ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് അന്തിമസമരം
500 ദിവസം പിന്നിട്ടു
500 ദിവസം പിന്നിട്ടു
ചക്കരക്കല്ല്: ചേലോറയില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ ആരംഭിച്ച അന്തിമസമരം 500 ദിവസം പിന്നിട്ടു. മാലിന്യം തള്ളുന്നതുമൂലം പ്രദേശത്തെ കുടിവെള്ളം മലിനമായതോടെ 2011 ഡിസംബര്‍ 26നാണ് നാട്ടുകാര്‍ സമരവുമായി രംഗത്തുവന്നത്. ദിവസവും 15 ലോഡ് മാലിന്യവണ്ടികള്‍ ചേലോറയിലത്തെിയിരുന്നു. പ്ളാസ്റ്റിക് ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കാതെ നിക്ഷേപിക്കുന്നതുമൂലം പ്രദേശത്ത് ശുദ്ധവായുവരെ മലിനമാക്കപ്പെടുന്ന അവസ്ഥയിലായിരുന്നു. സമരം ശക്തമായതോടെ മാലിന്യവരവ് ക്രമേണ കുറഞ്ഞുതുടങ്ങിയെങ്കിലും സമരത്തെ നഗരസഭാധികൃതര്‍ ശക്തമായി നേരിട്ടു. എന്നാല്‍, കരുത്തോടെ പിടിച്ചുനിന്ന ജനകീയ സമരമുന്നണിയുടെ സമരവീര്യത്തിന് മുന്നില്‍ നഗരസഭക്ക് നിലപാട് മാറ്റേണ്ടിവന്നു.
സമരപ്പന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി സമരമുന്നണി കണ്‍വീനര്‍ കെ.കെ. മധുവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതും പൊലീസ് സാന്നിധ്യത്തില്‍ മാലിന്യം തള്ളാനത്തെിയ വണ്ടി തടഞ്ഞ സമരക്കാരായ വീട്ടമ്മമാരെയും കുട്ടികളെയും പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തതും വിവാദമായിരുന്നു. അതിനിടയില്‍ പലതവണ സമവായചര്‍ച്ച നടന്നെങ്കിലും സമരം കെട്ടടങ്ങിയില്ല. ചേലോറയില്‍ തള്ളുന്ന മാലിന്യം കവറുകളിലാക്കി നഗരസഭാ ഓഫിസില്‍ വിതറിയതുള്‍പ്പെടെ സമരരീതി സ്വീകരിച്ച സമരക്കാര്‍ സമരമുഖത്ത് വീറോടെ പിടിച്ചുനില്‍ക്കുകയായിരുന്നു. ഒട്ടനവധി സമരക്കാരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്മാറാന്‍ ഇവര്‍ തയാറായില്ല. ക്രമേണ ചേലോറയിലേക്കുള്ള മാലിന്യവണ്ടികളുടെ വരവ് ഗണ്യമായി കുറക്കേണ്ടിവന്നു.
സമരത്തെ തുടര്‍ന്ന് ഒരാഴ്ചയില്‍ ഒരു ലോഡ് മാലിന്യം മാത്രമായിരുന്നു എത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ രണ്ടാഴ്ചയില്‍ ഒരു ലോഡായി കുറഞ്ഞതായി നാട്ടുകാര്‍ അവകാശപ്പെട്ടു.
അതേസമയം, മാലിന്യവരവ് കുറഞ്ഞെങ്കിലും ചേലോറയിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ളെന്ന് ഇവര്‍ ആരോപിച്ചു. ഇപ്പോള്‍ പഞ്ചായത്ത്വക ലോറികളില്‍ പരിമിതമായ തോതില്‍ വിതരണം ചെയ്യുന്ന കുടിവെള്ളമല്ലാതെ മറ്റ് സ്രോതസ്സുകളൊന്നുമില്ളെന്ന് കണ്‍വീനര്‍ കെ.കെ. മധു പറഞ്ഞു. അതോടൊപ്പം മാലിന്യവിരുദ്ധസമരത്തിന്‍െറ വിജയമാഘോഷിക്കാന്‍ സമരസമിതി ആലോചിക്കുന്നുണ്ടെന്നും വിവിധ സമരനായകരെയും മറ്റു പ്രദേശങ്ങളിലെ മാലിന്യനിക്ഷേപത്തിന്‍െറ ഇരകളെയും പങ്കെടുപ്പിക്കുമെന്നും കണ്‍വീനര്‍ കെ.കെ. മധു പറഞ്ഞു.
ഇന്നലെ സമരമുന്നണി നേതാക്കളായ ചാലാടന്‍ രാജീവന്‍, കെ.കെ. മധു, പിഷാരടി ഗോപാലന്‍, കെ. രാജന്‍ തുടങ്ങിയവര്‍ സമരപ്പന്തലില്‍ ഒത്തുചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിച്ചു. മാലിന്യം തള്ളല്‍ നിര്‍ത്തുന്നതുവരെ സമരം തുടരുമെന്ന് ഇവര്‍ അറിയിച്ചു.

No comments:
Post a Comment
Thanks