കേരളത്തില്‍ സാംസ്കാരിക നവോത്ഥാനം വേണം -എം. മുകുന്ദന്‍
കോഴിക്കോട്: കേരളത്തില്‍ പുതിയ സാംസ്കാരിക നവോത്ഥാനം ആവശ്യമായിരിക്കുന്നുവെന്ന് എം. മുകുന്ദന്‍. തനിമ കലാസാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരം ഒന്നാം ഘട്ടത്തിന്‍െറ സമാപന സമ്മേളനം കുറ്റിച്ചിറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലിപ്പോള്‍ വിശപ്പിനു പകരം മദ്യാസക്തിയാണുള്ളത്. ആത്മീയദാരിദ്ര്യം ഏറിയിരിക്കുന്നു. മലയാളിയുടെ ആത്മീയ കരുത്ത് വര്‍ധിപ്പിക്കാന്‍ പുതിയ രീതിയിലുള്ള സാംസ്കാരിക നവോത്ഥാനം അനിവാര്യമാണ്- മുകുന്ദന്‍ പറഞ്ഞു. മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന സാമ്രാജ്യത്വ അജണ്ടയെ പ്രതിരോധിക്കാന്‍ എല്ലാ വിഭാഗങ്ങളും ഒന്നിച്ചു നില്‍ക്കേണ്ട കാലമാണിതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് ‘തനിമ’ രക്ഷാധികാരി ടി. ആരിഫലി പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ യു.കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ. ഹസ്സന്‍ കോയ അനുസ്മരണ പ്രഭാഷണം നടത്തി. കോഴിക്കോട് ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജി, എം. അബ്ദുല്‍ ഗഫൂര്‍ (സിയസ്കോ), സി.എ. സലീം (യുവസാഹിതി സമാജം), കെ. ഹസ്സന്‍ കോയ (സാമൂഹിക പ്രവര്‍ത്തനം), പരപ്പില്‍ പി.പി. മമ്മദ് കോയ (ചരിത്രകാരന്‍), ഹസ്സന്‍ വാടിയില്‍ (പത്രപ്രവര്‍ത്തനം), ഫാത്തിമ വട്ടാംപൊയില്‍ (കുഷ്ഠരോഗി പരിചരണം), കെ.എസ്. കോയ (നാടകാഭിനയം), സി.എം. വാടിയില്‍ (വയലിന്‍ വാദനം) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ‘തനിമ’ ജില്ലാ രക്ഷാധികാരി ഖാലിദ് മൂസ നദ്വി, പ്രശാന്ത് കളത്തിങ്ങല്‍, പി. മുഹമ്മദ് കോയ തുടങ്ങിയവര്‍ സംസാരിച്ചു. സല്‍മാന്‍ മാസ്റ്റര്‍ കുറ്റ്യാടി സ്വാഗതവും ജില്ലാ പ്രസിഡന്‍റ് എം.പി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിന്‍െറ ബേപ്പൂരിലെ വൈലാലില്‍ വീട്ടിലായിരുന്നു തനിമ സാംസ്കാരിക സഞ്ചാരത്തിന്‍െറ പരിസമാപ്തി. വൈലാലിലെ ചടങ്ങ് ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. പാറക്കടവ് അധ്യക്ഷത വഹിച്ചു. തനിമ സംസ്ഥാന പ്രസിഡന്‍റ് ആദം അയൂബ്, അനീസ് ബഷീര്‍, ഫൈസല്‍ കൊച്ചി, ജമീല്‍ അഹ്മദ് എന്നിവര്‍ സംസാരിച്ചു. ഫാബി ബഷീറിനെ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ആദരിച്ചു. കൊയിലാണ്ടി പൂക്കാട് കലാലയത്തില്‍ തനിമ സഞ്ചാരത്തിന് സ്വീകരണം നല്‍കി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ചേമഞ്ചേരി നാരായണന്‍ നായര്‍, ശിവദാസ് ചേമഞ്ചേരി, ശിവദാസ് കാരൊളി, കലാമണ്ഡലം ശിവദാസ് എടവലത്ത് , ഉണ്ണി പൂക്കാട്, യു.കെ. രാഘവന്‍, ശിവദാസ് പൊയില്‍കാവ്, അലി മണിക്ഫാന്‍ തുടങ്ങിയവരെ ആദരിച്ചു. യു.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു.

No comments:
Post a Comment
Thanks