എസ്.ഐ.ഒ മാര്‍ച്ചില്‍ പൊലീസ് അക്രമം;
നിരവധി പേര്‍ക്ക് പരിക്ക്
നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനുമുമ്പ് സമഗ്ര നിയമനിര്‍മാണം വേണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്.
നേതാക്കളടക്കം നിരവധി എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രകോപനമില്ലാതെ ലാത്തിവീശിയ പൊലീസ്, പ്രവര്‍ത്തകരെ വളഞ്ഞിട്ടു തല്ലി. മുപ്പതിലധികം പേര്‍ക്ക്് പരിക്കേറ്റു. എസ്.ഐ.ഒ സംസ്ഥാന കാമ്പസ് സമിതി അംഗം അമീന്‍ മോങ്ങം, ജില്ലാ സമിതിയംഗങ്ങളായ നഈം ഗഫൂര്‍, സജീര്‍ എടത്തുടി, പി.കെ. നുഐം , എം.കെ. ഇബ്രാഹിം , ഫഹ്മി കാപ്പാട്, എം. സഹല്‍, ജെ.എം.ഷഫീഖ് , സി. നഈം, വസീം പുന്നശ്ശേരി, കെ.പി. അസ്ലഹ് , മുജാഹിദ്, ഹഫീദ് എന്നിവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കമീഷണര്‍ ഓഫിസിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. സമാധാനപരമായി സമരംചെയ്യുന്ന സംഘടനകളെ തെരഞ്ഞെടുത്ത് ആക്രമിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ സമീപനത്തിന്‍െറ തുടര്‍ച്ചയാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ഖാലിദ് മൂസാ നദ്വി, ശിഹാബുദ്ദീന്‍ ഇബ്നു ഹംസ എന്നിവര്‍ സംസാരിച്ചു. നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍, അക്രമം കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്് സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉറപ്പുനല്‍കി. രാവിലെ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഷബീര്‍ കൊടുവള്ളി, അമീന്‍ മോങ്ങം എന്നിവര്‍ സംസാരിച്ചു.

ലാത്തിച്ചാര്‍ജ് പൊലീസുകാരന്‍െറ പദ്ധതിയെന്ന്
ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
കഴിഞ്ഞദിവസം ഇടതുയുവജന സംഘടനകള്‍ എല്‍.ഡി.വൈ.എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ രൂക്ഷമായ കല്ളേറുണ്ടായിട്ടും ലാത്തിച്ചാര്‍ജിന് തുനിയാതിരുന്ന പൊലീസ്, സമാധാനപരമായി മാര്‍ച്ച് നടത്തിയ എസ്.ഐ.ഒ വിദ്യാര്‍ഥികളെ മര്‍ദിച്ചതിന് പിന്നിലെ ലക്ഷ്യവും ഇന്‍റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച എ.ബി.വി.പിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചിനിടെ പൊലീസിന് നേരെ കൈയേറ്റ ശ്രമം നടന്നതായും ഒരു സംഘം വിദ്യാര്‍ഥികള്‍ രണ്ടാമത്തെ ഗേറ്റിലൂടെ ഉള്ളില്‍ പ്രവേശിച്ചിട്ടും പൊലീസ് അനങ്ങിയില്ളെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ പൊലീസുകാരന്‍െറ രാഷ്ട്രീയ-സംഘടനാ ബന്ധമടക്കം വിശദാംശം ശേഖരിച്ചതായി അറിയുന്നു. എസ്.ഐ.ഒ പ്രവര്‍ത്തകര്‍ കുഴപ്പമൊന്നും ഉണ്ടാക്കിയില്ളെന്നും എന്നിട്ടും ലാത്തിച്ചാര്‍ജ് നടത്തിയതിന് ദു$ഖമുണ്ടെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഓഫിസര്‍ പ്രതികരിച്ചു. ജനാധിപത്യ രീതിയില്‍ നടത്തുന്ന സമരങ്ങളെ തല്ലിയൊതുക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് ആരോപിച്ചു. ലാത്തിയടിയേറ്റ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി സഫീര്‍ഷ, സെക്രട്ടറി കെ.എസ്. നിസാര്‍, സംസ്ഥാന സമിതിയംഗം റബീഹ് മുഹമ്മദ് എന്നിവരും പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
Courtesy:Madhyamam
No comments:
Post a Comment
Thanks