ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, December 16, 2012

മുണ്ടേരിക്കടവ് പക്ഷിസങ്കേതം മാലിന്യകേന്ദ്രമായതായി പരാതി

 മുണ്ടേരിക്കടവ് പക്ഷിസങ്കേതം
മാലിന്യകേന്ദ്രമായതായി പരാതി
കണ്ണൂര്‍: മുണ്ടേരിക്കടവ് പക്ഷിസങ്കേതം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയെന്നും പ്രദേശം മദ്യപസംഘങ്ങളുടെ താളവമായെന്നും പരാതി. മുണ്ടേരിക്കടവ് പക്ഷിസങ്കേതം പഠനഗ്രൂപ്പ് ഇതുസംബന്ധിച്ച് തലശ്ശേരി ആര്‍.ഡി.ഒയുടെ ചുമതല വഹിക്കുന്ന സബ്കലക്ടര്‍ക്ക് പരാതി നല്‍കി. മുണ്ടേരി പാലത്തിനു സമീപവും വാരംകടവ് പാലത്തിനു സമീപവുമാണ് ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങളും ബാര്‍ബര്‍ഷോപ്പുകളിലെ മാലിന്യങ്ങളും വലിച്ചെറിയുന്നത്. ഈ മേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നതും മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നതും നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പഠനഗ്രൂപ്പ് കണ്‍വീനര്‍ നല്‍കിയ പരാതിയില്‍ അഭ്യര്‍ഥിച്ചു.

No comments:

Post a Comment

Thanks