അപകട ഭീഷണിയുയര്‍ത്തി
മത്സ്യമാര്‍ക്കറ്റ്
മത്സ്യമാര്‍ക്കറ്റ്
ചക്കരക്കല്ല്: കുടുക്കിമൊട്ട ടൗണിലെ മത്സ്യമാര്‍ക്കറ്റ് അപകട ഭീഷണിയാവുന്നു. ബസാറില്‍ മയ്യില്‍ കുടുക്കിമൊട്ട റോഡിലാണ് മത്സ്യമാര്‍ക്കറ്റുള്ളത്. ഇതിന്‍െറ ഓടിട്ട മേല്‍ക്കൂര ഏതാനും ഭാഗങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. അവശേഷിച്ച ഭാഗങ്ങള്‍ ഏതുസമയത്തും നിലംപൊത്താനിടയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മുണ്ടേരി പഞ്ചായത്തുവക പതിറ്റാണ്ടുകള്‍ക്കുമുമ്പാണ് പ്രസ്തുത മാര്‍ക്കറ്റ് പണിതത്. ദിനംപ്രതി നിരവധി കുട്ടികളും സ്ത്രീകളും മത്സ്യം വാങ്ങാനത്തെുന്നുണ്ടിവിടെ. അതേസമയം, റോഡിലേക്ക് തള്ളിനില്‍ക്കുന്ന മാര്‍ക്കറ്റ് ഗതാഗതതടസ്സവുമാവുകയാണ്.മഴക്കാലം വരുന്നതോടെ നാട്ടുകാര്‍ ഏറെ ഭീതിയിലാണ്. പഞ്ചായത്തില്‍ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമായില്ളെന്ന് വ്യാപാരികള്‍ പറഞ്ഞു.
No comments:
Post a Comment
Thanks