ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, April 26, 2013

കാഞ്ഞിരോട് പാരിച്ചി കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

കാഞ്ഞിരോട് പാരിച്ചി കോളനിയില്‍
കുടിവെള്ള ക്ഷാമം രൂക്ഷം
ചക്കരക്കല്ല്: കാഞ്ഞിരോട് പാരിച്ചി കോളനിയില്‍ വീട്ടുകിണറുകള്‍ വറ്റി കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. വേനല്‍ കടുത്തതോടെ മുന്‍ വര്‍ഷങ്ങളിലൊന്നും അനുഭവപ്പെടാത്ത രൂക്ഷമായ വരള്‍ച്ച നേരിടുകയാണ് പ്രദേശവാസികള്‍. പ്രദേശത്ത് പത്തിലധികം വീടുകളില്‍ ഒട്ടനേകം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ഏതാനും വീടുകളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആഴ്ചയില്‍ രണ്ടുതവണ മാത്രമാണ് തങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതെന്ന് പ്രദേശത്തുകാര്‍ പരാതിപ്പെടുന്നു. പാരമ്പര്യമായി കന്നുകാലികളെ വളര്‍ത്തി ഉപജീവനം തേടുന്നവരാണിവര്‍. ജലക്ഷാമം നേരിടുന്നതിനാല്‍ കന്നുകാലികളെ വില്‍ക്കാനൊരുങ്ങുകയാണ് പലരും.
അതേസമയം വെളിയമ്പ്രയില്‍ നിന്ന് കണ്ണൂരിലേക്ക് കടന്നുപോകുന്ന പഴയ പൈപ്പ്ലൈനില്‍ വായു സമ്മര്‍ദമില്ലാതിരിക്കാന്‍ പഴുതുകള്‍ ഇട്ടിരുന്നു. ഈ പഴുതുകളിലൂടെ പുറത്തേക്കൊഴുകുന്ന വെള്ളം കിണറുകളിലേക്കത്തൊറുണ്ടായിരുന്നെന്നും, ഈയിടെ പഴയ പൈപ്പ്ലൈന്‍ മാറ്റിയപ്പോള്‍ ‘എയര്‍ഹോള്‍’ ഇടാത്തത് കിണറുകളിലെ വെള്ളം താഴാന്‍ കാരണമായതായും നാട്ടുകാര്‍ പറയുന്നുണ്ട്. പ്രദേശത്ത് കുഴല്‍കിണറുകള്‍ വര്‍ധിക്കുന്നതും കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയില്ളെന്ന് കോളനിവാസികള്‍ പറഞ്ഞു.
Courtesy:Madhyamam

No comments:

Post a Comment

Thanks