സകാത്ത് സംഗമം
കണ്ണൂര്‍: ബൈത്തുസകാത്ത് സംഘടിപ്പിക്കുന്ന സകാത്ത് സംഗമവും സാമ്പത്തിക സെമിനാറും മാര്‍ച്ച് 11ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. സകാത്ത് സംഗമം വൈകീട്ട് 4.30ന് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. പി. സലിം അധ്യക്ഷത വഹിക്കും. നിരാലംബര്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി നിര്‍വഹിക്കും. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ സംഗമ സപ്ളിമെന്‍റ് പ്രകാശനം ചെയ്യും. വൈകീട്ട് ആറിന് സാമ്പത്തിക സെമിനാര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും. കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ വിഷയമവതരിപ്പിക്കും.
No comments:
Post a Comment
Thanks