Tuesday, October 4, 2011
GIO KANNUR
വനിതാ കോഡ് ബില്‍
മൌലികാവകാശ ലംഘനം -ജി.ഐ.ഒ
മൌലികാവകാശ ലംഘനം -ജി.ഐ.ഒ
കണ്ണൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് വേണ്ടി തയാറാക്കിയ വനിതാ കോഡ് ബില്ലില്‍ കുഞ്ഞുങ്ങളെ നശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് മൌലികാവകാശ ലംഘനമാണെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എ.ആര്‍. തസ്നീം അഭിപ്രായപ്പെട്ടു. ജനസംഖ്യ നിയന്ത്രിക്കാന്‍ കിരാത നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാനാവില്ല. അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെ ചെറുത്തുതോല്‍പിക്കുമെന്നും അവര്‍ പറഞ്ഞു.
പെരിങ്ങാടി അല്‍ഫലാഹ് കാമ്പസില്‍ ജി.ഐ.ഒ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ കമ്മിറ്റി അംഗം സി.പി. ലാമിയ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുഹൈല, സീനത്ത് കണ്ണൂര്‍, ചൊക്ലി ഏരിയാ പ്രസിഡന്റ് നബീല പെരിങ്ങാടി, സെക്രട്ടറി അഫീദ അഹമ്മദ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ഏരിയാ പ്രസിഡന്റ് സി. ഹസീന, സെക്രട്ടറി ബിസ്മിന, അല്‍ഫലാഹ് കാമ്പസ് ഏരിയാ പ്രസിഡന്റ് ആബിദ ഖാലിദ്, സെക്രട്ടറി ഹാജറ മാഹി എന്നിവര്‍ സംസാരിച്ചു.
SOLIDARITY THALIPARAMBA AREA
സോളിഡാരിറ്റി യോഗം
തളിപ്പറമ്പ്: മലബാര്‍ വികസന അവഗണനക്കെതിരെ സോളിഡാരിറ്റി നടത്തുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം വിജയിപ്പിക്കാന്‍ സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സമിതി യോഗം തീരുമാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുയോഗം, ടേബിള്‍ടോക്, പദയാത്ര, വാഹനജാഥ എന്നിവ നടത്തും. സെക്രട്ടറി കെ.കെ. ഖാലിദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉസ്മാന്‍ കുപ്പം, രതീഷ് പരിയാരം, ഷരീഫ്, ജലാല്‍ഖാന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നാരായണന്‍ നന്ദി പറഞ്ഞു.
JIH KANHIRODE
ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് യൂനിറ്റ് പുറവൂര്‍ എലിക്കുളത്ത് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം
KANHIRODE NEWS
കമാല്‍ ഹാജി മാത്യകയാകുന്നു
നന്മയില്‍ പരസ്പരം സഹകരിക്കണം
-എ.കെ. കമാല്‍ ഹാജി
നന്മയില്‍ പരസ്പരം സഹകരിക്കണം
-എ.കെ. കമാല്‍ ഹാജി
പുറവൂര്‍: നന്മയിലും ജനസേവന പ്രവര്‍ത്തനങ്ങളിലും മതസംഘടനാ ഭേദമന്യേ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് പുറവൂര്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റ് എ.കെ. കമാല്‍ ഹാജി പറഞ്ഞു. പുറവൂര്‍ എലിക്കുളത്ത് ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് യൂനിറ്റ് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ ആധാരം കൈമറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് താലൂക്കുകളും (കണ്ണൂര്‍, തലശേãരി, തളിപ്പറമ്പ്) മൂന്ന് നിയമസഭാ മണ്ഡലങ്ങളും (കണ്ണൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍) മൂന്ന് പഞ്ചായത്തുകളിലുമായി (മുണ്ടേരി, കൂടാളി, കുറ്റ്യാട്ടൂര്‍) വ്യാപിച്ചുകിടക്കുന്ന മഹല്ലാണ് പുറവൂര്‍. പടന്നോട്ട്, തരിയേരി, വേശാല മഹല്ലുകള്‍ മുമ്പ് പുറവൂര്‍ മഹല്ലില്‍ ഉണ്ടായിരുന്നവയാണ്. സമസ്ത നേതാവ് എന്ന നിലക്ക് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മഹല്ലുകള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി ഇത്രയും പ്രത്യേകളുള്ള മഹല്ല് കേരളത്തില്‍ വേറെയില്ല. പുറവൂര്‍ മഹല്ല് പുരോഗതിയുടെ പാതയിലാണ്. ഇന്ന് കണ്ണൂര്‍ ജില്ലയില്‍ തന്നെ അറിയപ്പെടുന്ന മഹല്ലാണ് ഇത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വന്‍ പുരോഗതിയാണ് ഇവിടയുെണ്ടായിട്ടുള്ളത്.
ഞാന്‍ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് പലരിലും വിസ്മയം ഉളവാക്കിയിട്ടുണ്ട്. ഇതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. ഞാന്‍ ജമാഅത്തുകാരനല്ല. ഒരിക്കലും ജമാഅത്തുകാരനാകാന്‍ പോകുന്നുമില്ല. അതിന്റെ ആവശ്യവുമില്ല. നന്മയില്‍ ആരുമായും സഹകരിക്കും. എല്ലാവരും ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. ഞാന്‍ ജനിച്ചയും വളര്‍ന്നതും കല്യാണം കഴിച്ചതും വീടുവെച്ചതും പുറവൂര്‍ മഹല്ലില്‍ തന്നെയാണ്. നിങ്ങള്‍ക്കിടയില്‍ തന്നെ ജീവിച്ചവനാണ് ഞാന്‍. ശ്രീലങ്കയിലോ മറ്റോ പോയി ഉണ്ടാക്കിയതല്ല ഇതൊന്നും. നിങ്ങള്‍ക്കിടയില്‍ നിങ്ങളിലൊരാളായി ജീവിക്കുന്നവനാണ് ഞാന്‍. ഇവിടെ വീട് നിര്‍മിച്ചുനല്‍കിയത് നല്ല കാര്യമാണ്. ഇത്തരം കാര്യങ്ങളില്‍ കക്ഷിഭേദമന്യേ എല്ലാവരും പരസ്പരം സഹകരിക്കണം.
തികഞ്ഞ ശ്രദ്ധയോടെയാണ് കമാല്‍ ഹാജിയുടെ പ്രസംഗം സദസ്സ് കാതോര്‍ത്തത്. തന്റെ സ്വദസിദ്ദമായ ശൈലിയില്‍ നര്‍മം കലര്‍ന്ന പ്രസംഗത്തിലൂടെ അദ്ദേഹം സദസ്സിനെ പിടിച്ചുനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ജുമുഅ ദിവസം പുറവൂര്‍ പള്ളിയില്‍ നമസ്കാരാനന്തരം താക്കോല്‍ദാന പരിപാടിയെക്കുറിഞ്ഞ് അദ്ദേഹം സംസാരിച്ചിരുന്നു. മഹത്കര്‍മമാണെന്ന് നടക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും ഇദ്ദേഹം ഉദ്ബോധിപ്പിച്ചിരുന്നു.
സമസ്തയിലെ ജില്ലയിലെ അറിയപ്പെടുന്ന നേതാവും മതപ്രഭാഷണ പരമ്പരകളിലെയും പൊതുപരിപാടികളിലെയും നിറസാന്നിധ്യമാണ് കമാല്‍ ഹാജി. മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, സംയുക്ത മുസ്ലിം ജമാഅത്ത് ജില്ലാ ട്രഷറര്‍, കണ്ണൂര്‍ ഇസ്ലാമിക് സെന്റര്‍ ജില്ലാ ട്രഷറര്‍, പുറവൂര്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം ജില്ലയിലെ തന്നെ സാമൂഹിക സേവന രംഗങ്ങളിലെ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ 25 വര്‍ഷത്തിലധികമായി പുറവൂര്‍ മഹല്ല് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. മഹല്ല് ഭാരവാഹിയായി 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആദരസൂചകമായി പുറവൂരിലെ പൌരാവലി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
ഈ പുതിയ സംഘടനാ സംസ്കാരം നാട്ടില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പലരും എസ്.എം.എസിലൂടെയും ഫോണിലൂടെയും അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. കക്ഷിഭേദമന്യേ എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ നാടിന്റെ പുരോഗതിക്ക് വലിയ മുതല്‍കൂട്ടാവുമെന്നാണ് അഭിപ്രായം.

Monday, October 3, 2011
JIH KANHIRODE
വീടിന്റെ താക്കോല്‍ കൈമാറി
കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖ പുറവൂര്‍ എലിക്കുളത്ത് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കണ്ണൂര്‍ നൂര്‍ മസ്ജിദ് ഖത്തീബ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ നിര്‍വഹിച്ചു. ആധാരം കൈമാറല്‍ പുറവൂര്‍ മഹല്ല് പ്രസിഡന്റ് കമാല്‍ ഹാജി നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുറവൂര്‍ മഹല്ല് സെക്രട്ടറി പി.സി. കുഞ്ഞിമുഹമ്മദ്, എ. നസീര്‍ എന്നിവ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖ നാസിം അഹമ്മദ് പാറക്കല്‍ സ്വാഗതവും സി.എച്ച്. മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
CIGI KANNUR
സിജി ശില്‍പശാല
കണ്ണൂര്‍: സിജി സംഘടിപ്പിക്കുന്ന ഏഡ്^ഓണ്‍ ക്രിയേറ്റീവ് കമ്യൂണിക്കേഷന്‍ ശില്‍പശാല ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ ചേവായൂര്‍ സിജി കാമ്പസില്‍ നടക്കും. അധ്യാപകര്‍, പരിശീലകര്‍, കൌണ്‍സിലര്‍, ബിരുദ^മാനേജ്മെന്റ് വിദ്യാര്‍ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് പ്രഫഷനല്‍സ്, നേതൃരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9947099460, 0495^2351366.
SOLIDARITY IRIKKUR AREA
സോളിഡാരിറ്റി ഏരിയ കണ്‍വെന്‍ഷന്‍
ഇരിക്കൂര്‍: സോളിഡാരിറ്റി ഇരിക്കൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ത്വാഹിര്‍ ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇഖ്ബാല്‍ ചെങ്ങളായി സ്വാഗതം പറഞ്ഞു.
മലബാറിനോട് ഭരണാധികാരികള്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി പദയാത്ര, വാഹനജാഥ, പൊതുയോഗം, ജനസമ്പര്‍ക്ക പരിപാടി എന്നിവ നടക്കും.

Saturday, October 1, 2011
MEDIA ONE
'മീഡിയ വണ്‍' ചാനലിന്
സംപ്രേഷണ അനുമതി
സംപ്രേഷണ അനുമതി
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴിലെ 'മീഡിയ വണ്‍' ടി.വി ചാനലിന് കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ സംപ്രേഷണ അനുമതി ലഭിച്ചു. വാര്‍ത്തയും ആനുകാലിക-വിനോദ പരിപാടികളും ഉള്‍ക്കൊള്ളുന്ന മലയാളം ടെലിവിഷന്‍ ചാനലാണ് 'മീഡിയ വണ്‍' എന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. കെ. യാസീന്‍ അശ്റഫ് അറിയിച്ചു.
KOODAMKULAM
ആണവനിലയ വിരുദ്ധ
ഐക്യദാര്‍ഢ്യ യാത്ര തുടങ്ങി
പാടിയോട്ടുചാല്‍: ആണവനിലയ സമരം വിജയിച്ച പെരിങ്ങോത്തുനിന്ന് തമിഴ്നാട്ടിലെ കൂടംകുളത്തേക്കുള്ള ആണവ നിലയ വിരുദ്ധ ഐക്യദാര്‍ഢ്യ യാത്ര എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരിയമ്മ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ എന്നാല്‍, മനുഷ്യരാണെന്നും മനുഷ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംവിധാനമായി സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. മാനവരാശിയുടെ നിലനില്‍പിന് ഭീഷണി വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവരുത്. അത് ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. യാത്ര ഉദ്ഘാടനം ചെയ്യുന്ന ഇന്ന് ഞാന്‍ സന്തോഷവതിയാണ്. എന്‍ഡോസള്‍ഫാനെതിരെ ഞാന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച വിധി എനിക്ക് അനുകൂലമായത് ഇന്നാണ്-അവര്‍ പറഞ്ഞു.
ചില സമയത്ത് നിരക്ഷരര്‍ നടത്തുന്ന സമരപ്രവര്‍ത്തനങ്ങള്‍ പോലും അംഗീകരിക്കേണ്ടിവരുമെന്നും ആദിവാസികള്‍ നിലനില്‍പിന് വേണ്ടി നടത്തുന്ന സമരങ്ങള്‍ ഭരണവര്‍ഗത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള ചലനങ്ങളാണെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു. ആണവ നിലയ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ വി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആണവനിലയ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, എഴുത്തുകാരന്‍ കെ. രാമചന്ദ്രന്‍, പോരാട്ടം കണ്‍വീനര്‍ അഡ്വ. പി.ജെ. മാനുവല്‍, ഫെയര്‍ട്രേഡ് ചെയര്‍മാന്‍ തോമസ് കുളപ്പുരക്കല്‍, വി.ആര്‍.കൃഷ്ണയ്യര്‍, ലോ ഫൌണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഷാജി തലവില്‍ എന്നിവര്‍ സംസാരിച്ചു. എന്‍. സുബ്രഹ്മണ്യന്‍ സ്വാഗതവും പെരിങ്ങോം ഹാരിസ് നന്ദിയും പറഞ്ഞു.
ജാഥ പയ്യന്നൂരില്‍നിന്ന് ഇന്ന് രാവിലെ ആറിന് പുറപ്പെടും. കോഴിക്കോട്, കോട്ടക്കല്‍, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം രണ്ടിന് തമിഴ്നാട് കൂടംകുളത്ത് എത്തും.
ആണവ നിലയ പദ്ധതികള്‍ ഉപേക്ഷിക്കുക, കൂടംകുളത്തെ ആണവ പദ്ധതി ഉപേക്ഷിക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കുക എന്നിവയാണ് ജാഥയുടെ മുദ്രാവാക്യം. വടക്കന്‍ മേഖല ജാഥയെ സിവിക് ചന്ദ്രന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, എം.എ. റഹ്മാന്‍ എന്നിവര്‍ നയിക്കും. കോതമംഗലത്ത് നിന്നുവരുന്ന തെക്കന്‍ മേഖല ജാഥയും ഒക്ടോബര്‍ രണ്ടിന് കൂടംകുളത്ത് സംഗമിക്കും.

SOLIDARITY KOOTHUPARAMBA AREA
സോളിഡാരിറ്റി പൊതുയോഗം
കൂത്തുപറമ്പ്: സോളിഡാരിറ്റി കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൌണില്‍ പൊതുയോഗം സംഘടിപ്പിച്ചു. മറോളിഘട്ട് ടൌണ്‍സ്ക്വയറില്‍ നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.സി. അനസ് അധ്യക്ഷത വഹിച്ചു. തലക്കുപിടിച്ച സാമ്രാജ്യത്വം' എന്ന വിഷയത്തില്‍ പ്രബോധനം എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട് പ്രഭാഷണം നടത്തി. ടി.കെ. ഷഫീഖ്, അനൂപ്കുമാര്‍, സുബൈര്‍ എന്നിവര്‍ സംസാരിച്ചു. അനൂപ്കുമാര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'തുള്ളിക്കുടം' ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമുണ്ടായി.
SOLIDARITY KANNUR
എന്‍ഡോസള്‍ഫാന്‍ നിരോധം:
ആഹ്ലാദ പ്രകടനം നടത്തി
ആഹ്ലാദ പ്രകടനം നടത്തി
കൂത്തുപറമ്പ്: എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്ക് ഏര്‍പ്പെടുത്തിയ നിരോധം തുടരുമെന്ന സുപ്രീം കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് പറഞ്ഞു. സോളിഡാരിറ്റി കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി കൂത്തുപറമ്പ് ടൌണില്‍ സംഘടിപ്പിച്ച ആഹ്ലാദപ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ് അസ്ലം സംസാരിച്ചു. ഏരിയാ പ്രസിഡന്റ് പി.സി. അനസ് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ഏരിയാ വൈസ് പ്രസിഡന്റ് അനൂപ്കുമാര്‍, സെക്രട്ടറി സുബൈര്‍, ജില്ലാസമിതി അംഗങ്ങളായ എന്‍.വി. താഹിര്‍, പി.എ. സഈദ്, പി. ശിഹാബുദ്ദീന്‍, നൌഷാദ് മേത്തര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തലശേãരി: സോളിഡാരിറ്റി തലശേãരി ഏരിയാ കമ്മിറ്റി നടത്തിയ ആഹ്ലാദപ്രകടനത്തിന് ജില്ലാ സെക്രട്ടറി അജ്മല്‍, കെ.എം. അശ്ഫാഖ്, കെ. നിയാസ്, ഏരിയാ സെക്രട്ടറി സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.
പാനൂര്‍: പാനൂര്‍ ടൌണില്‍ സോളിഡാരിറ്റി പാനൂര്‍ ഏരിയാ കമ്മിറ്റി നടത്തിയ ആഹ്ലാദ പ്രകടനത്തിന് ഏരിയാ പ്രസിഡന്റ് പി. ശിഹാബുദ്ദീന്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ മനാഫ്, ഒ.ടി. നാസര്‍, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി.
പെരിങ്ങത്തൂര്‍: സോളിഡാരിറ്റി പെരിങ്ങത്തൂര്‍ യൂനിറ്റ് സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിന് പ്രസിഡന്റ് സവാദ് റഹ്മാന്‍, സെക്രട്ടറി ജാനിഫ് മുസ്തഫ, ഫിര്‍ദൌസ്, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി.

SIO KANNUR
ഇസ്ലാം പഠനശാല അഞ്ചിന്
കണ്ണൂര്‍: എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി ഒക്ടോബര്‍ അഞ്ചിന് ഇസ്ലാം പഠനശാല സംഘടിപ്പിക്കുന്നു. രണ്ട് സെഷനുകളിലായി 'അല്ലാഹുവിലേക്ക് മടങ്ങുക', ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം^ആദര്‍ശം, ലക്ഷ്യം, മാര്‍ഗം' എന്നീ വിഷയങ്ങളില്‍ പഠനവും ചര്‍ച്ചയും നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക.
ഫോണ്‍: 8907521990, 8891295299, 9746437248.
Friday, September 30, 2011
IDEAL ULIYIL
വിജയികളെ അനുമോദിച്ചു
അഫ്ദലുല്‍ ഉലമ പ്രിലിമിനറി പരീക്ഷയിലും ഡിഗ്രി അവസാന വര്‍ഷ പരീക്ഷയിലും 100ശതമാനം വിജയം നേടിയ നരയമ്പാറ ഐഡിയല്‍ അറബിക് കോളജ് വിദ്യാര്‍ഥികളെ അനുമോദിച്ചു. ചാവശേãരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ മണികണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ കെ. അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. മറിയം ടീച്ചര്‍ സമ്മാനദാനം നടത്തി. മൌണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ മന്‍സൂര്‍ മാസ്റ്റര്‍, കെ. സാദിഖ് മാസ്റ്റര്‍, പി.സി. മുനീര്‍ മാസ്റ്റര്‍, കെ.വി. നിസാര്‍ മാസ്റ്റര്‍, കെ. മൂസക്കുട്ടി മാസ്റ്റര്‍, ഹന നൂറുദ്ദീന്‍, ശബ്നം എന്നിവര്‍ സംസാരിച്ചു. കെ.കെ. രവീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും എന്‍.എന്‍. ശമീമ നന്ദിയും പറഞ്ഞു.
Wednesday, September 28, 2011
DATA ENTRY OPERATOR
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍
ഒഴിവുകള്‍
ഒഴിവുകള്‍
കണ്ണൂര്‍: കൊച്ചി ഇടപ്പളളി ആസ്ഥാനമായ എന്‍.എസ്.എന്‍ കണ്‍സള്‍ട്ടിങ്എന്ന പ്രൈവറ്റ് ഐ.ടി സ്ഥാപനം കണ്ണൂരില്‍ 50 ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരുടെ താല്‍ക്കാലിക തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളില്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ശമ്പളം 6100 രൂപ. പ്ലസ് ടു/തത്തുല്യവും ഡാറ്റാ എന്‍ട്രി ഓപറേഷനില്‍ പ്രാവീണ്യവുമുള്ള 40 വയസ്സ് കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം.
ഫോണ്‍: 0497 2700831
KANHIRODE NEWS
കൊടിമരം നശിപ്പിച്ചു
കാഞ്ഞിരോട്: കാഞ്ഞിരോട് മക്ക മസ്ജിദ് പരിസരത്ത് സ്ഥാപിച്ച എസ്.ഐ.ഒയുടെ കൊടിമരം സാമൂഹികദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.ഐ.ഒ കാഞ്ഞിരോട് ഘടകം ആവശ്യപ്പെട്ടു.
KANHIRODE NEWS
ഗ്യാസ് സിലിണ്ടര്‍ ലഭിക്കുന്നില്ലെന്ന് പരാതി
കാഞ്ഞിരോട്: പാചകവാതക സിലിണ്ടര്‍ തുടര്‍ച്ചയായി ലഭിക്കുന്നില്ലെന്ന് പരാതി. മുന്‍കൂട്ടി ബുക് ചെയ്തിട്ടും ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസങ്ങള്‍ കഴിഞ്ഞാണത്രെ ഗ്യാസ് ലഭിക്കുന്നത്.
കാഞ്ഞിരോടുള്ള ഇന്ത്യന്‍ ഗ്യാസ് ഏജന്റായ ഹാപ്പി ഗ്യാസ് ഏജന്റിനെതിരായാണ് ഉപഭോക്താക്കളുടെ പരാതി. ഫോണ്‍ ചെയ്താല്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും ഇവിടത്തെ ജീവനക്കാര്‍ തയാറാവുന്നില്ലെന്നും പറയുന്നു. . ആവശ്യാനുസരണം ലോഡ് ലഭിക്കാത്തതാണ് വിതരണത്തിന് കാലതാമസമെന്നാണ് ഏജന്റിന്റെ വിശദീകരണം.

COORG NEWS
മാലിന്യത്തില്‍ വീര്‍പ്പുമുട്ടി സിദ്ധാപുരം ടൌണ്‍
വീരാജ്പേട്ട്: സിദ്ധാപുരം ടൌണിലെ മാലിന്യ കൂമ്പാരം ദുരിതമാകുന്നു. കുടകില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് സിദ്ധാപുരം. ടൌണിലെ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കൈമലര്‍ത്തുകയാണ്. ടൌണിന് സമീപത്തെ ബി.ബി.ടി.സി കമ്പനിയുടെ സ്ഥലം ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇതിനായി ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.
ബസ്സ്റ്റാന്‍ഡ് പരിസരം, മൈസൂര്‍ റോഡ്, മടിക്കേരി റോഡ്, വീരാജ്പേട്ട^അമ്മത്തിറോഡ് എന്നിവിടങ്ങളില്‍ മാലിന്യപ്രശ്നം രൂക്ഷമാണ്. മാലിന്യനിര്‍മാര്‍ജനത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങുമെന്ന് വ്യാപാരികളും നാട്ടുകാരും അറിയിച്ചു.

Tuesday, September 27, 2011
COORG NEWS
വീരാജ്പേട്ടയില്‍ പാചകവാതക
ഉപഭോക്താക്കള്‍ക്ക് ദുരിതം
ഉപഭോക്താക്കള്‍ക്ക് ദുരിതം
വീരാജ്പേട്ട: എച്ച്.പി ഗ്യാസിന്റെ വീരാജ്പേട്ടയിലെ ഏജന്‍സി പാചക വാതകം വീടുകളിലെത്തിക്കുന്ന സംവിധാനം പിന്‍വലിച്ചതിനെ തുടര്‍ന്ന് വീരാജ്പേട്ടയിലെ പാചകവാതക ഉപഭോക്താക്കള്‍ ദുരിതത്തിലായി. വീരാജ്പേട്ട രവിരാജ് ഗ്യാസ് ഏജന്‍സി മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം ഈ സംവിധാനം നിര്‍ത്തിയതാണ് ഉപഭോക്താക്കള്‍ക്ക് വിനയാകുന്നത്. ജീവനക്കാരെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടതിനാലാണ് സംവിധാനം നിര്‍ത്തിയത്. കഴിഞ്ഞയാഴ്ച മുതല്‍ ടെലിഫോണ്‍ വഴിയുള്ള ബുക്കിങ്ങും നിര്‍ത്തിയതോടെ ഏജന്‍സിക്കുമുന്നില്‍ ഏറെ നേരം ക്യൂ നിന്ന് പാചകവാതക സിലിണ്ടറുകള്‍ വാങ്ങേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍.
സിലിണ്ടറുകള്‍ വീട്ടിലെത്തിക്കാനും ഉപഭോക്താക്കള്‍ പ്രയാസപ്പെന്നു. സിലിണ്ടര്‍ വാങ്ങിക്കാന്‍ കിലോമീറ്ററുകളോളം അകലെ കണ്ണൂര്‍ റോഡിലുള്ള ഗോഡൌണിലേക്ക് ഉപഭോക്താക്കള്‍ പോവണം. ഇതിന് ഓട്ടോറിക്ഷ വാടകയായും മറ്റും ധാരാളം തുക നഷ്ടപ്പെടുന്നു. സംവിധാനം ഉടന്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഏജന്‍സിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് 'സിറ്റിസണ്‍സ് ഫോറം' (നാഗരികെ സമിതി) അറിയിച്ചു.

ബസ് മിന്നല്‍പണിമുടക്കിനെതിരെ
കര്‍ശന നടപടി വേണം- സോളിഡാരിറ്റി
കര്‍ശന നടപടി വേണം- സോളിഡാരിറ്റി
കൂത്തുപറമ്പ്: സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന മിന്നല്‍ പണിമുടക്ക് സമരത്തിനെതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബസുകള്‍ക്കും തൊഴിലാളികള്‍ക്കും നേരെയുണ്ടാകുന്ന അക്രമത്തിന്റെ കാരണങ്ങള്‍ പഠിക്കാന്‍ പൊലീസ് അധികാരികള്‍ തയാറാകണം. മിന്നല്‍ പണിമുടക്ക് സമരം ബസ് തൊഴിലാളികള്‍ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയ പ്രതിനിധികള്‍, ബസ് ഉടമാസംഘം, പൌരപ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജനകീയ കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.സി. അനൈസ് അധ്യക്ഷതവ ഹിച്ചു. അനൂപ്കുമാര്‍, സുബൈര്‍, സജീര്‍ എന്നിവര്‍ സംസാരിച്ചു.
CHAKKARAKAL NEWS
ചക്കരക്കല്‍ ബാര്‍വിരുദ്ധ സമരസമിതിധര്‍ണ നടത്തും
ചക്കരക്കല്ല്: ചക്കരക്കല്ലില്‍ ബാര്‍വിരുദ്ധ സമരസമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഒക്ടോബര്‍ 10ന് കലക്ടറേറ്റിനുമുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചു. സമരം 101ാം ദിവസം തികയുന്ന ഒക്ടോബര്‍ നാലിന് ചക്കരക്കല്ല് ബസാറില്‍ വിപുലമായ പൊതുയോഗം നടത്തും. സമരസമിതി യോഗത്തില്‍ കെ.വി. കോരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. അഹമ്മദ് മാണിയൂര്‍, രാജന്‍ കോരമ്പേത്ത്, എം. മുകുന്ദന്‍ മാസ്റ്റര്‍, ടി.പി.ആര്‍. നാഥ്, ടി. ചന്ദ്രന്‍, ദിനു മൊട്ടമ്മല്‍, എ. രഘു മാസ്റ്റര്‍, പി.കെ. കുമാരന്‍, കെ.സി. ശ്രീനിവാസന്‍, കെ. അശ്റഫ്, അബ്ദുല്‍സലാം, രമേശന്‍ മാമ്പ, എ.ടി. സമീറ, യു.ലക്ഷ്മണന്‍, പി.സി. അഹമ്മദ്, സി. കാര്‍ത്യായനി ടീച്ചര്‍, കെ. അപ്പ നായര്‍, അരിപ്പ സുരേഷ്, കെ. പുരുഷോത്തമന്‍, ഷാഹുല്‍ ഹമീദ്, കെ.കെ. രവീന്ദ്രന്‍, സൌമി മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
SOLIDARITY KANNUR
പരിയാരം സമരം; കത്തുകളയച്ചു
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഷ്ട്രീയ^സാമൂഹിക സംഘടനകളുടെ പിന്തുണയഭ്യര്‍ഥിച്ച് പ്രക്ഷോഭസമിതി കത്തുകളയച്ചു. ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രബാബു, കെ. സാദിഖ്, ഭാസ്കരന്‍ വെള്ളൂര്‍, പോള്‍ ടി. സാമുവല്‍, സി. ശശി, ചാലോടന്‍ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. വിനോദ് പയ്യട സ്വാഗതവും എം.കെ. ജയരാജന്‍ നന്ദിയും പറഞ്ഞു
Subscribe to:
Posts (Atom)