സോളിഡാരിറ്റി യൂത്ത് സ്പ്രിങ്
സാറാ മര്‍സേക്ക് ഉദ്ഘാടനം ചെയ്യും
സാറാ മര്‍സേക്ക് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിക്കുന്ന യൂത്ത് സ്പ്രിങ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകയും ആക്ടിവിസ്റ്റുമായ സാറാ മര്‍സേക്ക് ഉദ്ഘാടനം ചെയ്യും. ആക്ടിവിസ്റ്റും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി.റുക്സാന എന്നിവരും സംബന്ധിക്കും. ഉച്ചക്കുശേഷം മൂന്നു വേദികളിലായി മികച്ച സേവന പ്രതിഭകളെ ആദരിക്കല്‍, കുടുംബവിചാരം, ചലച്ചിത്രമേള, യുവജന സംസ്കാരം-സംവാദം, കവിസദസ്സ് എന്നിവ നടക്കും. യുവജന സംസ്കാരം സംവാദത്തില്‍ ഡോ.പി.കെ പോക്കര്‍, താഹാ മാടായി, ഷംസാദ് ഹുസൈന്‍, സി.ദാവൂദ്, കെ.പി ശശി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി,എ.എസ് അജിത് കുമാര്‍, കവിസദസ്സില്‍ പി.പി രാമചന്ദ്രന്‍, അന്‍വര്‍ അലി, വീരാന്‍കുട്ടി, എം.ആര്‍ രേണുകുമാര്‍, എം.ബി. മനോജ്, സഹീറാ തങ്ങള്‍, മലികാ മറിയം, പി.ആര്‍ രതീഷ്; കുടുംബ വിചാര സദസ്സില്‍ എന്‍.പി. ഹാഫിസ് മുഹമ്മദ്, ശരത്മ പി. കുമാര്‍, സഫിയ അലി, അഡ്വ. പി.കെ. നസീമ തുടങ്ങിയവര്‍ പങ്കെടുക്കും. ചലച്ചിത്രമേള പ്രശസ്ത സിനിമാ നിര്‍മാതാവ് ഷെറി ഉദ്ഘാടനം ചെയ്യും. ‘ആദിമധ്യാന്തം’ സിനിമയുടെ പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും നടക്കും. വൈകീട്ട് സമീര്‍ ബിന്‍സിയും സംഘവും ഗാനമേള അവതരിപ്പിക്കും.
എക്സിബിഷന്‍ ഇന്നു മുതല്‍
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് സ്പ്രിങ്ങിന്‍െറ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ എക്സിബിഷന്‍ വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് പ്രമുഖ ആക്ടിവിസ്റ്റ് പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്യും.
കേരള വികസനത്തെക്കുറിച്ചുള്ള ബദല്‍ കാഴ്ചപ്പാടുകളുടെ അവതരണം, യുവാക്കളുടെ കണ്ടുപിടിത്തങ്ങള്‍, ചിത്രപ്രദര്‍ശനം, ജി.സി.സി രാഷ്ട്രങ്ങളിലെ തൊഴിലന്വേഷകര്‍ക്കായി അതത് രാഷ്ട്രങ്ങളിലെ സന്നദ്ധ സംഘടനകള്‍ ഒരുക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍, ഊര്‍ജ ബദല്‍ മാര്‍ഗങ്ങള്‍, മാലിന്യസംസ്കരണം, ജലശുദ്ധീകരണം തുടങ്ങിയ വികസനത്തിന്‍െറ ബദല്‍ മാതൃകകള്‍, സോളിഡാരിറ്റി പോരാട്ടത്തിന്‍െറയും സേവനത്തിന്‍െറയും ചരിത്രമുദ്രകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് എക്സിബിഷന്‍. അധ$സ്ഥിത വിഭാഗങ്ങള്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യന്‍കാളി നയിച്ച വില്ലുവണ്ടി സമരം, ബി.ഒ.ടി വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് പ്രദര്‍ശനത്തില്‍ ശില്‍പമായി അവതരിപ്പിക്കുന്നത് പ്രദര്‍ശനം ഒൗപചാരികമായി ആരംഭിക്കുന്നതിനു മുമ്പുതന്നെ കടപ്പുറത്ത് എത്തുന്നവരില്‍ കൗതുകമുണര്‍ത്തുന്നു.

No comments:
Post a Comment
Thanks