മദ്യനയം തിരുത്തണം
-വെല്‍ഫെയര്‍ പാര്‍ട്ടി
-വെല്‍ഫെയര്‍ പാര്‍ട്ടി
കൊച്ചി: മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദേശ മദ്യത്തിന്‍െറ വില വര്‍ധിപ്പിക്കാനും വില നിര്‍ണയാധികാരം സ്വകാര്യ മദ്യ വ്യവസായികള്‍ക്ക് വിട്ടുകൊടുക്കുവാനുമുള്ള തീരുമാനത്തിലേക്കാണ് സര്‍ക്കാറിന്‍െറ പോക്ക്.
നിരന്തര സമരങ്ങള്‍ക്കും മദ്യ വിരുദ്ധ സംഘടനകളുടെ പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് മദ്യ ഷാപ്പുകള്‍ക്ക് എന്‍.ഒ.സി നല്‍കുവാനുള്ള അധികാരം ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കിയത്. എന്നാല്‍, ഈ അധികാരം തങ്ങള്‍ക്ക് അഴിമതി നടത്താനുള്ള ലൈസന്‍സാണെന്ന് ചിലര്‍ കരുതുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് 18 പഞ്ചായത്തുകളിലും കോഴിക്കോട് കോര്‍പറേഷനിലും പുതുതായി ബാറുകള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ കോഴിക്കോട് കോര്‍പറേഷന്‍ തയാറായത്. മദ്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന സംഘടനകള്‍ മദ്യത്തിനെതിരായ സമരത്തെ രാഷ്ട്രീയ മുദ്രാവാക്കാന്‍ സന്നദ്ധരാകണമെന്നും അവര്‍ പറഞ്ഞു.
ശനിയാഴ്ച മദ്യ വിരുദ്ധ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമം എറണാകുളം ആശീര്‍ഭവനില്‍ നടക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെയാണ് സംഗമം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ,ജില്ലാ പ്രസിഡന്‍റ് സമദ് നെടുമ്പാശേരി , ജില്ലാ ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ , ജില്ലാ കമ്മിറ്റിയംഗം ഖാലിദ് മുണ്ടപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks