മഅദനി മോചനത്തിന് ‘ബാനര്‍ ഒപ്പ് ’
പഴയങ്ങാടി: അബ്ദുന്നാസര്‍ മഅദനിയുടെ മോചനത്തിന് കേരളം ഇടപെടാന്‍ സോളിഡാരിറ്റിയുടെ ബാനര്‍ ഒപ്പ്. സോളിഡാരിറ്റി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഏര്‍പ്പെടുത്തിയ ബാനര്‍ ഒപ്പ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ളേന്‍ പൊക്കുടന്‍ ഒപ്പ് ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ ലംഘനത്തിന്‍െറ പ്രതീകമാണ് മഅദനിയെന്നും കുറ്റവിചാരണ നടത്താതെ മഅദനിയെ തടവിലിട്ട ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹ്മൂദ് വാടിക്കല്‍, ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതം പറഞ്ഞു.
മനുഷ്യാവകാശ ദിനാചരണത്തിന്‍െറ ഭാഗമായി ഇന്ന് വൈകീട്ട് നാലിന് പഴയങ്ങാടിയില്‍ സോളിഡാരിറ്റി മനുഷ്യവകാശ സമ്മേളനം സംഘടിപ്പിക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന, ടി. മുഹമ്മദ് വേളം, ഡോ. ഡി. സുരേന്ദ്രനാഥ് എന്നിവര്‍ പങ്കെടുക്കും.

No comments:
Post a Comment
Thanks