ഓര്‍മകള്‍ പങ്കുവെച്ച് കാഞ്ഞിരോട്
പള്ളിക്കച്ചാല്‍ കുടുംബ സംഗമം
പള്ളിക്കച്ചാല്‍ കുടുംബ സംഗമം
കാഞ്ഞിരോട്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള തറവാട് പൈതൃകം ഇളംതലമുറക്ക് പകര്‍ന്നുനല്‍കാന്‍ കാഞ്ഞിരോട് പള്ളിക്കച്ചാല്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടി. മുതിര്‍ന്ന അംഗമായ പാത്തു മുതല്‍ നാളുകള്‍ മാത്രം പ്രായമുള്ള കുഞ്ഞ് വരെ സംഗമത്തില്‍ പങ്കെടുത്തു. മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു.
വേരറ്റുപോകുന്ന കുടുംബബന്ധങ്ങളെ തിരിച്ചറിയാനും തറവാട് ചരിത്രം പങ്കുവെക്കാനുമാണ് കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് തറവാട്ടിലെ കാരണവരായ പി.സി. മൊയ്തു മാസ്റ്റര്‍ പറഞ്ഞു. തറവാട്ടിലെ ആദ്യകാല തലമുറക്ക് വിദ്യയുടെ ആദ്യക്ഷരം പകര്‍ന്നുനല്‍കിയ ഗുരുവന്ദ്യനായ കെ.പി. ഗോപാലന്‍ മാസ്റ്ററുടെ സാന്നിധ്യം ശ്രദ്ധേയമായി.
തറവാട്ടിലെ കാഞ്ഞിരോട്, മുണ്ടേരി, കൂടാളി, ഇരിക്കൂര്‍, എടയന്നൂര്‍, അഴീക്കോട്, തളിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ അറുനൂറോളം അംഗങ്ങളാണ് ഇന്നലെ സംഗമത്തില്‍ പങ്കെടുത്തത്. കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മസഹലത്ത് കമ്മിറ്റി, റിലീഫ് കമ്മിറ്റി തുടങ്ങിയവക്ക് രൂപംനല്‍കി. പി.സി. മൂസ ഹാജി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി. സമീര്‍ കുടുംബ ഡയറക്ടറി പ്രകാശനം ചെയ്തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള, എം.പി. മുഹമ്മദലി, ടി.വി. അസ്ലം മാസ്റ്റര്‍, പി.സി. അഹമ്മദ്കുട്ടി, എ. റിയാസ് എന്നിവര്‍ സംസാരിച്ചു. പി.സി. അജ്മല്‍ ഖുര്‍ആന്‍ പാരായണം നടത്തി. മൊയ്തു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

madhyamam/27/12/2011
അഞ്ചു തലമുറകളെ കോര്‍ത്തിണക്കി
പള്ളിക്കച്ചാല്‍ തറവാട് കുടുംബ സംഗമം
പള്ളിക്കച്ചാല്‍ തറവാട് കുടുംബ സംഗമം
അഞ്ചു തലമുറകളെ കോര്‍ത്തിണക്കി കാഞ്ഞിരോട് പള്ളിക്കച്ചാല്‍ തറവാട് കുടുംബ സംഗമം നടത്തി. ഏറ്റവും പ്രായംകൂടിയ എണ്‍പത്തിമൂന്നുകാരനായ പി.സി.മൊയ്തു, എട്ടു മാസം പ്രായമുള്ള മുഹമ്മദ് സിനാന്‍ തുടങ്ങി 700 ഓളം അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. പി.സി. മൊയ്തുമാസ്റര്‍ സ്വാഗതം പറഞ്ഞു.
ഇന്നലെ രാവിലെ ആരംഭിച്ച സംഗമം മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. പി.സി.മൂസഹാജി അധ്യക്ഷത വഹിച്ചു. കുടുംബ ഡയറക്ടറി പ്രകാശനം കണ്ണൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സി.സമീര്‍ നിര്‍വഹിച്ചു.
പി.സി.ഷമീം, ഡോ.എസ്.എന്‍.വി.ഉമര്‍ ഫാറൂഖ്, സി.ശ്യാമള, പി.സി.അഹമ്മദ്കുട്ടി, എ.റിയാസ്, പി.സി.നൌഷാദ്, എം.പി.മുഹമ്മദലി പ്രസംഗിച്ചു.
പി.സി. അബ്ദുള്ളക്കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗോപാലന്‍ മാസ്റര്‍ക്ക് പി.സി. ഹമീദ് പൊന്നാട അണിയിച്ചു. പി. രാഘവന്‍ മാസ്റര്‍ക്ക് പി.സി. അസ്ലം പൊന്നാട അണിയിച്ചു. കുട്ടികളുടെ വൈവിധ്യമേര്‍ന്ന കലാപരിപാടികള്‍ നടന്നു. കുടുംബത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി ഒരു ചാരിറ്റബിള്‍ട്രസ്റും ഒരു മസ്ലഹത്ത് കമ്മിറ്റിയും രൂപീകരിച്ചു.

Chandrika/27-12-2011
പി സി ഷമീം പ്രസംഗിക്കുന്ന ഫോട്ടോ ഉടന്‍ പോസ്റ്റ് ചെയ്യുക.
ReplyDeleteപള്ളിക്കച്ചാല്‍ കുടുംബ സംഗമത്തിന്റെ വാര്‍ത്ത ആദ്യമായി അറിഞ്ഞപ്പോള്‍ തന്നെ ഒരു കാഴ്ചക്കാരനായി പങ്കെടുക്കാനുള്ള
ReplyDeleteആഗ്രഹം ഞാന്‍ സംഘാടകരെ അറിയിച്ചിരുന്നു!..നീണ്ട കാലത്തെ പ്രവാസ ജീവിതം നാട്ടുകാരെയും കുടുംബക്കാരെയും ഒട്ടൊന്നുമല്ല നമ്മില്‍(എന്നില്‍നിന്നും ) നിന്നും അകറ്റിയത്..പണ്ടൊക്കെ അവധിക്കു നാട്ടില്‍ വന്നാല്‍ പെരുന്നാള്‍ നമസ്കാരം ബസാര്‍ പള്ളിയില്‍ മാത്ര മായിരുന്ന കാലത്ത് നാട്ടുകാരെ മുഴുവന്‍
ഒന്നിച്ച് കാണുമായിരുന്നു. ഇന്ന് പല പള്ളികളും പെരുന്നാള്‍ നമസ്കാരം വന്നപ്പോള്‍ ബന്ധു മിത്രാതി കളെയും നാട്ടുകാരെയും ഒന്നിച്ച് കാണാനുള്ള അവസരം നഷ്ടമായി...അതുപോലെ ഇത്തരം കുടുംബ സംഗമ വേളകളില്‍ എല്ലാവരെയും ഒന്നിച്ച് ഒരേ വേദിയില്‍ കാണാന്‍ അവസരമൊരുക്കിയ ഇതിന്‍റെ സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..
കഞ്ഞിരോടിനു അക്ഷര വെളിച്ചം നല്‍കിയ പള്ളിക്കച്ചാല്‍ കുടുംബം നാടിന്‍റെ പുരോഗതിക്കു ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുള്ളത്
വിസ്മരിക്കാന്‍ കഴിയില്ല. തറ, പറ, പഠിപ്പിച്ച ഗോപാലന്‍ മാഷെയും മാണിക്കകല്ലിന്റെ കഥ പറഞ്ഞുതന്നു നമ്മെ വിസ്മയിപ്പിച്ച കഥകളുടെയുംയും വായനയുടെയും വിശാലമായ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ എന്റെ പ്രിയങ്കരനായ പി. രാഘവന്‍ മാഷെയും ആദരിക്കാന്‍ കാണിച്ച സുമനസ്സുകളെ
ഞാന്‍ നിറഞ്ഞ ഹൃദയത്തോടെ ഒരിക്കല്‍ കൂടി അഭി നന്ദനം അറിയിക്കുന്നു..
ഇനിയുമിനിയും ഇത്തരം സംഗമങ്ങള്‍ നടക്കട്ടെ! ഈ സംഗമത്തെ കുറിച്ചുള്ള ഒരു പാട് നല്ല ഓര്‍മ്മകള്‍ ഞാന്‍ എന്നും മനസ്സില്‍ സൂക്ഷിക്കും...ഇനിയുള്ള ഒരാഗ്രഹം അടുത്ത പെരുന്നാള്‍ അവധിക്ക് വരുമ്പോള്‍ കാഞ്ഞി രോടിലെ മുഴുവന് ആള്‍ക്കാരെയും ഒന്നിച്ച് ഒരു സ്ഥലത്ത് അണിനിരത്തിയുള്ള ഈദുഗാഹില്‍ ഒരു പെരുന്നാള്‍ നമസ്കാരത്തിന് ഒത്തു കൂടാന്‍ കഴിയുകയാണെങ്കില്‍ എല്ലാവരെയും ഒന്നിച്ച് കാണാന്‍ കഴിയുമല്ലോ?..വിവാഹത്തിലും മരണത്തിലും ഒരു വിവേചനമില്ലാതെ ഒന്നിച്ച് കൂടുന്ന നമുക്ക്പെരുന്നാ ളുകള്‍ക്കും ഒന്നിച്ച് ഒരേ സ്ഥലത്ത് ഒത്തു ചേരാന്‍ കഴിഞ്ഞാല്‍ എത്ര നന്നായിരുന്നു...
ഇത്തരമൊരു സംഗമത്തില്‍ പങ്കെടുക്കാന്‍
എനിക്കവസരം നല്‍കിയ എന്റെ പ്രിയപ്പെട്ട പള്ളിക്കച്ചാല്‍ കുടുംബത്തിനു എന്റെ നന്ദിയും
സ്നേഹവും കടപ്പാടുകളും ഇവിടെ കുറിക്കുന്നു!..
വിനയ പുരസ്സരം
അബ്ദുല്ല മുക്കണ്ണി
ജിദ്ദ സൗദി അറേബ്യ
00966 502931152 mukkanni@gmail.com