ഫലാഹ് എക്സ്പോ ഇന്ന് തുടങ്ങും
പെരിങ്ങാടി: പെരിങ്ങാടി അല്‍ഫലാഹ് സ്ഥാപനങ്ങളുടെ 31ാമത് വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നടക്കുന്ന ഫലാഹ് എക്സ്പോ ഇന്ന് ആരംഭിക്കും. രാവിലെ 10 മണിക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. പുതുതായി നിര്‍മിച്ച ബ്ളോക്കിന്‍െറ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി നിര്‍വഹിക്കും. ജംഇയ്യതുല്‍ ഫലാഹ് ചെയര്‍മാന്‍ കെ.എം. അബ്ദുറഹിം എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ഖുര്‍ആന്‍, സയന്‍സ്, ആര്‍ട്, മെഡിക്കല്‍, ചരിത്രം, ഐ.ടി, പ്ളാനറ്റോറിയം എന്നീ മേഖലകളില്‍ 500ലധികം പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെയാണ് പ്രദര്‍ശനം. ജനുവരി 12ന് സമാപിക്കും. എല്ലാ ദിവസവും വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടക്കും.
No comments:
Post a Comment
Thanks