വിദ്യാഭ്യാസ നിലപാടുകള്‍ രൂപവത്കരിക്കുന്നത് നവസാമ്രാജ്യത്വ
ശക്തികള്‍ -ആരിഫലി
ശക്തികള്‍ -ആരിഫലി
കൊച്ചി: രാജ്യത്തെ വിദ്യാഭ്യാസ നിലപാടുകള്‍ രൂപവത്കരിക്കുന്നത് നവസാമ്രാജ്യത്വ ശക്തികളാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യം അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ന് പലതരം എന്‍.ജി.ഒകള്‍ സാമ്രാജ്യത്വ അഭീഷ്ടപ്രകാരം വിദ്യാഭ്യാസത്തെ മാറ്റിയെടുക്കുകയാണ് ചെയ്യുന്നതെന്ന് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ കേരള എജുക്കേഷന്‍ കോണ്‍ഗ്രസിന്‍െറ പ്രഖ്യാപനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടുന്നത് ഇപ്പോഴും സാമ്രാജ്യത്വത്തിനു വേണ്ടിയാണ്. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിന്‍െറ ഗുണഭോക്താക്കളും ഉപയോക്താക്കളും മാത്രമായിക്കൂടാ.
വിദ്യാഭ്യാസം എങ്ങനെയുള്ളതായിരിക്കണമെന്ന് പറയാനും അവര്‍ക്ക് അവകാശമുണ്ട്. പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും അത് ഏത് ദിശയിലായിരിക്കണമെന്ന് പറയാനും കഴിയണം. വിദ്യാഭ്യാസ മേഖലയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ധാര്‍മികത വീണ്ടെടുക്കപ്പെടേണ്ടതുണ്ടെന്നും വിദ്യാഭ്യാസത്തിന്‍െറ ഘടകങ്ങളില്‍അതിനും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്‍െറ ധാര്‍മികത അടിച്ചേല്‍പ്പിക്കാതെ എല്ലാ മതവിഭാഗങ്ങള്‍ക്കും യോജിക്കാവുന്ന ധാര്‍മികത ഇക്കാര്യത്തില്‍ കണ്ടെത്തേണ്ടതുണ്ട്. അഴിമതി അടക്കമുള്ള സാമൂഹിക ജീര്‍ണതകള്‍ പിഴുതെറിയും വിധമുള്ള സമൂല പരിഷ്കരണമാണ് വിദ്യാഭ്യാസത്തില്‍ വരേണ്ടതെന്നും ആരിഫലി ചൂണ്ടിക്കാട്ടി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി പി. റുക്സാന, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ഷഫീര്‍ ഷാ എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരത്താണ് എജുക്കേഷന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.

No comments:
Post a Comment
Thanks