ഇന്ത്യന്‍ മുജാഹിദീന്‍: ധവളപത്രം പുറത്തിറക്കണമെന്ന് ജമാഅത്ത്
ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ എന്ന നിഴല്‍ ഭീകരസംഘടനയെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്നും മുസ്ലിം യുവാക്കള്‍ക്കെതിരെ തുടരുന്ന ഭീകരവേട്ട അവസാനിപ്പിക്കണമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഒരു ഭാഗത്ത് ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ ഐജാസ് മുഹമ്മദ് മിര്‍സയെ പിരിച്ചുവിടുകയും മറുഭാഗത്ത് കേണല്‍ പുരോഹിതിന് ശമ്പളം നല്‍കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ജമാഅത്ത് വിമര്‍ശിച്ചു. കേന്ദ്ര ബജറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കിയിട്ടില്ളെന്നും ജമാഅത്ത് ചൂണ്ടിക്കാട്ടി.
ആഗോളതലത്തില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ബംഗ്ളാദേശിലെ അതിക്രമങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിക്കും മറ്റു മുസ്ലിം സംഘടനകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ബംഗ്ളാദേശ് സര്‍ക്കാര്‍ നിയോഗിച്ച യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ നീതിപൂര്‍വകമായ വിചാരണ നടത്താതെയാണ് ബംഗ്ളാദേശ് നേതാക്കള്‍ക്ക് വധശിക്ഷ വിധിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഒരു അയല്‍പക്ക രാജ്യം ആഭ്യന്തര സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ആശങ്കയുണ്ട്.
1971ലെ ബംഗ്ളാദേശ് സ്വാതന്ത്ര്യസമര കാലത്ത് നടന്ന യുദ്ധക്കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാനെന്ന പേരില്‍ 2010ല്‍ സ്ഥാപിച്ച ട്രൈബ്യൂണല്‍ പ്രതിപക്ഷ പാര്‍ട്ടികളായ ജമാഅത്തെ ഇസ്ലാമിയെയും ബംഗ്ളാദേശ് നാഷനല്‍ പാര്‍ട്ടിയെയുമാണ് ലക്ഷ്യമിടുന്നത്. ഈ രണ്ടു പാര്‍ട്ടികള്‍ക്കുമെതിരെ ഭരണകക്ഷിയായ അവാമി ലീഗിനെ പിന്തുണക്കുന്നവര്‍ തുടങ്ങിയതാണ് ഷാഹ്ബാഗ് മൂവ്മെന്‍റ്. സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ ജനരോഷം വ്യാപകമായതിനിടയിലാണ് ഈ പ്രസ്ഥാനം തുടങ്ങിയത്.
യുദ്ധക്കുറ്റവിചാരണക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബംഗ്ളാദേശിലെ യുദ്ധക്കുറ്റ വിചാരണയെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്‍റര്‍നാഷനല്‍, ഇന്‍റര്‍നാഷനല്‍ ബാര്‍ അസോസിയേഷന്‍, ബ്രിട്ടീഷ് ബാര്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റി, യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട അമേരിക്കന്‍ അംബാസഡര്‍ എന്നിവരെല്ലാം വ്യക്തമാക്കിയതാണെന്നും അവര്‍ പറഞ്ഞു. ജമാഅത്ത് സെക്രട്ടറി ജനറല്‍ ഇഖ്ബാല്‍ മുല്ല, സെക്രട്ടറിമാരായ ഇജാസ് മുഹമ്മദ് അസ്ലം, മുഹമ്മദ് സലീം എന്‍ജിനീയര്‍, മുഹമ്മദ് അഹ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks