ബംഗ്ളാദേശ് സര്‍ക്കാര്‍ നടപടി
അപലപനീയം -ജമാഅത്ത് അമീര്‍
അപലപനീയം -ജമാഅത്ത് അമീര്‍
ന്യൂദല്‍ഹി: ബംഗ്ളാദേശ് ജമാഅത്ത് നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ നിശ്ചയിച്ച യുദ്ധക്കുറ്റ ട്രൈബ്യൂണലിന്‍െറ വിധി ക്രൂരവും അപലപനീയവുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ ജലാലുദ്ദീന്‍ ഉമരി പ്രസ്താവനയില്‍ പറഞ്ഞു. 1971ല്‍ കിഴക്കന്‍ പാകിസ്താനില്‍ നടന്ന പ്രശ്നങ്ങളില്‍ ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിക്ക് ശൈഖ് മുജീബുറഹ്മാനില്‍നിന്നും വ്യത്യസ്തമായ നിലപാടാണുണ്ടായിരുന്നത് എന്നത് ശരിയാണ്. പക്ഷേ, അത് അപരാധമായി കണക്കാക്കപ്പെടരുത്. വ്യത്യസ്ത നിലപാടുകളും വീക്ഷണങ്ങളുമുള്ള വ്യക്തികളും സംഘടനകളും എല്ലാ ദേശത്തും ഉണ്ടായിട്ടുണ്ട്. അവരെ കള്ളക്കേസില്‍പെടുത്തി ക്രൂരമായ ശിക്ഷ വിധിക്കുന്നത് നീതീകരിക്കാനാവില്ല. അതാണിപ്പോള്‍ ബംഗ്ളാദേശില്‍ സംഭവിക്കുന്നത്.
ബംഗ്ളാദേശില്‍ ജനകീയാടിത്തറയുള്ള ജമാഅത്തെ ഇസ്ലാമിയെ തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമമാണിത്. ശൈഖ് മുജീബുറഹ്മാന്‍ പോലും തന്‍െറ ശത്രുക്കളുടെ പട്ടികയില്‍ ജമാഅത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത് ശൈഖ് ഹസീന മറക്കരുത്. ബംഗ്ളാദേശിനെ സാമ്പത്തികമായും സാമൂഹികമായും വളര്‍ത്താന്‍ ഏറെ സംഭാവന നല്‍കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അവര്‍ രാജ്യത്തിന്‍െറ ഭരണത്തിലും ഭാഗഭാക്കായി. ഇത്തരം ചരിത്ര വസ്തുതകള്‍ മുന്നില്‍വെച്ചാണ് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തേണ്ടത്. ഇതെല്ലാം അവഗണിച്ച് തലമുറകള്‍ക്കുശേഷം പഴയ പ്രശ്നം കുത്തിപ്പൊക്കി നിരപരാധികളെ ശിക്ഷിക്കുന്നത് ശൈഖ് ഹസീനയുടെയും ബംഗ്ളാദേശിന്‍െറയും പ്രതിച്ഛായ മോശമാക്കാനേ ഉപകരിക്കൂ. ബംഗ്ളാദേശ് സര്‍ക്കാര്‍ പ്രതികാര നടപടിയില്‍നിന്ന് പിന്തിരിയണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

No comments:
Post a Comment
Thanks