ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, January 24, 2013

സൗജന്യ നെറ്റ് പരിശീലന ക്ളാസ്

 സൗജന്യ നെറ്റ് പരിശീലന ക്ളാസ്
കണ്ണൂര്‍: 2013 ജൂണില്‍ നടക്കുന്ന കോളജ് അധ്യാപക നിയമനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നെറ്റിന്‍െറ സൗജന്യ പരിശീലന ക്ളാസുകള്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളജില്‍ ഉടന്‍ ആരംഭിക്കും. യു.ജി.സിയുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, കോമേഴ്സ് ബിരുദാനന്തര ബിരുദധാരികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നിശ്ചിത ഫോറത്തില്‍ ജനുവരി 30നകം അപേക്ഷിക്കണം. അവസാനവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറത്തിനും വിശദ വിവരത്തിനും കോഴ്സ് കോഓഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9746377146.

No comments:

Post a Comment

Thanks