ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 25, 2012

സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

സോളിഡാരിറ്റി പ്രവര്‍ത്തകര്‍  പ്രകടനം നടത്തി
 കണ്ണൂര്‍: കൂടങ്കുളം ആണവ നിലയ വിരുദ്ധ സമരക്കാര്‍ക്ക് സോളിഡാരിറ്റി സമാഹരിച്ച വിഭവ കൈമാറ്റ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലിയെയും സോളിഡാരിറ്റി നേതാക്കളെയും നാഗര്‍കോവിലില്‍ പൊലീസ് തടഞ്ഞതില്‍  പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രി കണ്ണൂരില്‍ പ്രകടനം നടത്തി.
ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ്, ഏരിയാ പ്രസിഡന്‍റ് കെ.കെ. ശുഹൈബ്, മുഹമ്മദ് നിയാസ്, ആശിഖ് കാഞ്ഞിരോട് എന്നിവര്‍ നേതൃത്വം നല്‍കി.
പഴയങ്ങാടി: സോളിഡാരിറ്റി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ മൊട്ടാമ്പ്രത്ത് പ്രകടനം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, പി.കെ. മുഹമ്മദ് സാജിദ്, വി.കെ. നദീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks