‘തനിമ’ സാംസ്കാരിക സഞ്ചാരം
ഇന്ന് ജില്ലയില്‍
ഇന്ന് ജില്ലയില്‍
കണ്ണൂര്‍: തനിമ കലാസാഹിത്യ വേദിയുടെ ‘സാംസ്കാരിക സഞ്ചാരം’ ഞായറാഴ്ച ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് ആറുമണിക്ക് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നല്‍കുന്ന പൗരസ്വീകരണത്തില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായിരിക്കും. താഹ മാടായി ഉദ്ഘാടനം ചെയ്യും. കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിക്കും. അപ്പുക്കുട്ടപൊതുവാള്‍, ഡോ. വി.സി. രവീന്ദ്രന്‍, അസീസ് തായിനേരി, രാഘവന്‍ കടന്നപ്പള്ളി തുടങ്ങി 13 പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. തുടര്‍ന്ന് കലാനിശ അരങ്ങേറും. തിങ്കളാഴ്ച രാവിലെ 9.30ന് തളിപ്പറമ്പ് സര്‍ഗവേദി വ്യാപാരഭവനില്‍ ഒരുക്കുന്ന സ്വീകരണത്തില്‍ കാസിം മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സുനില്‍ (മക്തബ്) ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഫോക്ലോര്‍ അക്കാദമിയും ചിറക്കല്‍ കോവിലകവും സന്ദര്‍ശിക്കും. വൈകീട്ട് നാലിന് വളപട്ടണം സ്റ്റേഡിയം പരിസരത്ത് നടക്കുന്ന കഥയരങ്ങ് ടി.കെ.ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. ആറുമണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൗരസ്വീകരണ സമ്മേളനം ശിഹാബുദ്ദീന്‍ പൊയ്തുംകടവ് ഉദ്ഘാടനം ചെയ്യും. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ഷെറി (ആദിമധ്യാന്തം) മുഖ്യാതിഥിയായിരിക്കും. പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. തുടര്‍ന്ന് കലാനിശ അരങ്ങേറും.
ചൊവ്വാഴ്ച രാവിലെ അറക്കല്‍ സന്ദര്‍ശനം. പത്തുമണിക്ക് എടക്കാട് ഗ്രാമവര്‍ണം പി. പ്രമീള ഉദ്ഘാടനം ചെയ്യും. 11 മണിക്ക് തലശ്ശേരി മാളിയേക്കല്‍ മുറ്റത്ത് നടക്കുന്ന ‘ഓര്‍മയുടെ പകല്‍’ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എ റഹിം അധ്യക്ഷത വഹിക്കും. വിവിധ കലാകാരന്‍മാരെ ആദരിക്കും.

No comments:
Post a Comment
Thanks