ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 25, 2013

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ അലംഭാവം -ഷാസിയ ഇല്‍മി

 

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍
അലംഭാവം -ഷാസിയ ഇല്‍മി
 കണ്ണൂര്‍: സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടവും നിയമപാലകരും അലംഭാവം കാണിക്കുകയാണെന്ന് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റും അണ്ണ ഹസാരെ ടീമംഗംഗവുമായ ഷാസിയ ഇല്‍മി. ജി.ഐ.ഒ കേരള കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച ‘സ്ത്രീ സുരക്ഷ, കതിരും പതിരും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഭരണകൂടവും നിയമപാലകരും മാറേണ്ടത് അനിവാര്യമാണ്. അതോടൊപ്പം ഓരോരുത്തരും സ്വയം മാറേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് അനിസ്ലാമികമാണെന്നും ഷാസിയ ചൂണ്ടിക്കാട്ടി.
ജി.ഐ.ഒ കേരള പ്രസിഡന്‍റ് പി. റുക്സാന അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം അസി. സര്‍ജന്‍ പ്രഫ. ഷെര്‍ളി വാസു, ഇഗ്നോ അസി. റീജനല്‍ ഡയറക്ടര്‍ ഡോ. ജലജ കുമാരി, മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷ അഡ്വ. സുജാത വര്‍മ, ജമാഅത്തെ ഇസ്ലാമി വനിത സമിതിയംഗം റഷീദ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി പ്രവര്‍ത്തക സമിതിയംഗം കെ.എം. മഖ്ബൂല്‍ സമാപനപ്രസംഗം നടത്തി. ജി.ഐ.ഒ ജില്ല സമിതിയംഗം ലദീദ വിഷയം അവതരിപ്പിച്ചു. ജി.ഐ.ഒ കേരള ജന. സെക്രട്ടറി ലബീബ ഇബ്രാഹിം സ്വാഗതവും ജില്ല പ്രസിഡന്‍റ് സി. ഹസ്ന നന്ദിയും പറഞ്ഞു. കെ.കെ. നാജിയ, കന്‍സ എന്നിവര്‍ പ്രാര്‍ഥന നടത്തി.

No comments:

Post a Comment

Thanks