ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 1, 2013

ലൈംഗിക ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത് സംസ്കാരം -സോളിഡാരിറ്റി

 ലൈംഗിക ആക്രമണങ്ങളില്‍
കൊല്ലപ്പെടുന്നത് സംസ്കാരം
 -സോളിഡാരിറ്റി
കോഴിക്കോട്: ദല്‍ഹിയിലും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും കൂട്ടബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെടുന്ന പെണ്‍കുട്ടികള്‍ ധാര്‍മിക മൂല്യങ്ങളെ അകറ്റിനിര്‍ത്തുന്ന ഭൗതിക സംസ്കാരത്തിന്‍െറ ഇരകള്‍ കൂടിയാണെന്ന് സോളിഡാരിറ്റി പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. വിവിധതരം ആധിപത്യ പ്രവണതകള്‍ സ്ത്രീകളുടെ മേലുള്ള ലൈംഗിക ആക്രമണമായാണ് അനുഭവപ്പെടുന്നത്. ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കേണ്ട പട്ടാളക്കാര്‍ക്ക് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനുമുള്ള ലൈസന്‍സായി അഫ്പ്സ എന്ന കരിനിയമം മാറിയിരിക്കുന്നു.
മനുഷ്യന്‍െറ ആത്മീയ തലത്തെയും മൂല്യങ്ങളെയും നിരാകരിക്കുന്ന ജീവിതരീതിയാണ് സ്ത്രീയെ ലൈംഗിക ഉപകരണമായി കാണുന്ന ദുരവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചത്. ഇത്തരം സംഭവങ്ങളില്‍ മദ്യം ഒന്നാം പ്രതിയാണ്. തെരുവുകളെ പ്രക്ഷുബ്ധമാക്കിയ യുവതക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ പുതുവര്‍ഷ പ്രതിജ്ഞയായി മദ്യവര്‍ജനത്തെയും ലൈംഗിക വിശുദ്ധിയെയും സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ആഹ്വാനം ചെയ്തു. പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ടി. മുഹമ്മദ് വേളം, എം. സാജിദ്, എം.എ. മുഹമ്മദ് ഉമര്‍, എസ്.എ. അജിംസ്, എ. മുഹമ്മദ് അസ്ലം, ജലീല്‍ മോങ്ങം, കെ.കെ. ബഷീര്‍, റസാഖ് പാലേരി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks