വെല്‍ഫെയര്‍ പാര്‍ട്ടി ഫണ്ട്
ശേഖരണം ഉദ്ഘാടനം ചെയ്തു
ശേഖരണം ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം തോട്ടട സമാജ്വാദി കോളനിയില്‍ നടന്നു. കോളനി വാസികള്‍ സ്വരൂപിച്ച ഫണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.എല്‍. അബ്ദുല്‍ സലാം ഏറ്റുവാങ്ങി. ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍, ജില്ല കമ്മിറ്റിയംഗം സി. അബ്ദുന്നാസര്‍, മണ്ഡലം ജോ. സെക്രട്ടറി പി. മിനി തോട്ടട, പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks