ബൈത്തുസകാത്ത് പദ്ധതികളുടെ
വിതരണോദ്ഘാടനം നിര്‍വഹിച്ചു
വിതരണോദ്ഘാടനം നിര്‍വഹിച്ചു
തലശ്ശേരി: കൈത്താങ്ങ് ആവശ്യമുള്ളവര്‍ സമൂഹത്തിലുണ്ടെന്ന് ഓര്‍മപ്പെടുത്താന്‍ സകാത്തിനാവുമെന്ന് കെ.കെ. നാരായണന്‍ എം.എല്‍.എ പറഞ്ഞു. ബൈത്തുസകാത്ത് കേരളയുടെ സകാത്ത് പദ്ധതികളുടെ വിതരണോദ്ഘാടനം തലശ്ശേരി ഇസ്ലാമിക് സെന്‍ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നരും ദരിദ്രരും ഒരുപോലെ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ബൈത്തുസകാത്ത് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മൂന്നുകോടി രൂപയുടെ പദ്ധതികളാണ് ഇത്തവണ നടപ്പാക്കുന്നതെന്നും അഞ്ചുവര്‍ഷത്തിനുള്ളില്‍ 25 കോടിയുടെ സകാത്ത് വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോ തൊഴിലാളികള്‍ക്ക് ഏഴ് ഓട്ടോകള്‍, രണ്ട് ഗുഡ്സ് ഓട്ടോ, വികലാംഗര്‍ക്ക് ഓടിക്കാവുന്ന നാലുചക്ര വാഹനം എന്നിവയും മുയല്‍ വളര്‍ത്തല്‍, പശു വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, സ്റ്റേഷനറി വ്യാപാരം, ഫേന്‍സി, ബാഗ് നിര്‍മാണ യൂനിറ്റ്, റെഡിമെയ്ഡ് നിര്‍മാണ യൂനിറ്റ് തുടങ്ങിയവക്ക് ധനസഹായവും ആണ് തലശ്ശേരിയില്‍ വിതരണം ചെയ്തത്. ഓട്ടോകള്‍ക്ക് 16 ലക്ഷവും മറ്റു തൊഴില്‍ സംരംഭങ്ങള്‍ക്ക് 6.45 ലക്ഷവും ആണ് പദ്ധതി തുക. ഓട്ടോ വിതരണം സി.വി. അബൂബക്കറിന് നല്‍കി ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടിയും സ്റ്റേഷനറി വ്യാപാരത്തിനുള്ള ധനസഹായം കെ.കെ. സുഹറക്ക് നല്‍കി അഡ്വ. പി.വി. സൈനുദ്ദീനും നിര്‍വഹിച്ചു. ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, ടി.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജനസേവന വകുപ്പ് സെക്രട്ടറി പി.സി. ബഷീര്‍ സ്വാഗതം പറഞ്ഞു.

No comments:
Post a Comment
Thanks