ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 17, 2012

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്് ദേശീയ പുരസ്കാരം സമ്മാനിച്ചു

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്്
ദേശീയ പുരസ്കാരം സമ്മാനിച്ചു
തേഞ്ഞിപ്പലം: വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ദേശീയ പുരസ്കാരം ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് സമ്മാനിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാമില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ന്യൂദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് എജുക്കേഷനും കാലിക്കറ്റ് സര്‍വകലാശാലയും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.
ഉത്തരേന്ത്യയിലെ പിന്നാക്ക സമൂഹത്തിന്‍െറ ഉന്നതി ലക്ഷ്യമിട്ട് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ നടത്തുന്ന മാതൃകാപ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനര്‍ഹമാക്കിയത്. പാര്‍ശ്വവത്കൃത വിഭാഗത്തിന്‍െറ പുരോഗതിക്കായി ഫൗണ്ടേഷന്‍ സ്ഥാപിച്ച 44 സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക പുരസ്കാരങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍, സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍, ചേരിപ്രദേശങ്ങളിലെ സ്കൂളുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ രാജ്യത്തിനുതന്നെ മാതൃകയാണെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.
സര്‍വകലാശാലാ സെമിനാര്‍ കോംപ്ളക്സില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം ടി.വി. ഇബ്രാഹിം, പ്രോ വി.സി കെ. രവീന്ദ്രനാഥ്, ഡോ. പി.കെ. നൗഷാദ്, എം.വി. സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു. ചേംബര്‍ ഓഫ് എജുക്കേഷന്‍ ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

No comments:

Post a Comment

Thanks