ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, April 4, 2013

സേവനപാതയൊരുക്കി ‘മിനാര്‍’ ജനഗ്രാമം

സേവനപാതയൊരുക്കി
‘മിനാര്‍’ ജനഗ്രാമം
പഴയങ്ങാടി: മാടായി, മാട്ടൂല്‍, ഏഴോം, കുഞ്ഞിമംഗലം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സേവനപാതയൊരുക്കി ‘മിനാര്‍’ ജനഗ്രാമം ഒരുങ്ങുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സോളിഡാരിറ്റി മാടായി ഏരിയാ കമ്മിറ്റി മുന്‍കൈയടുത്ത് സ്ഥാപിതമായ ‘മിനാര്‍’ വിവിധ തുറകളില്‍ ശ്രദ്ധേയ സാന്നിധ്യമുള്ളവരുടെ കൂട്ടായ്മ സൃഷ്ടിച്ചും സാമൂഹിക പ്രതിബദ്ധതയുള്ള ജനസേവകരുടെ നിരയെ സേവന സന്നദ്ധരാക്കിയും സമൂഹത്തിലെ മുഴുവനാളുകളെയും സഹായികളോ ആശ്രയരോ ആക്കി ജനത്തെ കോര്‍ത്തിണക്കുന്ന ഒരു ജനഗ്രാമം സൃഷ്ടിക്കുന്നു.
രോഗപീഡകളാല്‍ വീടുകളില്‍ ബന്ധിതരായവര്‍, സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം നിലച്ചുപോകുന്നവര്‍, നിസ്സാര കാര്യങ്ങളില്‍ തകര്‍ച്ച നേരിടുന്ന കുടുംബങ്ങള്‍ തുടങ്ങി  സഹാനുഭൂതിയും സേവനവും കാംക്ഷിക്കുന്നവര്‍ക്ക് അത്താണിയാകാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി പുതിയങ്ങാടി മൊട്ടാമ്പ്രത്ത് തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റിന്‍െറ ഉടമസ്ഥതയിലുള്ള കാമ്പസ് ‘മിനാര്‍’ കാമ്പസായി പരിവര്‍ത്തിപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മിനാറിന്‍െറ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് സ്നേഹ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയാണ് നേതൃത്വം നല്‍കുന്നത്. മേയ് മാസത്തോടെ ഒൗദ്യോഗിക ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍.
വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ മുഹമ്മദ് സാജിദ് നദ്വി, സ്നേഹ പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ എ. മുഹമ്മദ് കുഞ്ഞി, മിനാര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വി. പി.കെ. അബ്ദുല്ല, അഡ്വ. കെ.പി. അബ്ദുല്‍ ശുക്കൂര്‍,  എ.പി.വി. മുസ്തഫ, കെ.പി. മുഹമ്മദ് റാശിദ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks