ടേബിള്‍ ടോക്ക്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘സ്ത്രീസുരക്ഷ- സാംസ്കാരിക പ്രതിരോധത്തിന് നേരമായി’ എന്ന തലക്കെട്ടില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. ടൗണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്തു. ലോകത്ത് നിത്യദാരിദ്ര്യം അനുഭവിക്കുന്നതില്‍ 80 ശതമാനവും സ്ത്രീകളാണെന്നും ആവശ്യമായ ഭക്ഷണമോ വസ്ത്രമോ സുരക്ഷിതത്വമോ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ളെന്നും കെ.എ. സരള പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡന്‍റ് എ.ടി. സമീറ അധ്യക്ഷത വഹിച്ചു. അംബുജം, കൗസല്യ, സൗമ്യ, യശോദ, സറീന, സിസ്റ്റര്‍ മരിയ, സിസ്റ്റര്‍ ദീപ, രമണി, രേഷ്മ, ഷരീഫ, ശാന്ത എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജില്ല സമിതിയംഗം കെ.എം. റഷീദ വിഷയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ മോഡറേറ്ററായിരുന്നു. ജില്ല സെക്രട്ടറി യു.വി. സുബൈദ സ്വാഗതം പറഞ്ഞു.
No comments:
Post a Comment
Thanks