മുഹമ്മദ് മുര്‍സിയെ
ജമാഅത്തെ ഇസ്ലാമി അഭിനന്ദിച്ചു
ജമാഅത്തെ ഇസ്ലാമി അഭിനന്ദിച്ചു
ന്യൂദല്‍ഹി: ഈജിപ്തിന്‍െറ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ ജമാഅത്തെ ഇസ്ലാമി അഭിനന്ദിച്ചു. മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥിയായ മുര്‍സിയുടെ വിജയം മുസ്ലിം ലോകത്തിന് സുപ്രധാനമാണെന്ന് അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. വര്‍ത്തമാനകാലത്തെ വലിയ രാഷ്ട്രീയ മാറ്റമാണ് ഈജിപ്തിലെ ബ്രദര്‍ഹുഡിന്‍െറ വിജയം.
അര നൂറ്റാണ്ടായുള്ള അടിച്ചമര്‍ത്തലിനെതിരെ സയ്യിദ് ഹസനുല്‍ ബന്നയും ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും നടത്തിയ ത്യാഗപൂര്‍ണമായ പോരാട്ടത്തിന്‍െറ വിജയമാണിത്. ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിന്‍െറ ശത്രുക്കള്‍ ഈ വിജയം പൂര്‍ണ മനസ്സോടെ സ്വീകരിക്കാനിടയില്ല. അതിനെതിരെ ജാഗ്രത പാലിക്കാനും വിജയത്തിന്‍െറ ശക്തിശ്രോതസ്സ് ഇസ്ലാണെന്ന് മനസ്സിലാക്കി അതിന്‍െറ അടിസ്ഥാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും പുതിയ സര്‍ക്കാറിന് കഴിയണം.
ഏഷ്യയിലെ വന്‍ശക്തിയായ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ പുതിയ സര്‍ക്കാര്‍ താല്‍പര്യമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബ് ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം ഊഷ്മളമാക്കാന്‍ നമ്മുടെ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ വേണമെന്നും ജലാലുദ്ദീന്‍ ഉമരി അഭിപ്രായപ്പെട്ടു.

മുര്‍സിയുടേത് ജനകീയ
പ്രക്ഷോഭങ്ങളുടെ വിജയം
-ടി. ആരിഫലി
പ്രക്ഷോഭങ്ങളുടെ വിജയം
-ടി. ആരിഫലി
കോഴിക്കോട്: ഈജിപ്ത് ജനതയെയും ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രേമികളെയും ആവേശഭരിതരാക്കി ഈജിപ്തില്‍ അധികാരത്തിലത്തെിയ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിയുടെ വിജയത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സന്തോഷം പ്രകടിപ്പിച്ചു. ലോകത്തെങ്ങുമുള്ള ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ആവേശം പകരുന്ന വിധിയെഴുത്താണിത്. അറബ് മുസ്ലിം രാജ്യങ്ങള്‍ തീവ്രവാദത്തിന്‍െറയും ഭീകരവാദത്തിന്‍െറയും വിളനിലങ്ങളാണെന്നും ജനാധിപത്യപരമായ സ്വയം പര്യാപ്തതക്ക് പക്വത ആര്‍ജിച്ചിട്ടില്ളെന്നുമുള്ള പാശ്ചാത്യന്‍ പ്രചാരണത്തിനുള്ള മറുപടി കൂടിയാണ് തുനീഷ്യക്ക് ശേഷം ഈജിപ്തിലുമുണ്ടായ ഈ വിജയം. സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കമുള്ള മതപ്രസ്ഥാനങ്ങളുടെ തിരിച്ചുവരവാണിത് കാണിക്കുന്നത്. അത്തരം പ്രസ്ഥാനങ്ങളെ തീവ്രവാദമെന്ന് ആരോപിച്ച് രാക്ഷസവത്കരിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് മുര്‍സിയുടെ വിജയം. അതേസമയം, ഈജിപ്തിലെ ജനാധിപത്യ വിജയത്തെ അട്ടിമറിച്ച് അധികാരം വീണ്ടും സൈന്യത്തിന്‍െറ കൈപ്പിടിയില്‍ ഒതുക്കാനുള്ള ഗൂഢനീക്കങ്ങളെക്കുറിച്ച് ജനാധിപത്യലോകം ജാഗ്രത്തായിരിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment
Thanks