ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 10, 2012

‘മഅ്ദനി മോചനത്തിന് നിയമ സഭ പ്രമേയം പാസാക്കണം’

 ‘മഅ്ദനി മോചനത്തിന്  നിയമ സഭ
പ്രമേയം പാസാക്കണം’

പഴയങ്ങാടി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനത്തിന് കേരള നിയമ സഭ പ്രമേയം പാസാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു. സോളിഡാരിറ്റി മാടായി ഏരിയ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് നീതി ലഭ്യമാകണമെന്ന  മുസ്ലിം ലീഗിന്‍െറ ആവശ്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പ്രമേയത്തിന് പാര്‍ട്ടി മുന്‍കൈയെടുക്കണം.
1990ല്‍ നരസിംഹറാവു സര്‍ക്കാര്‍ കൊണ്ടുവന്ന ഉദാരവത്കരണ നയങ്ങളെ തുടര്‍ന്ന്, ഇസ്രായേലിന്‍െറയും സാമ്രാജ്യത്വ ശക്തികളുടെയും മുട്ടിലിഴയാനാണ് തുടര്‍ന്നുള്ള എല്ലാ ഭരണകൂടങ്ങളും വിധിക്കപ്പെട്ടത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി ശബ്ദിക്കുന്നവരെ പോലും ഭീകരവാദിയാക്കി തടവറകളിലടക്കുന്ന കരിനിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. പോട്ട പിന്‍വലിച്ചെന്ന് ധരിപ്പിച്ച് ജനങ്ങളെ പൊട്ടന്മാരാക്കുകയും അതിനേക്കാള്‍ ഭീകരമായ കരിനിയമങ്ങളുപയോഗിച്ച് നിരപരാധികളെ ഇരുമ്പഴിക്കുള്ളില്‍ അടക്കുകയും ചെയ്യുന്ന ഭരണ കൂട ഭീകരത രാജ്യത്ത് അരങ്ങ് തകര്‍ക്കുകയാണ്. പൊലീസിന്‍െറ റിപ്പോര്‍ട്ടുകള്‍ക്ക്  സത്യത്തിന്‍െറ പരിവേഷം നല്‍കി ജനങ്ങളിലത്തെിക്കുന്ന മാധ്യമങ്ങള്‍ സമൂഹത്തോട് നീതി പുലര്‍ത്താന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഡോ.ഡി.സുരേന്ദ്രനാഥ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡന്‍റ് എ.ടി. ശറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതവും എ.പി.വി. മുസ്തഫ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks