പെട്ടിപ്പാലം ദിനമാചരിച്ചു
‘സമരക്കാര്‍ക്കെതിരെയുള്ള
കേസുകള്‍ പിന്‍വലിക്കണം’
കേസുകള്‍ പിന്‍വലിക്കണം’
തലശ്ശേരി: പെട്ടിപ്പാലം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമരക്കാര്‍ക്കെതിരെയെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പുന്നോലില്‍ നടന്ന പെട്ടിപ്പാലം ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമരക്കാര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ എന്നും ശ്രമിക്കുന്നത്. പെട്ടിപ്പാലത്ത് മുന്‍ കാലങ്ങളില്‍ തള്ളിയ മാലിന്യമലകള്‍ നഗരസഭയുടെ ചെലവില്‍ പൂര്‍ണമായും നീക്കണം. മാലിന്യ നിക്ഷേപം മൂലം പെട്ടിപ്പാലത്തെ ജനങ്ങള്‍ക്ക് സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചും സര്‍ക്കാര്‍ ശാസ്ത്രീയമായി കണക്കെടുക്കണം. ഇതിനായി ട്രൈബ്യൂണലിനെയോ കമീഷനയോ നിയമിച്ച് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാറിനെതിരെയുള്ള വിമര്‍ശം രാജ്യദ്രോഹ കുറ്റമായി ചുമത്തുകയാണ്. സര്‍ക്കാര്‍ എന്നാല്‍, രാജ്യമാണെന്ന രാജവാഴ്ചയെ ഓര്‍മിപ്പിക്കുന്ന വ്യവസ്ഥിതിയാണ് ഇന്ന്. സര്‍ക്കാറിനെതിരെ സമരം ചെയ്യാനുള്ള ജനങ്ങളുടെ അവകാശമാണ് ജനാധിപത്യ സംവിധാനത്തെ മഹത്വവത്കരിക്കുന്നത്. എന്നാല്‍, സുഖത്തിനും സൗകര്യത്തിനും വേണ്ടി എല്ലാ ജനകീയ സമരങ്ങളെയും സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജന. കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ഞെളിയന്‍പറമ്പ് മാലിന്യവിരുദ്ധ സമരസമിതി ചെയര്‍മാന്‍ അബ്ദുല്‍ ഖയ്യൂം, മദേഴ്സ് എഗൈന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് ജനറല്‍ കണ്‍വീനര്‍ ജബീന ഇര്‍ഷാദ്, മാലിന്യ വിരുദ്ധ കര്‍മസമിതി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. മുനീര്‍ ജമാല്‍ സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks