പ്രതിഷേധ പ്രകടനം
കണ്ണൂര്‍: ഈജിപ്തില്‍ പട്ടാളം നടത്തിയ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ പ്രകടനം നടത്തി. കാല്‍ടെക്സ് കേന്ദ്രീകരിച്ച് തുടങ്ങിയ പ്രകടനം പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്‍റ് പി.കെ. മുഹമ്മദ് സാജിദ്, ജന.സെക്രട്ടറി എ.പി. മുഹമ്മദ് അജ്മല്‍, സെക്രട്ടറി കെ.അബ്ദുല്‍ ജബ്ബാര്‍, കെ.കെ. ഷുഹൈബ്, ടി.പി. ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks