ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, August 24, 2011

EID GAH MATTANNUR

ഈദ്ഗാഹ്
മട്ടന്നൂര്: മട്ടന്നൂര് ഹിറ സെന്ററിന്റെ ആഭിമുഖ്യത്തില് പെരുന്നാള് ദിവസം ഈദ്ഗാഹ് നടത്തുന്നതിന് സി. ഉസ്മാന് കണ്വീനറായി പത്തംഗ കമ്മിറ്റി രൂപവത്കരിച്ചു. പി.. സുബൈര് കണ്വീനറായി ഫിത്വര് സകാത്ത് കമ്മിറ്റിയും രൂപവത്കരിച്ചു.

JIH TALIPARAMBA

റമദാന് കിറ്റ് വിതരണം

തളിപ്പറമ്പ്: ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില് കുപ്പം മുക്കുന്ന് പ്രദേശത്ത് റമദാന് കിറ്റ് വിതരണം നടത്തി. സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സെക്രട്ടറി ഖാലിദ് കുപ്പം ഉദ്ഘാടനം ചെയ്തു. കെ.കെ. ഉസ്മാന്, ഷിഹാബ് എന്നിവര് നേതൃത്വം നല്കി. കരുണ ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് ഇഫ്താര് സ്നേഹ സംഗമവും കിറ്റ് വിതരണവും നടത്തി. ജയിംസ് മാത്യു എം.എല്. ഉദ്ഘാടനം ചെയ്തു. സി. അബ്ദുല് കരീം അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണം മുന് എം.എല്. സി.കെ.പി. പത്മനാഭന് നിര്വഹിച്ചു. നഗരസഭാധ്യക്ഷ റംല പക്കര്, മുഹമ്മദ് ഹാശിര് ബാഖവി, .പി. ഹരിജയന്തന് നമ്പൂതിരി, കൊങ്ങായി മുസ്തഫ, വേലിക്കാത്ത് രാഘവന് എന്നിവര് സംസാരിച്ചു.

RAMADAN QUIZ

റമദാന് പ്രശ്നോത്തരി വിജയികള്

തലശേãരി: ജമാഅത്തെ ഇസ്ലാമി സൈദാര്പള്ളി^പിലാക്കൂല് ഘടകത്തിന്റെ ആഭിമുഖ്യത്തില് നടത്തിയ റമദാന് പ്രശ്നോത്തരിയില് സുബിന നസീര്, മറിയു മുസമ്മില്, ഹൈറുന്നീസ മമ്മൂട്ടി എന്നിവര് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
മട്ടന്നൂര്: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര് ഹല്ഖയുടെ ആഭിമുഖ്യത്തില് ഖുര്ആന് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. സി. ഉസ്മാന് ഒന്നാംസ്ഥാനവും പി.സി. മൂസഹാജി രണ്ടാംസ്ഥാനവും എന്.പി. ഹാരിസ് മൂന്നാംസ്ഥാനവും നേടി. ചടങ്ങില് പി.വി. നിസാര് സംസാരിച്ചു. കെ.വി. സാദിഖ് അധ്യക്ഷത വഹിച്ചു.

IFTHAR



വിളയാങ്കോട് വാദിസലാം കാമ്പസിലെ ഇഫ്താര്‍സംഗമം ടി.വി. രാജേഷ് എം.എല്.. ഉദ്ഘാടനം ചെയ്യുന്നു
 സ്നേഹ വിരുന്നൊരുക്കി ഇഫ്താര് സംഗമം
 വിളയാങ്കോട്: ഇസ്ലാം ലോക സമാധാനത്തിന് വിലപ്പെട്ട സംഭാവനകള് നല്കിയ ദര്ശനമാണെന്ന് ടി.വി. രാജേഷ് എം.എല്.. ടി..ടി ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില് വാദിസലാം കാമ്പസില് ഒരുക്കിയ ഇഫ്താര് സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചെയര്മാന് എസ്..പി. അബ്ദുല് സലാം അധ്യക്ഷത വഹിച്ചു. പി.കെ. മുഹമ്മദ് സാജിദ് മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര് ലീമ, മുസ്തഫ കടന്നപ്പള്ളി എന്നിവര് സംസാരിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. വേണുഗോപാല്, ഉണ്ണികൃഷ്ണന്, ധനേഷ്, സിസ്റ്റര് സാലി, സൌദ പടന്ന, സിസ്റ്റര് അര്ച്ചന തുടങ്ങിയവര് സംസാരിച്ചു. മുസ്തഫ ഇബ്രാഹിം സ്വാഗതം പറഞ്ഞു.
നടുവില്: ഇഹ്സാന് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില് നടുവില് സൌപര്ണിക ഓഡിറ്റോറിയത്തില് സ്നേഹവിരുന്നും ഇഫ്താര് സംഗമവും സംഘടിപ്പിച്ചു. കെ.പി. ആദംകുട്ടി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം ജമാലുദ്ദീന് മങ്കട ഇഫ്താര് സന്ദേശം നല്കി. കെ. മുഹമ്മദ്കുഞ്ഞി, സാജു ജോസഫ്, വിന്സെന്റ് പല്ലാട്ട്, കെ.ജെ. സെബാസ്റ്റ്യന്, ജോര്ജ് ഞാണിക്കല്, പാസ്റ്റര് ജോസഫ് തുടങ്ങിയവര് സംസാരിച്ചു. സി.എച്ച്. മൂസാന് ഹാജി സ്വാഗതവും വി.പി. ഖലീല് നന്ദിയും പറഞ്ഞു.  
മുഴപ്പിലങ്ങാട്: ജമാഅത്തെ ഇസ്ലാമി മുഴപ്പിലങ്ങാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില് ബീച്ച് ജുമാമസ്ജിദ് ഗ്രൌണ്ടില് ഇഫ്താര് സംഗമം നടത്തി. എം.കെ. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. എസ്.. ജില്ലാ സെക്രട്ടറി റാഷിദ് മൊയ്തീന് ഇഫ്താര് സന്ദേശം നടത്തി.മുഴപ്പിലങ്ങാട് ജനക്ഷേമ സമിതി ചെയര്മാന് സി.ജെ. ഫൈസല് അധ്യക്ഷത വഹിച്ചു. അജയ് അശോകന് കൂടക്കടവ്, സി.പി. ബഷീര്, കെ.ടി. റസാക്ക്, ടി.വി. റഷീദ് എന്നിവര് സംസാരിച്ചു.
എടക്കാട്: സഫ സെന്ററിന്റെ ആഭിമുഖ്യത്തില് ഇഫ്താര് സംഗമം നടത്തി. വി.വി.വിജയരാഘവന് മാസ്റ്റര് ഉദ്ഘാടനം ചെയ്തു. യു.പി. സിദ്ദീഖ് മാസ്റ്റര് ഇഫ്താര് സന്ദേശം നല്കി. എം.കെ. നൂറുദ്ദീന് അധ്യക്ഷത വഹിച്ചു. പി.കെ. അബൂബക്കര് ഹാജി, ടി.കെ.ഡി. മുഴപ്പിലങ്ങാട്, പുഴക്കല് വാസുദേവന് എന്നിവര് സംസാരിച്ചു.

കണ്ണൂര്: മേലേചൊവ്വ കൌസര് മസ്ജിദില് ഇഫ്താര് സംഗമം നടത്തി. കെ.വി. അബ്ദുറഹ്മാന് മാസ്റ്റര് അധ്യക്ഷത വഹിച്ചു. പി.സി. മുനീര് റമദാന് സന്ദേശം നല്കി. എളയാവൂര് പഞ്ചായത്ത് പ്രസിഡന്റ് പി.വി. തങ്കമണി, മുന് പ്രസിഡന്റ് രാജീവ്, ഫാ. പ്രിന്സ് മാത്യു, ഡോ. ജയറാം, വാര്ഡ് മെംബര് മുരളീധരന്, കെ.വി. ഗംഗാധരന് എന്നിവര് സംസാരിച്ചു.

പെരിങ്ങാടി: പെരിങ്ങാടി അല് ഫലാഹ് വിമന്സ് കോളജിന്റെയും ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തില് ഇഫ്താര് സംഗമം നടത്തി. ചൊക്ലി .. ദിനേശന് മഠത്തില് സംഗമം  ഉദ്ഘാടനം ചെയ്തു. അല് ഫലാഹ് പി.ടി. പ്രസിഡന്റ് അഹമ്മദ് പെരിങ്ങാടി അധ്യക്ഷത വഹിച്ചു. വിമന്സ് കോളജ് പ്രിന്സിപ്പല്എന്.എം. ബഷീര് മാസ്റ്റര് റമദാന് സന്ദേശം നല്കി. പി.പി. അബ്ദുറഹ്മാന്, സോമന് പന്തക്കല്, കെ.എം. സാദിഖ് മാസ്റ്റര്, ശബാന എന്നിവര് സംസാരിച്ചു.
 പെരിങ്ങാടി അല് ഫലാഹ് വിമന്സ് കോളജിന്റെയും ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തില് നടന്ന ഇഫ്താര് സംഗമം ചൊക്ലി .. ദിനേശന് മഠത്തില്  ഉദ്ഘാടനം ചെയ്യുന്നു

Monday, August 22, 2011

RAMADAN QUIZ

ക്വിസ് മത്സര വിജയികള്‍
ചക്കരക്കല്ല്: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ക്വിസ് മത്സരം നടത്തി. അബ്ദുല്‍ അസീസ് വയനാട് ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുല്‍ ഗഫൂര്‍ ചെമ്പിലോട് ഒന്നാം സ്ഥാനവും എം. സജീദ്, സി.ടി. അഷ്കര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വിജയികള്‍ക്ക് ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സമ്മാനം വിതരണം ചെയ്തു. സി.സി. മാമു ഹാജി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മാസ്റ്റര്‍ നേതൃത്വം നല്‍കി.
റമദാന്‍ പ്രശ്നോത്തരി
തലശേãരി: ജമാഅത്തെ ഇസ്ലാമി പാലിശേãരി ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സൂറത്ത് ഹദീദ് അടിസ്ഥാനമാക്കി റമദാന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. പി.പി. സബീന അര്‍ശാദ്, കെ. നസ്റീന്‍ ബാബു, വൈ. റസീന നിയാസ് എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. സമാപന ചടങ്ങില്‍ കെ.എം. അഷ്ഫാഖ്, ആയിശ ടീച്ചര്‍, സുബൈദ എന്നിവര്‍ സംസാരിച്ചു. മത്സരത്തിന് റംഷാദ്, യാസിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

JIH AYIPUZHA

ഇഫ്താര്‍ സംഗമം
ഇരിക്കൂര്‍: ജമാഅത്തെ ഇസ്ലാമി ആയിപ്പുഴ കാര്‍കൂന്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റ് നടത്തി.കൂരാരി മസ്ജിദുല്‍ ഹുദയില്‍ സംഘടിപ്പിച്ച മീറ്റില്‍ സി.കെ.മുനവ്വിര്‍ റമദാന്‍ സന്ദേശം നല്‍കി. കെ. അബ്ദുല്‍ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. എന്‍.എം. ബഷീര്‍, എം. മഹമൂദ്, പി.എം. ഹാരിഫ്, കെ. സലീം, കെ. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.

BAITHUZAKATH THALASSERY

സകാത്ത് വിതരണം
തലശേãരി: നഗരപരിധിയിലെ പാവപ്പെട്ടവര്‍ക്ക് തലശേãരി ബൈത്തുസകാത്ത് സകാത്ത് വിതരണം ചെയ്തു. സ്വയംതൊഴിലിന് 32 പേര്‍ക്ക് 7,59,475 രൂപയും 30 പേര്‍ക്ക് ഭവനനിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമായി 10,09,143 രൂപയും 576 പേര്‍ക്ക് മാസാന്ത പെന്‍ഷനായി 3,06,200 രൂപയും 22 പേര്‍ക്ക് കടബാധ്യതയില്‍നിന്നും പലിശക്കെണിയില്‍നിന്നും രക്ഷപ്പെടാന്‍ 4,08,750 രൂപയും മാരകരോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന 41 പേര്‍ക്ക് ചികിത്സാ സഹായമായി 3,23,600 രൂപയും 16 പേര്‍ക്ക് വിദ്യാഭ്യാസത്തിനായി 1,66,900 രൂപയും നല്‍കിയതായി സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ പി. അബ്ദുറസാഖ് അറിയിച്ചു.

EID GAH CHAKKARAKAL

ഈദ് ഗാഹ്
ചക്കരക്കല്ല്: ടൌണ്‍ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡില്‍ ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ ഈദ്ഗാഹ് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. അബ്ദുല്‍ അസീസ് വയനാട് നേതൃത്വം നല്‍കും.
യോഗത്തില്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചക്കരക്കല്ല്, ഇ. അബ്ദുസ്സലാം, എന്‍.സി. ജാഫര്‍, എം. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെ.കെ. ഇബ്രാഹിം, സി.ടി. അശ്കര്‍ എന്നിവര്‍ സംസാരിച്ചു.

BAITHUZAKATH CHAKKARAKAL

ചക്കരക്കല്ല്  ബൈത്തുസകാത്ത്
3.68 ലക്ഷം  ചെലവഴിച്ചു
ചക്കരക്കല്ല്: സഫ സെന്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈത്തുസകാത്ത് ഈവര്‍ഷം 3.68 ലക്ഷം രൂപ ചെലവഴിച്ചു.  വീട് നിര്‍മാണം, വീട് റിപ്പയര്‍, കടബാധ്യത, വിദ്യാഭ്യാസം, ചികിത്സ, റേഷന്‍ എന്നീ ഇനങ്ങളിലാണ് ചെലവിട്ടത്. സി.സി. മാമു ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഇ. അബ്ദുസ്സലാം, എം. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ (പ്രസി), സി.സി. മാമു ഹാജി (സെക്ര), സി.ടി. ശൌഖത്തലി (ട്രഷ).