ആള്‍പാര്‍പ്പില്ലാത്ത പറമ്പില്‍നിന്ന്
ഇരുമ്പുദണ്ഡുകള്‍ കണ്ടെടുത്തു
ഇരുമ്പുദണ്ഡുകള്‍ കണ്ടെടുത്തു
ചക്കരക്കല്ല്: മുണ്ടേരിയില്‍ ആള്‍പാര്‍പ്പില്ലാത്ത പറമ്പിന് സമീപത്തുനിന്ന് ഇരുമ്പുദണ്ഡുകള്‍ കണ്ടെടുത്തു. രണ്ട് തടിച്ച ദണ്ഡുകളടക്കം നാലെണ്ണമാണ് ചക്കരക്കല്ല് എസ്.ഐ കെ. രാജീവ്കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം.കച്ചേരിപ്പറമ്പില്‍ മുണ്ടേരി വില്ളേജ് ഓഫിസിന് പിറകിലുള്ള ഇടവഴിയില്‍നിന്നാണ് ദണ്ഡുകള്‍ കണ്ടെടുത്തത്. കാട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളുടെ ശ്രദ്ധയില്‍പെടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. രണ്ട് പൈപ്പുകളില്‍ മരക്കഷണം കുത്തിനിറക്കുകയും പ്ളാസ്റ്റിക് കയര്‍ ചുറ്റിക്കെട്ടിയ നിലയിലുമായിരുന്നു. ദണ്ഡുകള്‍ കണ്ടത്തെിയതിനത്തെുടര്‍ന്ന് സമീപത്തെ പറമ്പുകളില്‍ പൊലീസ് സംഘം തിരച്ചില്‍ നടത്തി. അഡീഷനല്‍ എസ്.ഐ ദാമോദരനും സംഘത്തോടൊപ്പമുണ്ടായിരുന്നു. 
Courtesy:Madhyamam

No comments:
Post a Comment
Thanks