വിദ്യാ കൗണ്‍സില്‍ കായികമേള:
പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിന്
പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിന്
ഓവറോള്‍ കിരീടം
കുന്നംകുളം: വിദ്യാ കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ സംസ്ഥാന സ്കൂള്‍ കായികമേളക്ക് കൊടിയിറങ്ങിയപ്പോള്‍ ആതിഥേയരായ പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിന് കിരീടം.
241 പോയന്‍റ്. സുല്‍ത്താന്‍ബത്തേരി ഐഡിയല്‍ ഇംഗ്ളീഷ് സ്കൂള്‍ (77) രണ്ടാം സ്ഥാനവും കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ളീഷ് സ്കൂള്‍ (62) മൂന്നാം സ്ഥാനവും നേടി. 40 സ്കൂളുകളില്‍നിന്ന് 61 ഇനങ്ങളില്‍ 1200 ഓളം പ്രതിഭകളാണ് പൊരുതിയത്.
അന്‍സാര്‍ ഇംഗ്ളീഷ് സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിനി ലുബ്ന നര്‍ഗീസ് 200, 400, 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി ഹാട്രിക് കരസ്ഥമാക്കി.
സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് കുന്നംകുളം സി.ഐ ബാബു കെ. തോമസ്, വിദ്യാ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. കെ.കെ. മുഹമ്മദ്, അന്‍സാര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ കെ.എം. ഷാജു എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. മജ്ലിസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. മുഹമ്മദ് റഷീദ് സ്വാഗതവും പ്രധാനാധ്യാപകന്‍ ഒ.എ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks