാര്യവത്കരിക്കരുത്’

 
 ‘പൊതുനിരത്തുകള്‍
സ്വകാര്യവത്കരിക്കരുത്’
 കണ്ണൂര്‍: അഞ്ച് കോടിയിലധികം മതിപ്പുചെലവുള്ള എല്ലാ പദ്ധതികളും മേലില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ സ്വകാര്യ പങ്കാളിത്തത്തിലൂടെ മാത്രമേ നടപ്പാക്കൂവെന്ന സര്‍ക്കാര്‍ തീരുമാനം പൊതുനിരത്തുകളിലൂടെയുള്ള ഏത് യാത്രക്കും ചുങ്കം കൊടുക്കേണ്ടിവരുമെന്നതടക്കമുള്ള ഗുരുതരമായ അവസ്ഥ സംജാതമാക്കുമെന്ന് ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഹാഷിം ചേന്ദംപള്ളി.
സംരക്ഷണ സമിതി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനത്തിന് പ്രഖ്യാപിച്ചതായി അവകാശപ്പെടുന്ന പുനരധിവാസ പാക്കേജ് ഫലത്തില്‍ വഞ്ചനാപരവും തട്ടിപ്പുമാണ്.
ജനങ്ങളോടൊപ്പം ഇത്തരം ഘട്ടങ്ങളില്‍ നില്‍ക്കേണ്ട രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ഒറ്റുകാരന്‍െറ റോളിലേക്ക് മാറിക്കഴിഞ്ഞു.
ദേശീയപാത വികസനത്തിന്‍െറ മറവിലുള്ള ഭീകരമായ അഴിമതിക്കൂട്ടുകെട്ടിനെ തുറന്നുകാണിക്കാന്‍ ജനാഭിമുഖ്യമുള്ള എല്ലാവരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
കെ.എം. മഖ്ബൂല്‍, യു.കെ. സെയ്ദ്, പ്രേമരാജന്‍ എടക്കാട്, അപ്പുക്കുട്ടന്‍ കാരേയില്‍, പള്ളിപ്രം പ്രസന്നന്‍, സജീര്‍ കീച്ചേരി, പി.എം. അബ്ദുന്നാസര്‍, നസീര്‍ കടാങ്കോട്, കെ.കെ. ഉത്തമന്‍, എം.കെ. ജയരാജന്‍, എം.കെ. അബൂബക്കര്‍, പ്രേമന്‍ പാതിരിയാട്, പോള്‍ ടി. സാമുവല്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks