ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, December 4, 2012

ദേശീയപാത പ്രക്ഷോഭജാഥക്ക് സ്വീകരണം നല്‍കി

 
 



 
 ദേശീയപാത പ്രക്ഷോഭജാഥക്ക് സ്വീകരണം നല്‍കി
അബ്ദുല്ലക്കുട്ടി ബി.ഒ.ടി ഏജന്‍റിനെപ്പോലെ
സംസാരിക്കുന്നു -സി.ആര്‍. നീലകണ്ഠന്‍
കണ്ണൂര്‍: കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടി ബി.ഒ.ടി ലോബിയുടെ ഏജന്‍റിനെപ്പോലെ സംസാരിക്കുന്നുവെന്ന് ദേശീയപാത സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍. ദേശീയപാത പ്രക്ഷോഭ ജാഥക്ക് കണ്ണൂരില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ നായകനായ അദ്ദേഹം.
പാലിയേക്കര ബി.ഒ.ടി റോഡ് ഏറ്റവും മികച്ച റോഡാണെന്നാണ് എ.പി. അബ്ദുല്ലക്കുട്ടി അഭിപ്രായപ്പെട്ടത്. ഇത് ഏറ്റവും മോശപ്പെട്ട റോഡാണെന്ന് മുഖ്യമന്ത്രി വരെ അഭിപ്രായപ്പെട്ടിരുന്നു. തെരുവുവിളക്കുകള്‍ പോലും സ്ഥാപിക്കാത്ത റോഡില്‍ അപകടങ്ങള്‍ കൂടുന്നു. നിര്‍മാണത്തിന്‍െറ നിലവാരവും മോശമാണ്. എന്നിട്ടും എം.എല്‍.എ ഈ പാതയെ പുകഴ്ത്തുന്നത് ഒന്നുകില്‍ അദ്ദേഹത്തിന്‍െറ അറിവില്ലായ്മകൊണ്ടായിരിക്കാം. അതല്ളെങ്കില്‍ അദ്ദേഹം ബി.ഒ.ടി ഏജന്‍റായിരിക്കണം.  ഈ റോഡ് ഒന്ന് പരിശോധിച്ചശേഷം അദ്ദേഹം ഇതിന് മറുപടി പറയണമെന്ന് നീലകണ്ഠന്‍ ആവശ്യപ്പെട്ടു.
പ്രക്ഷോഭജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരള നിയമസഭയില്‍ ബി.ഒ.ടി പാതക്കെതിരെ തീരുമാനമുണ്ടാകും. ജാഥ കടന്നുപോകുന്ന സ്ഥലങ്ങളിലെ എം.എല്‍.എമാര്‍ പരസ്യമായി ജാഥയെ അനുകൂലിക്കാന്‍ തയാറായിട്ടുണ്ട്.
പാതക്കുവേണ്ടി ഭൂമി ഏറ്റെടുത്ത മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ക്ക് ഇനി അഭിപ്രായം മാറ്റിപ്പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് വേളം, സജീര്‍ കീച്ചേരി, ഫാറൂഖ് ഉസ്മാന്‍, എം.കെ. ജയരാജന്‍, കെ. സുനില്‍കുമാര്‍, പള്ളിപ്രം പ്രസന്നന്‍, എടക്കാട് പ്രേമരാജന്‍, പി.ജെ. മാനുവല്‍, അജോയ്കുമാര്‍, അനൂപ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. യു.കെ. സെയ്ത് സ്വാഗതവും പ്രേമന്‍ പാതിരിയാട് നന്ദിയും പറഞ്ഞു. 30 മീറ്റര്‍ വീതിയില്‍ സര്‍ക്കാര്‍ ചെലവില്‍ നാലുവരിപ്പാത നിര്‍മിക്കുക, ബി.ഒ.ടി ഭൂമി ഏറ്റെടുപ്പ് വിജ്ഞാപനങ്ങള്‍ റദ്ദുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ പ്രക്ഷോഭജാഥ നടത്തുന്നത്.
ദേശീയപാത സംരക്ഷണ സമിതി, ഹൈവേ ആക്ഷന്‍ ഫോറം, എന്‍.എച്ച്. 17 കേരള സ്റ്റേറ്റ് ആക്ഷന്‍ കൗണ്‍സില്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ജാഥ സംഘടിപ്പിക്കുന്നത്.
പയ്യന്നൂര്‍ പെരുമ്പയില്‍ നല്‍കിയ സ്വീകരണത്തില്‍ ടി. മാധവന്‍ അധ്യക്ഷത വഹിച്ചു. ഇ.വി. മുഹമ്മദലി, ടി.കെ. സുധീര്‍കുമാര്‍, എസ്. പ്രകാശ് മേനോന്‍, എ. നാസര്‍, റസാഖ് പാലേരി, കെ.പി. പ്രകാശന്‍, സാദിഖ് ഉളിയില്‍, സി.എ. അജിതന്‍, പി.ജെ. മോന്‍സി, നസീര്‍ ഇടപ്പള്ളി, യൂസഫ് വയനാട് എന്നിവര്‍ സംബന്ധിച്ചു. അപ്പുക്കുട്ടന്‍ കാരയില്‍ സ്വാഗതം പറഞ്ഞു. ജാഥ ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പര്യടനം നടത്തും. 

No comments:

Post a Comment

Thanks